ഫോൺ സുരക്ഷയ്ക്ക് നിങ്ങൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ ഈ ആപ്പ് ഉപയോഗിക്കാം!


ഫോണുകൾ വെറും ഫോൺ വിളികൾക്ക് മാത്രമായിരുന്ന കാലമൊക്കെ കഴിഞ്ഞിട്ട് ഏറെയായി. ഇന്ന് നമ്മുടെ എന്ത് ഏത് കാര്യത്തിനും ആദ്യം തുറക്കുക നമ്മുടെ ഫോൺ ആയിരിക്കും. ജോലിയാവട്ടെ, യാത്ര ആവട്ടെ, എന്റർടെയ്ൻമെന്റ് ആവട്ടെ, പണമിടപാട് ആവട്ടെ, സൗഹൃദം ആവട്ടെ, പ്രണയം ആവട്ടെ, വാർത്തകൾ ആവട്ടെ എന്തിനും ഏതിനും മൊബൈൽ ഫോൺ ഇല്ലാതെ നമുക്ക് പറ്റില്ല.

Advertisement

ഇതിൽ ഈയടുത്ത കാലത്തായി ഏറെ പ്രചാരത്തിൽ വന്നതാണ് ഫോൺ വഴിയുള്ള പണമിടപാട്. ഫോൺ വഴിയുള്ള മൊബൈൽ ബാങ്കിങ്, പണമിടപാട് ആപ്പുകൾ, ഓൺലൈനായി സാധനങ്ങൾ വാങ്ങൽ തുടങ്ങി ദിവസവും പല രീതിയിലുള്ള പണമിടപാടുകൾ സ്മാർട്ട്‌ഫോൺ വഴി നമ്മൾ ചെയ്യുന്നുണ്ട്. ഇത്രയധികം പണമിടപാടുകൾ ഓൺലൈനായി ചെയ്യുമ്പോൾ തീർച്ചയായും അതിനൊത്ത സുരക്ഷയും ഫോണുകൾക്ക് ആവശ്യമായി വരുന്നുണ്ട്.

Advertisement

ഗൂഗിളും ആപ്പിളും തങ്ങളുടെ ഉപകരണങ്ങളിൽ സുരക്ഷക്കായി പല തരത്തിലുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നുമുണ്ട്, പല കാര്യങ്ങളും നടത്താൻ ഒരുങ്ങുന്നുമുണ്ട്. എന്നാൽ ഇവരുടെ കൃത്യമായ സുരക്ഷ പോരാതെ വരുമ്പോഴാണ് പലപ്പോഴും നമ്മൾ ഒരു തേർഡ് പാർട്ടി സുരക്ഷാ ആപ്പ് ഉപയോഗിച്ചു വരുന്നത്. ഇന്ന് അതിന് സഹായകമായ പല ആപ്പുകൾ ലഭ്യവുമാണ്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ ഒരു സുരക്ഷാ ആപ്പ് ഇന്നിവിടെ പരിചയപ്പെടുത്തുകയാണ്. Redmorph എന്നാണ് ഈ ആപ്പിന്റെ പേര്.

വളരെ മികച്ച ഒരു യൂസർ ഇന്റർഫേസ് ആണ് ഈ ആപ്പിന് ഉള്ളത്. ഈ വിഭാഗത്തിൽ നിലവിലുള്ള മറ്റേത് ആപ്പുകളും നൽകുന്ന എല്ലാ സംവിധങ്ങളും ഈ ആപ്പും നൽകുന്നുണ്ട്. എന്നാൽ അവയെല്ലാം തന്നെ ഉപയോഗിക്കാൻ ഏറെ എളുപ്പമുള്ള രീതിയിലാണ് നമുക്ക് കാണാൻ കഴിയുക. ഏറ്റവും അധികം ഉപയോഗിക്കുന്ന 5 ആപ്പുകൾ നമുക്ക് ആദ്യം കാണാൻ കഴിയും.

Advertisement

ഒന്ന് നീക്കിയാൽ സുരക്ഷാ വിഭാഗം വരും. അവിടെ മൂന്ന് വിഭാഗങ്ങളിൽ ആയി ഗ്ലോബൽ നിലവാരത്തിൽ നമ്മുടെ ഫോണിലുള്ള ആപ്പുകളെ തരം തിരിച്ചിട്ടുണ്ടാവും. ഓരോ ആപ്പുകളുടെയും റിസ്ക് അനുസരിച്ചു അഞ്ചു നിറങ്ങളിൽ ആയിരിക്കും ആപ്പുകളെ തരം തിരിച്ചിരിക്കുക. നൽകിയിരിക്കുന്ന ആപ്പ് പേർമിഷനുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഈ റിസ്ക് ലെവൽ തീരുമാനിക്കുക.


ഇവയ്ക്ക് ശേഷം ലൈവ് വ്യൂ സെക്ഷൻ ഉണ്ട്. അവിടെ നമുക്ക് കൃത്യമായ തോതിലുള്ള ഓരോ ആപ്പുകളുടെയും വിശകലനം കാണാൻ സാധിക്കും. ഈ ആപ്പ് കൊണ്ടുള്ള പരമപ്രധാനമായ ഉദ്ദേശവും ഇവിടെയാണ്. യഥാ സമയം ഏതൊക്കെ ആപ്പുകൾ എന്തെല്ലാം ഡാറ്റ ഫോണിൽ നിന്ന് എടുക്കുന്നു, എങ്ങനെ ഇന്റർനെറ്റ് ഉപയോഗിക്കുന്നു തുടങ്ങിയവയെല്ലാം കൃത്യമായി നമുക്ക് കാണാം.

എന്നാൽ ഏതൊരു ആപ്പിനെയും പോലെ ഇവിടെയും പ്രശ്നങ്ങൾ ഉണ്ട്. പ്രശ്നങ്ങൾ എന്നുപറഞാൽ ആ രീതിയിൽ അല്ല, മറിച്ച് ചിലർക്കെങ്കിലും ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ മറ്റു പല ആപ്പുകളും നേരെ ഉപയോഗിക്കാൻ പറ്റില്ല. കാരണം പല ആപ്പുകളുടെയും പേർമിഷനുകൾ ഈ ആപ്പ് ബ്ലോക്ക് ചെയ്യുന്നതിലൂടെ ഈ ആപ്പുകളുടെ പ്രവർത്തനത്തെ അത് സാരമായി ബാധിക്കുന്നുണ്ട്.

Advertisement

പലപ്പഴും പല ആപ്പുകളും ഉപയോഗിക്കാൻ വീണ്ടും ഇന്റർനെറ്റ് പെർമിഷൻ അടക്കം പലതും നൽകേണ്ടി വന്നു. ഒപ്പം ഒരു VPN ഉപയോഗിക്കുന്നതിനാൽ നെറ്റ് വേഗതയും ചെറുതായി ഒന്ന് കുറഞ്ഞു. ചുരുക്കത്തിൽ തങ്ങളുടെ സുരക്ഷക്ക് അമിതമായി പ്രാധാന്യം കൊടുക്കുന്ന ആളുകളെ സംബന്ധിച്ചെടുത്തോളം ഉപയോഗിക്കാവുന്ന ഒരു നല്ല ആപ്പ് തന്നെയാണ് ഇത്.

ഈ പോക്ക് പോയാൽ സാംസങ്ങ്, ആപ്പിൾ എന്നിവയെ ഷവോമി പിറകിലാക്കും! റെക്കോർഡ് വിൽപ്പന

Best Mobiles in India

English Summary

Array