പോപ് അപ്പ് Vs നോച്ച് Vs ബീസല്‍-ലെസ്; ഏതാണ് നല്ലത്?


2018 രണ്ടാം പാദമായപ്പോള്‍ തന്നെ കമ്പനികള്‍ അത്യാധുനിക രൂപകല്‍പ്പനകളും ഫ്‌ളാഗ്ഷിപ്പ് സവിശേഷതകളുമുള്ള സ്മാര്‍ട്ട്‌ഫോണുകളുമായി കമ്പനികള്‍ കളം നിറഞ്ഞുകഴിഞ്ഞു. ഡിസ്‌പ്ലേയിലാണ് കാര്യമായ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

Advertisement

നോച്ച്, പോപ് അപ്പ്, ബീസല്‍-ലെസ് എന്നിവയാണ് വിപണിയില്‍ ലഭ്യമായ മൂന്നുതരം ഡിസ്‌പ്ലേകള്‍. ഇവയുടെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുകയാണിവിടെ.

Advertisement

പോപ് അപ്പ്

സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായ മേഖലയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പുതിയ സാങ്കേതികവിദ്യയാണ് പോപ് അപ് ക്യാമറ. കൂടിയ സ്‌ക്രീന്‍- ബോഡി അനുപാതമാണ് ഇതിന്റെ സവിശേഷത. പ്രവര്‍ത്തനമികവും ഇത് ഉറപ്പുനല്‍കുന്നു.

വിവോ NEX-ല്‍ ആണ് പോപ് അപ്പ് സാങ്കേതികവിദ്യ സെല്‍ഫി ക്യാമറയുടെ രൂപത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഓപ്പോ FindX-ല്‍ എത്തിയപ്പോള്‍ പ്രാധാന ക്യാമറയും മുന്നിലെ ക്യാമറയും പോപ് അപ്പ് ക്യാമറകളായി മാറി. ഇത് ഫോണുകള്‍ക്ക് പ്രീമിയം ലുക്ക് നല്‍കുന്നു. പോപ് അപ്പ് സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം നിലച്ചാല്‍ എന്തുചെയ്യും? ഇത് ബാറ്ററിയുടെ ആയുസ്സിനെ ബാധിക്കുമോ? അപ്രതീക്ഷിതമായി പൊട്ടുകയോ മറ്റോ ചെയ്താല്‍ ശരിയാക്കാന്‍ കഴിയുമോ? ഇവ പോപ് അപ്പ് ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്ന ചില സംശയങ്ങളാണ്.

Advertisement

ഓപ്പോ Find X-ന്റെ കാര്യത്തില്‍ പോപ് അപ്പ് യൂണിറ്റ് ഉള്ളതിനാല്‍ ഫോണില്‍ കെയ്‌സ് ഉപയോഗിക്കാനാകില്ല. ഗ്ലാസില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫോണ്‍ കൈയില്‍ നിന്ന് വീണും മറ്റും കേടുവരാനുള്ള സാധ്യത കൂടുതലാണ്. ഭാവി മുന്നില്‍ കണ്ടുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആണെങ്കില്‍ പോലും പോരായ്മകള്‍ കാണാതിരിക്കാനാകില്ല.

നോച്ച്

ഐഫോണ്‍ X-ലേതിന് സമാനമായ നോച്ചോട് കൂടിയ സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയിലെ ചര്‍ച്ചാവിഷയം. നോച്ചോട് കൂടിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ Essential PH-1 ആയിരുന്നു. ആപ്പിള്‍ ഐഫോണ്‍ X-ല്‍ നോച്ച് പ്രത്യക്ഷപ്പെട്ടപ്പോള്‍ വിപണിയില്‍ നിന്ന് സമ്മിശ്ര വികാരമാണുണ്ടായത്. പൂര്‍ണ്ണമായും ബീസല്‍-ലെസ് ഫോണിലെത്തുന്നതിന് മുമ്പുള്ള ഒരു ഇടക്കാല ഉപയാമായാണ് നോച്ചിനെ എല്ലാവരും കണ്ടത്.

