ഇന്റര്‍നെറ്റ് ഉപയോഗത്തിനായി സ്വന്തമായി സോളാര്‍ പവേര്‍ഡ് പബ്ലിക് വൈഫൈ നിര്‍മിച്ചു; മാതൃകയായൊരു ഗ്രാമം


സൗത്ത് ആഫ്രിക്കയുടെ കിഴക്കുഭാഗത്താണ് മാങ്കോസിയെന്ന റിമോട്ട് റൂറല്‍ പ്രദേശം. ഏകദേശം 6,000 ത്തോളം ആളുകള്‍ മാത്രമാണ് 60 കിലോമീറ്ററോളം മാത്രം ദൂരം വരുന്ന ഈ പ്രദേശത്ത് വസിക്കുന്നത്. തികച്ചും ഗ്രാമീണ ജീവിതം നയിക്കുന്ന ഇവിടുത്തുകാര്‍ക്ക് നഗരപ്രദേശത്തില്‍ ലഭ്യമായ ഒരുതരത്തിലുള്ള സുഖസൗകര്യങ്ങളും ലഭ്യമല്ല.

Advertisement

ഉപയോഗിക്കാന്‍

എന്നിരുന്നാലും 30 കിലോമീറ്ററോളം വരുന്ന പ്രദേശത്തെ താമസക്കാര്‍ക്ക് ഉപയോഗിക്കാന്‍ ഒരു പബ്ലിക്ക് വൈഫ് തയ്യാറാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഇത് എപ്രകാരമെന്നു പറയുകയാണ് ഈ എഴുത്തിലൂടെ.

Advertisement
തുക നല്‍കണം.

ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര ഗ്രാമങ്ങളിലൊന്നാണ് മാങ്കോസി. ഇവിടുത്തെ പല വീടുകളിലും ഇന്നും വൈദ്യുതിയെത്തിയിട്ടില്ല. പലരും ബാറ്ററി ഉപയോഗിച്ചുള്ള വെളിച്ചവും മറ്റുമാണ് ഉപയോഗിച്ചുവരുന്നത്. റീചാര്‍ജ് ചെയ്യുന്നതാകട്ടെ പണം കൊടുത്തും. ഇതിലെല്ലാമുപരി ഈ പ്രദേശത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ ഭീമമായ തുക നല്‍കണം.

ഇക്കൂട്ടര്‍ ചെലവാക്കുന്നു.

മാസ വരുമാനത്തിന്റെ ഏകദേശം 22 ശതമാനത്തോളം നല്‍കിയാണ് പലരും ഇന്റര്‍നെറ്റ് സൗകര്യം ഉപേയാഗിക്കുന്നത്. വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും യാത്രയ്ക്കും ചെലവഴിക്കുന്നതു പോലെ വലിയ തുക ഇന്റര്‍നെറ്റ് ഉപയോഗത്തിനായും ഇക്കൂട്ടര്‍ ചെലവാക്കുന്നു.

ഇന്റര്‍നെറ്റ് ഉപയോഗത്തിനായി

ഇന്റര്‍നെറ്റ്

എന്നിവ നല്‍കിവരികയാണ്.

സെന്‍സലേനി നെറ്റ്-വര്‍ക്ക് പ്രോജക്ട് എന്ന കമ്പനിയാണ് പുത്തന്‍ സംവിധാനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതായത് നിങ്ങള്‍ക്കുമാകാം എന്നര്‍ത്ഥം. ഇതൊരു ഇന്റര്‍നെറ്റ് സേവനദാതാവാണ്. സൗത്ത് ആഫ്രിക്കയിലെ ഒരു ലോക്കല്‍ കോപ്പറേറ്റീവാണ് ഇതു നടത്തുന്നത്. സെന്‍സലേനിതന്നെ ഇന്‍സ്റ്റാളേഷന്‍, മെയിന്റനന്‍സ്,ആവശ്യമായ സജ്ജീകരണങ്ങള്‍ എന്നിവ നല്‍കിവരികയാണ്.

 

 

ഇന്റര്‍നെറ്റ് ലഭ്യമാക്കുക

ലാഭം ലക്ഷ്യമിട്ടുള്ള കമ്പനിമാത്രമല്ല സെന്‍സലേനി. ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് വിലക്കുറവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക മാത്രമാണ് സെന്‍സലേനിയുടെ പ്രധാന ലക്ഷ്യം. ഇതുമാത്രമല്ല ചെറിയ രീതിയില്‍ ഇവിടുത്തുകാര്‍ക്ക് തൊഴിലും നല്‍കുന്നുണ്ട് കമ്പനി.

ചെറിയ രീതിയില്‍

'തങ്ങളെക്കൊണ്ടാകുന്ന സഹായം ഗ്രാമത്തിലെ ജനങ്ങള്‍ക്കായി നല്‍കി. ചെറിയ രീതിയില്‍ പരിശീലനവും ബോധവത്കരണവും നടത്തി. അവ കൃത്യമായി ഉള്‍ക്കൊണ്ടതിന്റെ തെളിവാണ് ഗ്രാമത്തിലിപ്പോള്‍ കാണാനാവുന്നത്'- യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ കേപിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ ബില്‍ ടക്കര്‍ പറയുന്നു.

Best Mobiles in India

English Summary

This Village Built Its Own Solar-Powered Public Wi-Fi For Internet Access In A 30 Km Area