അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ റെയില്‍വേയുടെ പുതിയ മൊബൈല്‍ ആപ്പ്!


നിരവധി സേവനങ്ങളുമായി എത്തിയിരിക്കുകയാണ് റെയില്‍വേ. ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ അണ്‍ റിസര്‍വ്വ്ഡ് റെയില്‍വേ ടിക്കറ്റുകള്‍ മൊബൈല്‍ ആപ്പു വഴി ബുക്ക് ചെയ്യാനും അതു പോലെ റെദ്ദാക്കാനും കഴിയും.

'utsonmobile' എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (CRIS) വികസിപ്പിച്ചെടുത്തത്. ആന്‍ഡ്രോയിഡ്, വിന്‍ഡോസ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ആപ്പ് ഉപയോഗിക്കാം. ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ വിന്‍ഡോസ് സ്‌റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഈ ആപ്പിലൂടെ സീസണ്‍ ടിക്കറ്റുകളുടേയും പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും പുതുക്കുകയും ചെയ്യുന്നു. കൂടാതെ R- വാലറ്റ് ബാലന്‍സ് പരിശോധിച്ച് ലോഡ് ചെയ്യാനും അതു പോലെ യൂസര്‍ പ്രൊഫൈല്‍ മാനേജ്‌മെന്റും ബുക്കിംഗ് ഹിസ്റ്ററിയും നിലനിര്‍ത്താനും സഹായിക്കുന്നു.

'utsonmobile' ആപ്പിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്?

1. utsonmobile ആപ്പ് വളരെ ലളിതവും അതു പോലെ സ്വതന്ത്രവുമായ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് മൊബൈല്‍ ആപ്ലിക്കേഷനാണ്. സൗജന്യമായി ഈ ആപ്പ് നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ വിന്‍ഡോസ് സ്‌റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.

2. ആദ്യം യാത്രക്കാര്‍ അവരുടെ പേര്, മൊബൈല്‍ നമ്പര്‍, നഗരം, ഡീഫോള്‍ട്ട് ബുക്കിംഗ് ട്രെയിന്‍ ടൈപ്പ്, ക്ലാസ്, ടിക്കറ്റ് ടൈപ്പ്, യാത്രക്കാരുടെ എണ്ണം, പതിവായി യാത്ര ചെയ്യുന്ന വഴികള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

3. വിജയകരമായി രജിസ്‌ട്രേഷന്‍ ചെയ്തു കഴിഞ്ഞാല്‍ പൂജ്യം ബാലന്‍സില്‍ യാത്രക്കാര്‍ക്ക് റയില്‍വേ വാലറ്റ് (R-Wallet) യാന്ത്രികമായി സൃഷ്ടിക്കും. ആര്‍-വാലറ്റ് സൃഷ്ടിക്കുന്നതിന് അധിക ചിലവുകള്‍ ഉണ്ടായിരിക്കുന്നതല്ല.

4. UTS Counter വഴിയോ utsonmobile.indianrail.gov.in എന്ന വെബ്‌സൈറ്റ് വഴിയോ നിങ്ങള്‍ക്ക് ആര്‍-വാലറ്റ് റീച്ചാര്‍ജ്ജ് ചെയ്യാം.

5. മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ ടിക്കറ്റ് ബുക്കിംഗ് അനുവദീനമല്ല.

6. മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് അനുവദിക്കില്ല. അതായത് യാത്ര തീയതി എല്ലായിപ്പോഴും നിലവിലെ തീയതി ആയിരിക്കണം.

7. പേപ്പര്‍ലെസ് ടിക്കറ്റ്: യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ ഹാര്‍ഡ്‌കോപ്പി ഇല്ലാതെ യാത്ര ചെയ്യാം. ടിക്കറ്റ് പരിശോധനയ്ക്കായി ടിക്കറ്റ് ആവശ്യപ്പെടുമ്പോള്‍ യാത്രക്കാരന് ആപ്പിലെ 'Show Ticket' എന്ന ഓപ്ഷന്‍ കാണിക്കാം.

8. പേപ്പര്‍ ടിക്കറ്റ്: യാത്രക്കാരന് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന സമയത്ത് ടിക്കറ്റ് വിശദാംശങ്ങളോടൊപ്പം ബുക്കിംഗ് ഐഡിയും നല്‍കും. കൂടാതെ ബുക്കിംഗ് വിശദാംശങ്ങള്‍ ബുക്കിംഗ് ഹിസ്റ്ററിയിലും ഉണ്ടാകും. ബുക്കിംഗ് ഐഡി ഒരു എസ്എംഎസ് മുഖേനയും നിങ്ങളെ അറിയിക്കും.

2018ലെ വിസ്മയം ആകാന്‍ ഒരുങ്ങുന്നു ഗ്യാലക്‌സി നോട്ട് 9, കാത്തിരിക്കാം ഓഗസ്റ്റ് 9 വരെ..!

Most Read Articles
Best Mobiles in India
Read More About: app news smartphone

Have a great day!
Read more...

English Summary

Railways introduces new mobile app to book unreserved tickets