നല്ല ആരോഗ്യമാണോ നിങ്ങൾക്ക് വേണ്ടത്? ഈ 5 ആപ്പുകൾ തീർച്ചയായും അറിഞ്ഞിരിക്കുക!


ആരോഗ്യപരിപാലനത്തിന് നമ്മളിൽ പലരും നല്ലരീതിയിൽ ശ്രദ്ധ കൊടുക്കുന്നവരാണ്. നല്ല ആരോഗ്യം, നല്ല ഭക്ഷണം എന്നിവ ഏതൊരാളുടെയും സ്വപ്നമാണ്. പലപ്പോഴും ജീവിത തിരക്കുകളും ചുറ്റുപാടുകളും കാരണം കൃത്യമായ രീതിയിൽ ആരോഗ്യവും ഭക്ഷണവും നമുക്ക് നിയന്ത്രിക്കാൻ സാധിക്കാറില്ല എങ്കിലും നല്ല ആരോഗ്യപൂർണ്ണമായ ഒരു ജീവിതത്തിനായി കൊതിക്കുന്നവരാണ് നമ്മൾ. ഇത്തരത്തിലുള്ള ഒരു ആഗ്രഹം എളുപ്പമാക്കുന്നതിനായി നിങ്ങളുടെ ഫോണിൽ ഉപയോഗിക്കാവുന്ന 5 മികച്ച ആരോഗ്യ ആപ്പുകൾ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.

Advertisement

വ്യായാമം, ബോഡി ബിൽഡിങ് എന്നിവയ്ക്ക്

വ്യായാമം, ബോഡി ബിൽഡിങ് എന്നിവയ്ക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് അവതരിപ്പിച്ച ഒരു ആപ്പ് ആണ് StrongLifts 5x5. StrongLifts സിസ്റ്റം വഴി ബോഡി, മസിൽ തുടങ്ങി കുറച്ചധികം മികച്ചു നിൽക്കുന്ന കാര്യങ്ങളിൽ വ്യായാമം നടത്താനും മെച്ചപ്പെടുത്താനും സൗകര്യം ഒരുക്കുകയാണ് ഈ ആപ്പ് ചെയ്യുന്നത്. നിങ്ങളുടെ വ്യായാമം മനസ്സിലാക്കിയ ശേഷം പുരോഗതി വിലയിരുത്തുക, ആവശ്യമായ നിർദേശങ്ങൾ നൽകുക തുടങ്ങി ഒരുപിടി ഓപ്ഷനുകൾ ഇവിടെയുണ്ട്.

Advertisement
നല്ല ഭക്ഷണശീലം വളർത്തിയെടുക്കാൻ..

നല്ല ഭക്ഷണം തിരിച്ചറിയുക, ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കാൻ സഹായിക്കുക തുടങ്ങി ഒരുപിടി ഭക്ഷണശീലങ്ങളും ഭക്ഷണ പദാർത്ഥങ്ങൾ തമ്മിലുള്ള താരതമ്യ പഠനവുമാണ് Fooducate എന്ന ഈ ആപ്പ് കൊണ്ട് സാധ്യമാകുക. നിലവിൽ ഈ രംഗത്തുള്ള ഏറ്റവും മികച്ച ആപുകളിൽ ഒന്നുകൂടിയാണ് ഇത്. 250000ൽ അധികം ഭക്ഷണ പദാർത്ഥങ്ങൾ തമ്മിലുള്ള താരതമ്യവും നിങ്ങൾക്ക് ആവശ്യമായത് തിരഞ്ഞെടുക്കാനുള്ള സൗകര്യവും നിങ്ങൾ തിരഞ്ഞെടുക്കുന്നവയുടെ ഗുണഗണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് പറഞ്ഞുതരികയുമാണ് ഈ ആപ്പ് പ്രധാനമായും ചെയ്യുന്നത്.

ധ്യാനിക്കാനും സ്വസ്ഥജീവിതത്തിനും..

