നിങ്ങള്‍ കാത്തിരുന്ന ഈ സവിശേഷതകള്‍ ഉടന്‍ വാട്ട്‌സാപ്പില്‍ എത്തുന്നു...!


പുതിയ ഫീച്ചറുകള്‍ നിരന്തരം കൊണ്ടു വന്ന് ജനപ്രീയമാകുകയാണ് വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് ചാറ്റിംഗ് ആപ്ലിക്കേഷന്‍. ഇപ്പോള്‍ ലോകം മുഴുവന്‍ ഒരു പോലെ ഉപയോഗിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു വാട്ട്‌സാപ്പ്.

Advertisement


ഉപയോക്താക്കളുടെ ആവശ്യകതകള്‍ കണക്കിലെടുത്താണ് എപ്പോഴും വാട്ട്‌സാപ്പില്‍ ഓരോ അപ്‌ഡേറ്റുകള്‍ എത്തുന്നത്. ഇതു തന്നെയാണ് ജനപ്രിയമാകാനുളള പ്രധാന കാരണവും.

ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറു പുതിയ സവിശേഷതകള്‍ പരീക്ഷിച്ചു വരുകയാണ് വാട്ട്‌സാപ്പ്. അതില്‍ ചിലത് പരീക്ഷണത്തിനായി ലഭ്യമാണ് എന്നാല്‍ മറ്റു ചിലത് ഇപ്പോഴും പ്രവര്‍ത്തന ഘട്ടത്തിലാണ്. എത്താന്‍ പോകുന്ന സവിശേഷതകള്‍ നമുക്ക് നോക്കാം.

Advertisement

വാട്ട്‌സാപ്പ് ഡാര്‍ക്ക് മോഡ്

അതേ, നിങ്ങള്‍ കേട്ടത് ശരിയാണ്. വാട്ട്‌സാപ്പിന്റെ ഡാര്‍ക്ക് മോഡ് എന്ന ഫീച്ചര്‍ കുറച്ചു നാളായി പ്രവര്‍ത്തന ഘട്ടത്തിലാണ്. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപകരണത്തില്‍ 2019 അവസാനത്തില്‍ ഇത് എത്തുമെന്നു പ്രതീക്ഷിക്കുന്നു.

കണ്‍സിക്യൂട്ടീവ് വോയിസ് മെസേജ് പ്ലേബാക്ക്

ഈ സവിശേഷത വാട്ട്‌സാപ്പിന്റെ ഐഒഎസില്‍ ഉണ്ടായിരുന്നു. ചാറ്റ് ചെയ്യുന്ന സമയത്ത്, മെസേജ് അയക്കുന്ന ആള്‍ വോയിസ് ക്ലിപ്പ് മെസേജുകളാണ് അയക്കുന്നതെന്ന് വാട്ട്‌സാപ്പ് കണ്ടെത്തും. ആദ്യത്തെ ഒരു വോയിസ് ക്ലിപ്പ് നിങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഒന്നിനു പുറകേ മറ്റൊന്നായി നിങ്ങള്‍ കേള്‍ക്കാത്ത ക്ലിപ്പുകള്‍ വരെ യാന്ത്രികമായി പ്ലേ ചെയ്യും. എല്ലാ വോയിസ് ക്ലിപ്പുകളും പ്ലേ ചെയ്തു കഴിഞ്ഞാല്‍ അത് ഒരു ചെറിയ ശബ്ദ അലേര്‍ട്ടു വഴി നിങ്ങളെ അറിയിക്കും. ഓരോ റെക്കോര്‍ഡും നിങ്ങള്‍ക്ക് വെവ്വേറെ പ്ലേ ചെയ്യേണ്ട ആവശ്യവുമില്ല കൂടാതെ സമയം ലാഭിക്കാനും കഴിയും.

