ഈ വലിയ അപ്‌ഡേറ്റുകള്‍ നിങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിനെ എങ്ങനെ മാറ്റുന്നു


വാട്ട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റുകള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റമാണ് വരുത്തുന്നത്. ഒരു ഗ്രൂപ്പ് വിവരണം ചേര്‍ക്കുന്നതിന് ഈ പുതിയ സവിശേഷത നിങ്ങളെ സഹായിക്കുന്നു. അതിലൂടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ആ ഗ്രൂപ്പിനെ കുറിച്ച് അറിയാം.

Advertisement

എന്നാല്‍ ഇതു കൂടാതെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ പല സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തു. അതായത് ഗ്രൂപ്പിലെ ഒരു അംഗത്തെ തിരയാന്‍ നിങ്ങള്‍ക്കു കഴിയും. കൂടാതെ ഒു ബട്ടണ്‍ ടാപ്പിലൂടെ തന്നെ വീഡിയോ കോളില്‍ നിന്നും വോയ്‌സ് കോളിലേക്കു മാറാവുന്ന എളുപ്പ വഴിയും അപ്‌ഡേറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

Advertisement

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പിലെ ഗ്രൂപ്പ് ഡിസ്‌ക്രിപ്ഷന്‍ സവിശേഷത അപ്‌ഡേറ്റ് ചെയ്തു. ഇതിലൂടെ നിങ്ങള്‍ക്ക് ഗ്രൂപ്പുകളില്‍ വിവരണമോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് ചേര്‍ക്കാനും കഴിയും. അങ്ങനെ ഈ ഗ്രൂപ്പിലെ പങ്കാളികള്‍ക്ക് ഈ ഗ്രൂപ്പിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുന്നു.

512 പ്രതീകങ്ങളാണ് ഗ്രൂപ്പ് വിവരണത്തില്‍ ചേര്‍ക്കാന്‍ കഴിയുന്നത്. ഇത് ഗ്രൂപ്പ് ഫോട്ടോയ്ക്കും പേരിനും താഴെയായി കാണാം. കൂടാതെ ചാറ്റ് സ്‌ക്രീനില്‍ ഒരു ബോക്‌സായും ഇവ കാണപ്പെടുന്നു.

ഇന്റര്‍നെറ്റ് വേഗതയില്ലെങ്കിലും ഈ ആപ്പുകൾ ഉപയോഗിക്കാം

ഈ സവിശേഷത വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷന്‍ 2.18.54 ആന്‍ഡ്രോയിഡിലും 2.18.28 വേര്‍ഷന്‍ വിന്‍ഡോസ് ഫോണിലുമാണ്. മറ്റു ശ്രദ്ധേയമായ ഒരു സവിശേഷതയാണ് ഗ്രൂപ്പിലുളള അംഗത്തെ തിരയാനുളള കഴിവ്. നിരവധി അംഗങ്ങളാണ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഉളളത്. സെര്‍ച്ച് ബാറിലൂടെ ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയും. ഈ മാസം ആദ്യം തന്നെ ഐഒഎസ് ഉപകരണത്തില്‍ ഈ സവിശേഷത എത്തിയിരുന്നു.

Best Mobiles in India

Advertisement

English Summary

WhatsApp has begun rolling out a new feature that will change the way you use and interact with the groups.