ധ്യാനിക്കാനും എങ്ങനെ സമാധാനമായി ജീവിക്കണം എന്നും നിങ്ങളെ പഠിപ്പിക്കുന്ന ആപ്പ് ആണ് Headspace. ജോലിയാവട്ടെ, വീട്ടിലോ മറ്റെവിടെയെങ്കിലുമോ ആവട്ടെ ഇത് ഉപയോഗിക്കാം. ഉത്കണ്ഠയും സമ്മർദ്ദവും ഇല്ലാതാക്കി ഉറക്കം, സന്തുഷ്ടി, ശാന്തത എന്നിവയിൽ നിന്ന് തുടങ്ങി എല്ലാത്തിലേക്കും ഇവിടെ ഈ ആപ്പിൽ വ്യായാമങ്ങളുണ്ട്. നിങ്ങൾക്ക് മുമ്പ് ധ്യാനിച്ചിരുന്നില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. ഹെഡ്പെസസിന്റെ സഹ സ്ഥാപകൻ ആൻഡി പുഡിക്കോംബ് നിങ്ങളുടെ ധ്യാന പരിശീലകന്റെ രൂപത്തിൽ ഓരോ ഘട്ടത്തിലും നിങ്ങളെ നയിക്കും. ധ്യാനത്തിന്റെയും മനസ്സമാധാനത്തിന്റെയും അത്യന്താപേക്ഷിതമായ പഠങ്ങൾ മുതൽ അടിസ്ഥാനപരമായി, നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന ഡസൻ കണക്കിന് ഓപ്ഷനുകൾ ഉണ്ട് ഇവിടെ. ചുരുക്കിപ്പറഞ്ഞാൽ ദിനംപ്രതി ഹെഡ്പെയ്സ് നിങ്ങൾക്ക് ധ്യാനിക്കാനും ജീവിതത്തിൽ അൽപം ആശ്വാസം ലഭിക്കാനും കാരണമാക്കും.

ഭക്ഷണ നിയന്ത്രണത്തിനും ആരോഗ്യപരിപാലനത്തിനും..

ഭക്ഷണ നിയന്ത്രണവും ആരോഗ്യപരിപാലനവും ഒരേപോലെ സാധ്യമാക്കുന്ന മറ്റൊരു ആപ്പ് ആണ് Lifesum. ഇന്ന ഭക്ഷണങ്ങൾ കഴിക്കരുത്, ഇത്രയും കണിശമായ നിയമങ്ങൾ പാലിക്കണം എന്നിങ്ങനെയുള്ള ബാലിശമായ നിയമങ്ങളൊന്നും ഈ ആപ്പ് നിങ്ങളോട് ചെയ്യാൻ ആവശ്യപ്പെടില്ല. പകരം നിങ്ങൾക്ക് പിന്പറ്റാൻ സാധിക്കുന്ന എളുപ്പമുള്ള രീതിയിലുള്ള ഡയറ്റ് ശീലങ്ങളാണ് ഈ ആപ്പ് നൽകുന്നത്. നിങ്ങളുടെ ഭാരം, ഉയരം, ഭക്ഷണശീലം എന്നിവയെ കുറിച്ച് ചോദിച്ചു മനസ്സിലാക്കുന്ന ആപ്പ് അതനുസരിച്ചുള്ള ഒരുപിടി ഉപകാരപ്രദമായ നിർദേശങ്ങൾ ആണ് നൽകുക.

നിങ്ങളുടെ സ്വന്തം ജിം

പേരിൽ അല്പം പുതുമയുള്ള ആ പുതുമ ആപ്പിലും കാത്തുസൂക്ഷിക്കുന്ന ഒന്നാണ് You are Your Own Gym എന്ന ഈ ആപ്പ്. ഒരുപിടി ആരോഗ്യ പരിശീലനങ്ങളും വ്യായാമങ്ങളും ഈ ആപ്പ് വഴി നിങ്ങൾക്ക് സാധ്യമാകും. ഇവയെല്ലാം ചെയ്യാനായി നിങ്ങൾക്ക് ജിമ്മിൽ പോകേണ്ടി വരില്ല. എല്ലാം വീട്ടിൽ നിന്നുതന്നെ നിങ്ങൾക്ക് ചെയ്തുനോക്കാവുന്നതാണ്. മൊത്തം 200ൽ പരം വ്യായാമ മുറകൾ ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

English Summary

Top 5 Android Apps for Better health