പല ഫോൺ ആപ്പുകളും നിങ്ങളറിയാതെ നിങ്ങളുടെ സ്ക്രീൻ റെക്കോർഡ് ചെയ്യുന്നതായി പഠനറിപ്പോർട്ട്!


ഒരുപാട് നാളായി നമ്മളിൽ പലർക്കുമുള്ള ഒരു സംശയമാണ് നമ്മുടെയെല്ലാം സ്മാർട്ട്‌ഫോണുകൾ വേറെയാരെങ്കിലും കാര്യമായി രഹസ്യമായി നിരീക്ഷിക്കുന്നുണ്ട് എന്നത്. നമ്മൾ ഒരു ബാങ്ക് ലോൺ ആവശ്യത്തിനായി ഗൂഗിൾ സെർച്ച് ചെയ്ത്, ഒന്നുരണ്ടു ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിച്ച ശേഷം പിന്നീടങ്ങോട്ട് നമുക്ക് വരുന്ന പരസ്യങ്ങൾ മൊത്തം ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ടതായിരിക്കും.

Advertisement

അല്ലെങ്കിൽ ഇതുപോലെ വേറെ എന്തെങ്കിലും വിഷയത്തിൽ കുറച്ചു ദിവസം ഫോണിൽ ശ്രദ്ധ കൊടുത്താൽ പിന്നീട് അങ്ങോട്ട് നമുക്ക് ലഭിക്കുന്നത് മൊത്തം ആ വിഷയത്തിലുള്ള പരസ്യങ്ങളും ആപ്പ് സജഷനുകളും ആയിരിക്കും. എന്നാൽ ഇവയെല്ലാം തന്നെ നമ്മുടെ ആവശ്യം മനസ്സിലാക്കി ഗൂഗിൾ വഴിയും മറ്റുമായി വ്യക്തിഗത പരസ്യങ്ങൾ വഴി നമ്മിലേക്ക് എത്തുന്നതാണ് എന്നതാണ് വാസ്തവം. എന്നാൽ.... എന്നാലിതാ ഇപ്പോൾ ചില പഠനങ്ങൾ അത്ര രസകരമല്ലാത്ത ഒരു വസ്തുത പുറത്തുവിട്ടിരിക്കുകയാണ്.

Advertisement

ബോസ്റ്റണിലെ നോർത്ത് ഈസ്റ്റ് Massachusetts സർവകലാശാലയിലെ ചില കമ്പ്യൂട്ടർ സയൻസ് ഗവേഷകരാണ് ഈ വിഷയത്തിൽ ഒരു പഠനം നടത്തി റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന പഠനമാണ് ഇവർ ആയിരക്കണക്കിന് ആപ്പുകളിലായി നടത്തിയത്. ആളുകൾ അറിയാതെ അവരുടെ ഫോൺ സ്ക്രീൻ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നുവോ എന്നതും ഫോണിലെ മൈക്രോഫോൻ വഴി ശബ്ദങ്ങൾ കൂടെ റെക്കോർഡ് ചെയ്യുന്നുവോ എന്നതും കണ്ടെത്താനായിരുന്നു പഠനം.

അങ്ങനെ 17260 പ്രശസ്തമായ ആൻഡ്രോയ്ഡ് ആപ്പുകളിൽ ആണ് ഇവർ പഠനം നടത്തിയത്. ഇതിൽ 8000ത്തിന് മുകളിൽ ആപ്പുകൾ ഒന്നുകിൽ ആളുകൾ അറിഞ്ഞുകൊണ്ട് തന്നെ, അല്ലെങ്കിൽ രഹസ്യമായി വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്. ഇവയിൽ സോഷ്യൽ നെറ്റവർക്ക് ഭീമൻ ഫേസ്ബുക്കും ഉണ്ട് എന്ന് പറയുമ്പോൾ ഈയടുത്തുണ്ടായ ഫേസ്ബുക്ക് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അതിനൊരു പുതുമ നമുക്ക് തോന്നില്ല.

Advertisement

എന്നാൽ മറ്റു ആപ്പുകളോ.. ഇത്രയധികം ആപ്പുകൾ നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. സംഭവം നമ്മുടെ ഡാറ്റ കൊണ്ട് അവർക്ക് പരസ്യങ്ങൾ വ്യക്തിഗതം ആക്കണം എന്ന ലക്ഷ്യം മാത്രമേ ഉണ്ടാകൂ എങ്കിലും ഇവയിൽ ചില ആപ്പുകൾ എങ്കിലും ആ ലക്ഷ്യത്തിൽ നിന്നും മാറി ചിന്തിച്ചാലോ.. അതോടെ നമ്മുടെ വിവരങ്ങൾ പുറംലോകത്തിന് കിട്ടില്ലേ. എന്തായാലും അല്പം കരുതിയിരിക്കാം എന്തും ഏതും നമ്മുടെ ഫോണുകളോട് പങ്കുവെക്കുമ്പോൾ.

ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ്, QWERTY.. അടിമുടി മാറ്റത്തോടെ ജിയോഫോൺ 2 എത്തി! ഒപ്പം മറ്റു പലതും!

Best Mobiles in India

Advertisement

English Summary

Research Says Some Smartphone Apps are Secretly Recording Your Screen