ഗ്രൂപ്പ് കോളിംഗ് ഷോര്‍ട്ട്കട്ട് ഫീച്ചര്‍

കുറച്ചു നാള്‍ മുന്‍പ് വാട്ട്‌സാപ്പില്‍ എത്തിയ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് ഗ്രൂപ്പ് കോളിംഗ്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന സമയത്ത് ആളുകളെ ചേര്‍ക്കാനായി കുറുക്കു വഴികള്‍ ആപ്പ് ഉള്‍പ്പെടുത്തിയിരുന്നു. ഇത് സമയം ലാഭിക്കാന്‍ സഹായിക്കുന്നു.

ഗ്രൂപ്പ് ചാറ്റ് ബോക്‌സിന്റെ മുകളില്‍ വലതു വശത്തെ മൂലയിലാണ് ഗ്രൂപ്പ് കോള്‍ ഷോര്‍ട്ട്കട്ട് കാണുന്നത്. ഗ്രൂപ്പ് കോള്‍ ആരംഭിക്കാനയി ഗ്രൂപ്പ് ചാറ്റ് തുറന്ന്, ചാറ്റ് ഹെഡില്‍ കാണുന്ന കോള്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. ഇത് ചെയ്തു കഴിഞ്ഞാല്‍ ഗ്രൂപ്പ് ചാറ്റില്‍ ചേര്‍ക്കാനുളളവരുടെ പട്ടിക കാണാം. ഒരേ സമയം മുന്നു പേര്‍ക്കു മാത്രമേ വീഡിയോ/ വോയിസ് കോള്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാന്‍ കഴിയൂ. നിലവില്‍ ഇത് ഏതാനും ബീറ്റ ടെസ്റ്ററുകള്‍ക്ക് മാത്രമേ ലഭ്യമായിട്ടൂളളൂ, താമസിക്കാതെ മറ്റുളളവരിലേക്കും ഇത് എത്തും.

മള്‍ട്ടി-ഷെയര്‍ പ്രിവ്യൂ

ഒന്നിലധികം കോണ്ടാക്റ്റുകള്‍ക്ക് ഫയലുകള്‍ അയക്കുന്നതിനു മുന്‍പ് അതിന്റെ പ്രിവ്യൂ കാണാന്‍ ഈ സവിശേഷതയിലൂടെ നിങ്ങള്‍ക്കു സാധിക്കും. അങ്ങനെ ഒരു ഫയല്‍ അയക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. കൂടാതെ ഫയലുകള്‍ അയക്കുന്നതിനു മുന്‍പ് ലിസ്റ്റിലുളള കോണ്‍ടാക്റ്റുകളെ മാറ്റുകയും ചെയ്യാം.

 

 

വെക്കേഷന്‍ മോഡ്

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വരാനിരിക്കുന്ന വെക്കേഷന്‍ മോഡ് നിങ്ങള്‍ക്ക് അവധി കാലത്ത് ഉപയോഗിക്കാം. നിങ്ങളെ ശല്യപ്പെടുത്താന്‍ അനാവശ്യ സന്ദേശങ്ങളും അറിയിപ്പുകളും ആവശ്യമില്ല. വാട്ടസാപ്പ് നോട്ടിഫിക്കേഷന്‍ സെറ്റിംഗ്‌സില്‍ ഇത് ലഭ്യമാകും.

ഗ്രൂപ്പ് ചാറ്റുകളില്‍ പ്രൈവറ്റ് റിപ്ലേ

ഗ്രൂപ്പ് ചാറ്റുകളിലെ അംഗങ്ങള്‍ക്ക് പ്രൈവറ്റ് ആയി തന്നെ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്ന സവിശേഷതയാണിത്. കൂടാതെ അഡ്മിനര്‍ക്ക് മാത്രം അയക്കാന്‍ സാധിക്കുന്ന ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ക്കും പ്രൈവറ്റ് ചാറ്റ് ഫീച്ചര്‍ ഉപയോഗപ്പെടുത്താനാകും.

എങ്ങനെ നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ലാപ്ടോപ്പിൽ ഉപയോഗിക്കാം?? അറിയേണ്ടതെല്ലാം!!

Best Mobiles in India

English Summary

These Six Whatsapp Features Are Coming Soon