ടിന്‍ഡര്‍ ഡേറ്റിംഗ് ആപ്പ് എങ്ങനെ ഉപയോഗിക്കാം?


ടിന്‍ഡര്‍ നിലവിലെ ഏറ്റവും പ്രചാരമുളള ഡേറ്റിംഗ് ആപ്പുകളില്‍ ഒന്നാണ്. ഏകദേശം 1.7 ബില്ല്യന്‍ സ്വയിപ്പുകളാണ് ഇതില്‍ നടക്കുന്നത്. അവരുടെ സ്ഥാനം അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങളുടെ പ്രൊഫൈല്‍ ടിന്‍ഡര്‍ കാണിക്കുന്നത്. ഇതില്‍ നിങ്ങള്‍ക്കൊരു പ്രത്യേക പ്രൊഫൈല്‍ തിരഞ്ഞെടുക്കുന്നതിന് അല്ലെങ്കില്‍ നിരസിക്കുന്നതിന് ഇടത്തോട്ടോ വലത്തോട്ടോ സ്വയിപ്പ് ചെയ്യാവുന്നതാണ്. ഇരു കക്ഷികളും ഇടത്തൊട്ടു സ്വയിപ്പ് ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താക്കളെ പരസ്പരം ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ക്രഷ് മെസേജുമൊത്ത് ഇത് അവരെ അറിയിക്കുന്നു.

Advertisement

ടിന്‍ഡറിലൂടെ നിങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുത്ത ശേഷം അതൊരു രസത്തിലാണെങ്കില്‍ കൂടിയും നിങ്ങളുടെ ബന്ധത്തില്‍ വിളളലുകള്‍ വീഴ്ത്തിയേക്കാം. അതായത് പങ്കാളി നിങ്ങളെ ചതിക്കുകയാണോ എന്ന് നിങ്ങള്‍ക്ക് സ്വയിപ്ബസ്റ്റര്‍ എന്ന ആപ്പിലൂടെ അറിയാം. ഇതിലൂടെ നിങ്ങളുടെ പങ്കാളി ടിന്‍ഡറില്‍ സജവമാണോ എന്നും അവര്‍ എന്തൊക്കെ തിരയുന്നു എന്നും കണ്ടു പിടിക്കാം. ഇപ്പോള്‍ ടിന്‍ഡര്‍ ഉപയോഗിക്കുന്നില്ലെങ്കിലും അവസാനമായി ഉപയോഗിച്ചതെന്തെന്നും ഈ ആപ്പിലൂടെ അറിയാം.

Advertisement

നിങ്ങള്‍ ടിന്‍ഡര്‍ ഉപയോഗിക്കുന്ന ആദ്യത്തെ ആളാണെങ്കില്‍ അത് എങ്ങനെ ഉപയോഗിക്കാമെന്നും അതിലൂടെ നിങ്ങളുടെ പങ്കാളിയെ എങ്ങനെ തിരയാമെന്നും നോക്കാം. അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

ആദ്യം ഈ കാര്യങ്ങള്‍ ചെയ്യുക

. ആദ്യം നിങ്ങള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്: ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പോയി ടിന്‍ഡര്‍ സെര്‍ച്ച് ചെയ്ത് ടാപ്പ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യാം.

. ഐഫോണ്‍/ ഐപാഡ് ഉപയോക്താക്കള്‍ക്ക്: ആപ്പ്‌സ്റ്റോറില്‍ പോയി ടാപ്പ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്ത ഇന്‍സ്‌റ്റോള്‍ ചെയ്യാവുന്നതാണ്.

ഇനി ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കാവുന്നതാണ്.

1.ആപ്പിലേക്ക് ലോഗിന്‍ ചെയ്യുക

ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ ലോഗിന്‍ ചെയ്യാന്‍ അവരുടെ ഫോണ്‍ നമ്പരോ അല്ലെങ്കില്‍ നിലവുിലുളള ഫേസ്ബുക്ക് അക്കൗണ്ടോ ഉപയോഗിച്ചു കഴിയും. ലോഗിന്‍ ചെയ്യുന്ന രീതിയായി ഫേസ്ബുക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ പ്രൊഫൈലില്‍ നിന്നും സുഹൃത്തുക്കളുടെ പട്ടിക, ഫോട്ടോകള്‍ തുടങ്ങിയ വിവരങ്ങള്‍ എന്നിവ അറിയാന്‍ സഹായിക്കുന്നു.

2. നിങ്ങളുടെ പ്രൊഫൈല്‍ കോണ്‍ഫിഗര്‍ ചെയ്യുക

ആപ്ലിക്കേഷന്‍ ക്രമീകരണങ്ങളില്‍ പ്രവേശിക്കാനായി പ്രാഫൈല്‍ ഐക്കണില്‍ പോയി ഗിയര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇവിടെ നിങ്ങളുടെ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തണം.

3. ഡിസ്‌ക്കവറി സെറ്റിംഗ്‌സ്

ഈ സെറ്റിംഗ്‌സിന്റെ കീഴില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷന്‍, താത്പര്യം, ദൂരം, പ്രായം എന്നീ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയും. നിങ്ങളുടെ നിലവിലെ ലൊക്കേഷനില്‍ നിന്നും പ്രൊഫൈലുകളെ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആവശ്യമുളള സ്ഥലം തിരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ അത് ഡീഫോള്‍ട്ട് ആയി വിടുകയോ ചെയ്യാം. 'Show me' എന്ന വിഭാഗത്തില്‍ നിങ്ങള്‍ക്ക് താത്പര്യമുളള ലിംഗം തിരഞ്ഞെടുക്കാം. കൂടാതെ പ്രായത്തിനും ദൂരത്തിനുമുളള ഓപ്ഷന്‍ ഉപയോഗിച്ച് ഉപയോക്താവിന് പരമാവധി ദൂരവും പ്രായപരിധിയും നിശ്ചയിക്കാന്‍ കഴിയും. ഇതിനോടൊപ്പം തന്നെ ഉപയോക്താക്കള്‍ക്ക് വെബ് പ്രൊഫൈല്‍ ഓപ്ഷന്‍ ഉപയോഗിച്ച് പ്രാഫൈല്‍ വിലാസം നിങ്ങളുടെ ഇഷ്ടത്തിനാക്കാനും കഴിയും.

