ഏറ്റവും മികച്ചതും മോശവുമായ ഐഒഎസ് 11 സവിശേഷതകള്‍!


ആപ്പിളിന്റെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഐഒഎസ് 11. ഇതില്‍ ആകര്‍ഷകമായ പ്രത്യേകതകളാണ് പറഞ്ഞിരിക്കുന്നത്. ഐപാഡ് ഐഫോണ്‍ തുടങ്ങിയവയിലാണ് ഈ പുതിയ അപ്‌ഡേറ്റ് ലഭിക്കുന്നത്. ടെക് വിദഗ്ധര്‍മാര്‍ പറയുന്നത് ഇത്രയും നാള്‍ ഇറങ്ങിയതില്‍ വച്ച് ഏറ്റവും നല്ലൊരു സവിശേഷയാണ് ഇതെന്ന്.

Advertisement

ടച്ച് സ്‌കീന്‍ പ്രവര്‍ത്തിക്കുന്നില്ല: എങ്ങനെ പരിഹരിക്കാം?

എന്നാല്‍ ഐഒഎസ് 11 അപ്‌ഡേറ്റ് ചെയതവര്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഐഒഎസ് 11ന്റെ മികച്ചതും മോശവുമായ കുറച്ചു കാര്യങ്ങള്‍ ഇവിടെ പറയാം...

Advertisement

മികച്ച കാര്യങ്ങള്‍

1.സിരി

ആപ്പിളിന്റെ വ്യക്തിഗത സഹായി ആണ് സിരി. ഇതില്‍ നിങ്ങള്‍ക്ക് ജര്‍മ്മന്‍, സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച് എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യാന്‍ സാധിക്കും. ഇതില്‍ വാചകം മാത്രമല്ല സംസാരിക്കുന്നത്. ഇത് നിങ്ങളുടെ ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും, അത് നിങ്ങള്‍ക്കു കാണാം.

2. ലൈവ് ഫോട്ടോകള്‍

ഈ പുതിുയ വേര്‍ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ലൈവ് ഫോട്ടോകളില്‍ ഇഫക്ടുകളായ ബൗണ്‍സ്, ലൂപ്പ് എന്നിവ ചേര്‍ക്കാന്‍ കഴിയും. എഡിറ്റ് ചെയ്ത ഫോട്ടോകള്‍ ഒരു പ്രിവ്യൂ വിന്‍ഡോയില്‍ കാണാം.

3. ആപ്പ് സ്റ്റോര്‍

ആപ്പ് സ്റ്റോര്‍ പ്രധാനമായും നവീകരിച്ചു. ഇപ്പോള്‍ നമുക്ക് തന്നെ നിയന്ത്രിക്കാം. ഗയിമുകള്‍ക്ക് ഇവരുടെ സ്വന്തം വിഭാഗവും നല്‍കുന്നു.

Advertisement

4. സ്‌ക്രീന്‍ഷോട്ട്‌സ്

ഐഒഎസ് 11ലെ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ ആക്കിയിട്ടുണ്ട്. ഒരു സ്‌ക്രീനിന്‍ ഷോര്‍ട്ട് എടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ വിരല്‍ ഉപയോഗിച്ചു കൊണ്ടു തന്നെ ലെഘു ചിത്രവും വാചകങ്ങളും ചേര്‍ക്കാം.

ഐഒഎസ് 11ന്റെ പ്രശ്‌നങ്ങള്‍

1. നോട്ടിഫിക്കേഷന്‍

നോട്ടിഫിക്കേഷന്‍ ലോക്ക് സ്‌ക്രീനില്‍ വരുന്നത് ആപ്പിള്‍ ഇത്തവണ ഐഒഎസ് അപ്‌ഡേറ്റില്‍ ചേര്‍ത്തിട്ടില്ല. സാധാരണയായി നോട്ടിഫിക്കേഷന്‍ കാണുന്നതിനും അത് നീക്കം ചെയ്യുന്നതിനും ഇടതു വശത്ത് സ്വയിപ് ചെയ്താല്‍ മതിയാകുമായിരുന്നു. എന്നാല്‍ അതിനു പകരം ക്യാമറ ആപ്പ് നല്‍കിയിട്ടുണ്ട്.

ഹാക്ക് ചെയ്ത കമ്പ്യൂട്ടര്‍ കണ്ടു പിടിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ!

2. ന്യൂസ്/ മ്യൂസിക്

വാര്‍ത്തകളും മ്യൂസിക് ആപ്പുകളും ഈ പുതിയ അപ്‌ഡേറ്റില്‍ കൂടുതല്‍ മെച്ചപ്പെട്ടതായി തോന്നുന്നില്ല. ന്യൂസ് ആപ്പില്‍ എഡിറ്റര്‍-സെലക്റ്റഡ് കണ്ടന്റ് എന്ന പുതിയ ഫീച്ചര്‍ ചേര്‍ത്തിട്ടുണ്ട്. മ്യൂസിക് ആപ്ലിക്കേഷനില്‍ പ്ലേലിസ്റ്റുകള്‍ പങ്കിടാനും പ്രീയപ്പെട്ട ആല്‍ബങ്ങളും സ്റ്റേഷനുകളും ഹൈലൈറ്റ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ആപ്പിള്‍ പ്ലേലിസ്റ്റില്‍ ഒരു പ്രൊഫൈല്‍ സജ്ജീകരിക്കാന്‍ ആകും. ഈ രണ്ട് സവിശേതകളും പവര്‍ ഉപയോക്താക്കളുടെ ശ്രദ്ധയില്‍ പെടുന്നില്ല.

Best Mobiles in India

Advertisement

English Summary

A few days back Apple rolled out its latest iOS 11 version to specific iPhones, iPad and iPods as well. This version comes with some changes including Control Center, Apple Pay and many more.