Advertisement

എന്താണ് നോച്ചിന്റെ പോരായ്മ? ഫോണിന്റെ സൗന്ദര്യത്തെ ഇത് ഇല്ലാതാക്കുന്നു. ഗെയിമുകള്‍ കളിക്കുമ്പോഴും ഓണ്‍ലൈനില്‍ വീഡിയോകള്‍ ഉള്‍പ്പെടെയുള്ളവ കാണുമ്പോഴും കുറച്ച് ഭാഗം കാണാന്‍ കഴിയില്ലെന്നതാണ് മറ്റൊരു കുറവ്. ആപ്പുകളില്‍ മാറ്റങ്ങള്‍ വരുത്തി ഈ പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് വിചാരിച്ചാല്‍ തന്നെ അപ്പോള്‍ പുതിയൊരു പ്രശ്‌നം തലപൊക്കുമെന്നതാണ് സ്ഥിതി.

ബീസല്‍-ലെസ്

സ്മാര്‍ട്ട്‌ഫോണിന് ചുറ്റും കാണുന്ന സുതാര്യ ആവരണമാണ് ബീസല്‍. പൂര്‍ണ്ണമായും ഇത് ഒഴിവാക്കി ഒരു കമ്പനിയും ഇതുവരെ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിട്ടില്ല. ഷവോമി Mi Mix-ല്‍ മുകള്‍ ഭാഗത്ത് ബീസല്‍ കുറച്ചിട്ടുണ്ട്. എന്നാല്‍ താഴ്ഭാഗത്ത് ഇത് നിലനിര്‍ത്തിയിരിക്കുന്നു. മുന്നിലെ ക്യാമറയും താഴ്ഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറ തിരിച്ചുവേണം സെല്‍ഫി എടുക്കാന്‍. ബീസല്‍-ലെസ് ഫോണിന്റെ ഒരു പോരായ്മ തന്നെയാണ് ഇത്.

Advertisement

ബീസല്‍-ലെസ് ഫോണുകള്‍ രണ്ടുതരമുണ്ട്. മുകള്‍ ഭാഗത്ത് ബീസല്‍ ഇല്ലാത്തവയും താഴ്ഭാഗത്ത് ബീസല്‍ ഇല്ലാത്തവയും. ഷവോമി Mi MIX ആദ്യത്തേതിലും ഐഫോണ്‍ X രണ്ടാമത്തേതിലും ഉള്‍പ്പെടുന്നു.

ബീസല്‍-ലെസ് ഫോണുകള്‍ വികസിപ്പിച്ചെടുക്കുന്നത് നല്ലൊരു കാര്യം തന്നെയാണ്. എന്നാല്‍ മുകളിലും താഴെയും ബീസല്‍ ഉള്ള ഫോണുകള്‍ മോശമാണെന്ന് പറയുന്നത് ശരിയല്ല. മുകളിലും താഴെയും ബീസല്‍ ഉള്ള ഫോണുകളുടെ ശരിക്കുള്ള ഉപയോഗം മനസ്സിലാവുന്നത് ഗെയിമുകള്‍ കളിക്കുമ്പോഴായിരിക്കും. തിരശ്ചീനമായി പിടിച്ചാണ് പലപ്പോഴും ഗെയിമുകള്‍ കളിക്കുന്നത്. ബീസല്‍ ഇല്ലാത്ത ഫോണ്‍ ആണെങ്കില്‍ ഡിസ്‌പ്ലേയില്‍ പിടിച്ചുമാത്രമേ കളിക്കാന്‍ കഴിയൂ. ഡിസ്‌പ്ലേയില്‍ വിരല്‍ അമരുന്നത് രസംകൊല്ലിയായി മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഗാലക്‌സി S9+, HTC U12+ പോലുള്ള ഫോണുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുകയേയില്ല.

Advertisement

ബീസല്‍-ലെസ്, നോച്ച്, പോപ് അപ്പ് ഫോണുകള്‍ തറയില്‍ വീണോ മറ്റോ പൊട്ടിയാല്‍ അതോടെ നമ്മുടെ കീശ കാലിയാകും. അതുകൊണ്ട് കുറച്ച് ബീസലോട് കൂടിയ സ്മാര്‍ട്ട്‌ഫോണുകളാണ് നല്ലത്.

Best Mobiles in India

English Summary

Pop Up Vs Notch Vs Bessel; Which is Best.