വാട്ട്‌സാപ്പ് ഡിലീറ്റ് ചെയ്യാതെ എങ്ങനെ അതില്‍ നിന്നും കുറച്ചു നേരം അദൃശ്യമാകാം?


നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ അല്ലെങ്കില്‍ സ്‌നാപ്ചാറ്റ്‌ എന്നിവയില്‍ നിന്നും വേഗത്തില്‍ അദൃശ്യമാകാനായി ലോഗ് ഔട്ട് ചെയ്താല്‍ മതി. എന്നാല്‍ ഇത് വാട്ട്‌സാപ്പിന്റെ കാര്യത്തില്‍ എത്തുമ്പോള്‍, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇത് ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കുന്നിടത്തോളം കാലം നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കാന്‍ സാധിക്കില്ല.

Advertisement

മാത്രവുമല്ല കുറച്ചു സമയത്തേക്ക് നിങ്ങള്‍ വാട്ട്‌സാപ്പില്‍ നിന്നും അതൃശ്യമാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഡിലീറ്റ് ചെയ്ത് വീണ്ടും റീഇന്‍സ്റ്റോള്‍ ചെയ്താലും സാധ്യമാകില്ല.

Advertisement

നിങ്ങള്‍ 'Blue tick read receipts' സ്വിച്ച് ഓഫ് ചെയ്‌തോ ഇല്ലയോ എന്നത് ഇവിടെ പ്രശ്‌നമല്ല, നിങ്ങള്‍ ആ സന്ദേശം വായിച്ചോ ഇല്ലെയോ എന്ന് അയക്കുന്ന ആള്‍ക്ക് ഇതില്‍ നിന്നും ഒരു സൂചന ലഭിക്കുന്നു, എന്നു മാത്രം. അതു കൊണ്ടു തന്നെ ആപ്പ് തുറക്കുന്ന നിമിഷം നിങ്ങളുടെ കോണ്‍ടാക്റ്റുകളിലേക്ക് 'ഓണ്‍ലൈന്‍' ആയി കാണിക്കുന്നു.

എന്നാല്‍ ഒറ്റ-ടാപ്പില്‍ കുറച്ചു നേരത്തേക്ക് വാട്ട്‌സാപ്പിനെ അദൃശ്യമാക്കി വയ്ക്കാനുളള ഒരു മാര്‍ഗ്ഗവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

എന്നാല്‍ ഞങ്ങളുടെ ഇന്നത്തെ ഈ ലേഖനം നിങ്ങളുടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാകുമെന്നു വിശ്വസിക്കുന്നു.

ഫയര്‍വാള്‍ ആപ്പുകളായ Mobiwol അല്ലെങ്കില്‍ NoRoot Firewall ആപ്ലിക്കേഷന്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ നിങ്ങളുടെ വാട്ട്‌സാപ്പ് കുറച്ചു നേരത്തേക്ക് അദൃശ്യമാക്കി വയ്ക്കാം. പലരു ഈ ആപ്പിനെ കുറിച്ച് അറിവില്ലാത്തവരാണ്. ഈ ഫയര്‍വാള്‍ ആപ്പുകള്‍ നിങ്ങളുടെ ചില വ്യക്തിഗത ആപ്‌സുകളിലേക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നിരസിക്കാന്‍ അനുവദിക്കുന്നു.

Advertisement

മിക്ക ഫയര്‍വാള്‍ ആപ്ലിക്കേഷനുകള്‍ക്കും റൂട്ട് ചെയ്ത ഫോണ്‍ ആയിരിക്കും വേണ്ടി വരുന്നത്. എന്നാല്‍ മേല്‍ പറഞ്ഞ രണ്ട് ആപ്‌സുകള്‍ക്കും റൂട്ട് ചെയ്ത ഫോണിന്റെ ആവശ്യമില്ല. എന്നാല്‍ ഒരിക്കലും ഒരു മൂന്നാം കക്ഷി ആപ്ലിക്കേനുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ ശുപാര്‍ഷ ചെയ്യില്ല. കാരണം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇവ ഇടയാകും.

എന്നാല്‍ ഇവിടെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ സെറ്റിംഗ്‌സില്‍ കുറച്ചു മാറ്റം വരുത്തിയാല്‍ നിങ്ങളുടെ വാട്ട്‌സാപ്പ് കുറച്ചു നേരത്തേക്ക് അദൃശ്യമാക്കാം. ഇതിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. ആദ്യം നിങ്ങളുടെ ഫോണ്‍

സൈലന്റില്‍ ആക്കാതെ വാട്ട്‌സാപ്പ് ടോണ്‍ സൈലന്റില്‍ ആക്കുക. രണ്ടാമത്, നോട്ടിഫിക്കേഷന്‍ ബാറില്‍ നിന്നും ആപ്പ് ഐക്കണ്‍ അല്ലെങ്കില്‍ ഡോട്ട് നോട്ടിഫിക്കേഷന്‍ നീക്കം ചെയ്യുക, മൂന്നമതായി ആപ്പിനു വേണ്ടി നോട്ടിഫിക്കേഷന്‍ ലൈറ്റ് ഡിസേബിള്‍ ചെയ്യുക. അവസാനം ഹോം സ്‌ക്രീനില്‍ നിന്നും വാട്ട്‌സാപ്പ് ഷോര്‍ട്ട്കട്ട് നീക്കം ചെയ്യുക.