4. ആപ്പ് സെറ്റിംഗ്‌സ്

ആപ്പ് സെറ്റിംഗ്‌സില്‍ 'Notifications, Contact Us' എന്നീ രണ്ടു വിഭാഗങ്ങളാണ് കാണുന്നത്. ആപ്പിലെ വ്യത്യസ്ഥ പ്രവര്‍ത്തനങ്ങള്‍ക്കായി 'പുഷ് നോട്ടിഫിക്കേഷന്‍ സെറ്റിംഗ്‌സ്' മാറ്റാന്‍, നോട്ടിഫിക്കേഷന്‍സ് എന്ന വിഭാഗം സഹായിക്കുന്നു. അതു പോലെ 'Contact Us' എന്ന വിഭാഗത്തിലൂടെ ഉപയോക്താക്കള്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നു.

5. നിങ്ങളുടെ പ്രൊഫൈല്‍ എഡിറ്റ് ചെയ്യുന്നു

നിങ്ങളുടെ പ്രൊഫൈല്‍ എഡിറ്റ് ചെയ്യാനായി, പ്രൊഫൈല്‍ ഓപ്ഷനിലേക്കു പോകുക, അവിടെ പ്രൊഫൈല്‍ ചിത്രത്തിന്റെ താഴെയായി കാണുന്ന 'Edit info' എന്നതില്‍ ടാപ്പ് ചെയ്യുക. ഇവിടെ ഫോട്ടോകള്‍ മാറ്റുന്നതിനോടൊപ്പം തന്നെ ഉപയോക്താക്കള്‍ക്ക് ജോബ് ടൈറ്റില്‍, കമ്പനി, സ്‌കൂള്‍ എന്നിവയും എഡിറ്റ് ചെയ്യാം.

6. പൊരുത്തപ്പെടല്‍ പ്രക്രിയ (Matching Process)

അവിടെ ജ്വാല ആകൃതിയിലുളള (Fire shaped) വിഭാഗത്തില്‍, ആപ്പ് തന്നെ അവരുടെ ക്രമീകരണത്തെ അടിസ്ഥാനമാക്കി മറ്റു ഉപയോക്താക്കളുടെ പ്രൊഫൈല്‍ കാണിക്കുന്നു. അവിടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എങ്കില്‍ ഹാര്‍ട്ട് രൂപത്തിലെ ബട്ടണ്‍ തിരഞ്ഞെടുക്കുക, സൂപ്പര്‍-ലൈക്ക് ചെയ്യാനായി '*' എന്നത് തിരഞ്ഞെടുക്കുക അതു പോലെ നിരസിക്കാനായി 'X' ബട്ടണും തിരഞ്ഞെടുക്കാം. കൂടാതെ നിരസിക്കാനായി ഇടത്തേക്ക് സ്വയിപ്പ് ചെയ്യുകയും ഇഷ്ടപ്പെട്ടു എങ്കില്‍ വലത്തേക്ക് സ്വയിപ്പ് ചെയ്യുകയും സൂപ്പര്‍-ലൈക്കിനായി മുകളിലേക്ക് സ്വയിപ്പ് ചെയ്യുകയും ചെയ്യാം.

7. സന്ദേശം അയക്കുന്നു

ആരെങ്കിലുമായി നിങ്ങള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞാല്‍, എല്ലാ പൊരുത്തപ്പെട്ട സന്ദേശങ്ങളും കാണുന്നതിന് മുകളിലുളള സന്ദേശ ഐക്കണില്‍ ടാപ്പ് ചെയ്യുക, അതിനു ശേഷം അവയില്‍ ടാപ്പ് ചെയ്ത ഉപയോക്താക്കളുമായി സംഭാഷണം ആരംഭിക്കാന്‍ തുടങ്ങാം.

 

8. പണം നല്‍കി അംഗത്വം നേടുക

ടിന്‍ഡറില്‍ ഓരോ 12 മണിക്കൂറിലും 100 വലതു സ്വയിപ്പ് അല്ലെങ്കില്‍ ലൈക്ക് മാത്രമേ അനുവദിക്കുകയുളളൂ. കൂടാതെ സ്വതന്ത്ര ഉപയോക്താക്കള്‍ക്ക് (free users) പല സവിശേഷതകളും പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ടിന്‍ഡര്‍ പ്ലസിലും ടിന്‍ഡര്‍ ഗോള്‍ഡിലും വലത് സ്വയിപ്പ് അണ്‍ലിമിറ്റഡ്, പ്രതിമാസം ഒരു ബൂസ്റ്റ്, പ്രതിദിനം അഞ്ച് സൂപ്പര്‍-ലൈക്‌സ് എന്നിവ ലഭിക്കുന്നു.

സൂക്ഷിക്കുക!! ഈ മിസ്ഡ് കോളുകൾ നിങ്ങളെയും തേടിയെത്തും! വൻ തട്ടിപ്പുമായി 'വാന്‍ഗിറി' കേരളത്തിൽ സജീവം!!

Best Mobiles in India

English Summary

Steps To Use Tinder