വണ്‍ പ്ലസ് 6: ഇതില്‍ ഏതു റാമും സ്റ്റോറേജും നിങ്ങള്‍ വാങ്ങും?


ഏറ്റവും മികച്ച ഫീച്ചറുകളും ടെക്‌നോളജിയും സമന്വയിപ്പിച്ചാണ് വണ്‍പ്ലസ് 6 നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ തലത്തിലുമുളള സ്മാര്‍ട്ട്‌ഫോണ്‍ ആരാധകരേയും തൃപ്തിപ്പെടുത്തുന്നതാണ് വണ്‍ പ്ലസ് 6. അത്യഗ്രന്‍ ക്യാമറ ടെക്‌നോളജി, മികച്ച പ്രോസസര്‍, സെന്‍സര്‍ ഫീച്ചറു ്എല്ലാം വണ്‍ പ്ലസ് 6ല്‍ ഉണ്ട്.

Advertisement

മൂന്നു വ്യത്യസ്ഥ നിറങ്ങളിലും കൂടാതെ മൂന്നു വ്യത്യസ്ഥ സ്റ്റോറേജുകളിലുമാണ് വണ്‍പ്ലസ് 6 എത്തിയിരിക്കുന്നത്. 6ജിബി, 8ജിബി റാമുകളിലും എത്തിയിരിക്കുന്നു. സാധാരണ ഉപയോക്താക്കള്‍ വില കുറഞ്ഞ ഫോണായ അടിസ്ഥാന മോഡലുകളാണ് വാങ്ങുന്നത്. എന്നാല്‍ കുറച്ചു കൂടി പണം നല്‍കിയാല്‍ വലിയ സ്റ്റോറേജിലെ വലിയ റാമിലെ ഫോണ്‍ വാങ്ങാം.

Advertisement

ഈ ഒരു കാര്യം പരിഗണിക്കുകയാണെങ്കില്‍ ഇവിടെ നിന്നും നിങ്ങള്‍ക്കു തുടങ്ങാം.

ആദ്യം നിറം തിരഞ്ഞെടുക്കാം

മൂന്നു വ്യത്യസ്ഥ നിറങ്ങളിലാണ് വണ്‍പ്ലസ് 6 എത്തിയിരിക്കുന്നത്. മിറര്‍ ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക്, സില്‍ക്ക് വൈറ്റ്. എന്നാല്‍ എല്ലാ സ്റ്റോറേജ് വേരിയന്റുകളും എല്ലാ നിറത്തിലും ലഭ്യമല്ല. സ്‌റ്റോറേജ് ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ നിറങ്ങളെ കുറിച്ചും നിങ്ങള്‍ ബോധവാനായിരിക്കണം.


. 64ജിബി സ്‌റ്റോറേജ്: മിറര്‍ ബ്ലാക്ക്

. 128ജിബി സ്‌റ്റോറേജ്: മിറര്‍ ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക്, സില്‍ക്ക് വൈറ്റ്

. 256ജിബി സ്‌റ്റോറേജ്: മിഡ്‌നൈറ്റ് ബ്ലാക്ക്


സ്‌റ്റോറേജ് സൈസ്

നിങ്ങളുടെ മനസ്സിനിണങ്ങിയ നിറം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടുത്തത് സ്‌റ്റോറേജ് ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ട സമയമാണ്. അടിസ്ഥാന മോഡില്‍ തന്നെ 64ജിബി സ്‌റ്റോറേജ് വേരിയന്റ് നല്‍കുന്നതിനാല്‍ ധാരാളം ഉപയോക്താക്കള്‍ തിരഞ്ഞെടുക്കുന്നത് ഇതു തന്നെയാണ്. കാരണം മികച്ച സോഫ്റ്റ്‌വയറില്‍ വലിയ സ്റ്റോറേജാണ് ഇതില്‍. സാംസങ്ങ് ഗ്യാലക്‌സി പോലെ വണ്‍പ്ലസ് 6ന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല എന്നു നിങ്ങള്‍ മനസ്സിലാക്കണം.

Advertisement

128ജിബി വേരിയന്റ് തന്നെ നിങ്ങള്‍ക്ക് ആവശ്യമുളളതിനേക്കാള്‍ കൂടുതലായിരിക്കും. ഇതിന് 8ജിബി റാമും ഉണ്ട്. ഇനി ആരാണ് 256ജിബി വേരിയന്റ് വാങ്ങുന്നത്. ഹാര്‍ഡ്‌കോര്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് 256ജിബി ആവശ്യമുളളത്. ഇതിനും 8ജിബി റാം തന്നെ.

അസ്യൂസ് ROG ബ്രാന്‍ഡഡ് ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുമായി ജൂണില്‍ എത്തുന്നു

റാം വേരിയന്റുകള്‍

64ജിബി, അതായത് അടിസ്ഥാന മോഡലാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ 6ജിബി റാമാണ്, എന്നാല്‍ മറ്റു രണ്ടു സ്റ്റോറേജ് വേരിയന്റുകളിലും 8ജിബിയാണ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഭൂരിഭാരം ഫോണുകളും 4ജിബി അല്ലെങ്കില്‍ 6ജിബി റാം ആണ്. 50 ഡോളര്‍ നല്‍കിയാല്‍ 2ജിബി റാം നിങ്ങള്‍ക്ക് അധികം ലഭിക്കും. അതിനാല്‍ റാമിനെ സംബന്ധിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. ഫോണിന്റെ സ്‌റ്റോറേജിന് ആദ്യം മുന്‍ഗണന നല്‍കുക.

Best Mobiles in India

Advertisement

English Summary

In OnePlus 6 Which RAM And Storage Size Should You Buy?