Advertisement


#. ഡിസേബിള്‍ വാട്ട്‌സാപ്പ് ട്യൂണ്‍

നിങ്ങളുടെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ക്കോ കോളുകള്‍ക്കോ 'No Ringtone' തിരഞ്ഞെടുക്കാനുളള ഓപ്ഷന്‍ ഇല്ല. എന്നാല്‍ ഡീഫോള്‍ട്ടായി റിംഗ്‌ടോണ്‍ നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇത് സൈലന്റ് ആക്കണമെങ്കില്‍ നിങ്ങളുടെ മൊബൈല്‍ സൈലന്റ് ആക്കാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ല. അതിനേക്കാള്‍ നല്ലത് നിങ്ങള്‍ തന്നെ സ്വന്തമായി 'സൈലന്റ് റിംഗ്‌ടോള്‍' സൃഷ്ടിക്കുന്നതാണ് ഏറ്റവും എളുപ്പമുളള മാര്‍ഗ്ഗം. നിങ്ങളുടെ ഫോണിലെ ഓഡിയോ റെക്കോര്‍ഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് 2 സെക്കന്‍ഡ് പിന്‍ഡ്രോപ്പ് സൈലന്റ് റിംഗ്‌ടോണ്‍ റെക്കോര്‍ഡ് ചെയ്യാം. അതിനു ശേഷം ഫയല്‍ നെയിം നല്‍കി സേവ് ചെയ്യാവുന്നതാണ്.

അതിനായി, വാട്ട്‌സാപ്പ്> സെറ്റിംഗ്‌സ്> നോട്ടിഫിക്കേഷന്‍> നോട്ടിഫിക്കേഷന്‍ ടോണ്‍ ആയും റിംഗ് ടോണ്‍ ആയും 'Silent ringtone' തിരഞ്ഞെടുക്കാവുന്നതാണ്.

Advertisement

#. ആപ്പ് ഐക്കണുകളുടെ രൂപത്തില്‍ അല്ലെങ്കില്‍ ഡോട്ടുകളുടെ രൂപത്തില്‍ നോട്ടിഫിക്കേഷനുകള്‍ അപ്രാപ്തമാക്കുക

ഇതിനായി, ആദ്യം ജനറല്‍ ആന്‍ഡ്രോയിഡ് സെറ്റിംഗ്‌സിന്റെ കീഴിലായി കാണുന്ന ഫോണ്‍ സെറ്റിംഗ്‌സിലേക്കു പോകുക. അതിനു ശേഷം Apps> Open list of apps> Select Whatsapp> Tap on notifications > disable all notifications for whatsapp> disable vibration>disable popups എന്നു ചെയ്യുക. ഇനി വാട്ട്‌സാപ്പ് തുറക്കുന്നതു വരെ നിങ്ങള്‍ക്ക് പുതിയ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കില്ല.

#. ഡിസേബിള്‍ ' നോട്ടിഫിക്കേഷന്‍ ലൈറ്റ്'

ഇത് വളരെ എളുപ്പമാണ്. അതിനായി Open Whataspp> Settings> Notifications> Light> None എന്നു ചെയ്താല്‍ മതിയാകും.

Advertisement

ഇതു ചെയ്തു കഴിഞ്ഞാല്‍ ഇനി ഹോം സ്‌കീനില്‍ നിന്നും വാട്ട്‌സാപ്പ് നീക്കം ചെയ്യുക. ഈ ഘട്ടങ്ങള്‍ പാലിക്കുന്നതോടെ നിങ്ങളുടെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പശ്ചാത്തലത്തില്‍ തുടരുന്നതാണ്, എന്നാല്‍ നിങ്ങള്‍ക്ക് ഒരിക്കലും അത് അറിയാന്‍ കഴിയില്ല. ആപ്പിനുളളില്‍ പോയി വാട്ട്‌സാപ്പ് തുറന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് സന്ദേശം ലഭിച്ചോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കൂ.

നിങ്ങളുടെ മൊബൈല്‍ ഡേറ്റ ഹോഗിംഗില്‍ നിന്നും വാട്ട്‌സപ്പിനെ നിര്‍ത്തലാക്കാനായി ആദ്യം ഫോണ്‍ സെറ്റിംഗ്‌സിലേക്ക് പോകുക, ആപ്‌സ്> ആപ്പ് ലിസ്റ്റ്> വാട്ട്‌സാപ്പ്> 'ഫോഴ്‌സ് സ്‌റ്റോപ്പ്' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് 'Background data' അപ്രാപ്തമാക്കുക, അവസാനം ആപ്പ് ഉപയോഗിക്കാന്‍ എല്ലാ ആപ്ലിക്കേഷന്‍ അനുമതികളും പിന്‍വലിക്കുക.

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ വാട്ട്‌സാപ്പ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ അദൃശ്യമാക്കാം. എന്നിരുന്നാലും നിങ്ങള്‍ എപ്പോള്‍ വാട്ട്‌സാപ്പ് തുറക്കുന്നുവോ അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് സന്ദേശങ്ങളും ലഭിച്ചു തുടങ്ങും.

കടും ചുവപ്പില്‍ വണ്‍പ്ലസ് 6; ജൂലൈ 16ന് ഇന്ത്യയില്‍!

Best Mobiles in India

English Summary

Tips to 'invisible' on WhatsApp without deleting app