ഏതൊരാൾക്കും ഉപയോഗിച്ചു നോക്കാവുന്ന 5 മികച്ച ആൻഡ്രോയിഡ് ലോഞ്ചറുകൾ


ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ സംബന്ധിച്ചെടുത്തോളം അതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് അറ്റമില്ലാത്ത കസ്റ്റമൈസേഷൻ ഓപ്‌ഷനുകൾ ഉണ്ട് എന്നത്. അവയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് ലോഞ്ചറുകളാണല്ലോ. ഇവിടെ അത്തരത്തിൽ മികച്ചതായി പൊതുവെ എല്ലാവരും അംഗീകരിച്ചിട്ടുള്ള 5 ലോഞ്ചറുകൾ പരിചയപ്പെടുത്തുകയാണ്.

Advertisement

1. Nova Launcher

ഏതൊരു മികച്ച ലോഞ്ചർ ചർച്ചയിലും ആദ്യം കടന്നു വരുന്ന ലോഞ്ചർ. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം തുടങ്ങി അധികം വൈകാതെ തന്നെ നിലവിൽ വന്ന ഒരു ലോഞ്ചർ. ഒപ്പം കാലത്തിനൊത്തുള്ള മാറ്റങ്ങൾക്ക് വിധേയമായി ഇന്ന് ഈ കാണുന്ന രൂപത്തിൽ വരെയായി. ആൻഡ്രോയിഡ് ഓരോ വേർഷനുകൾ ഇറക്കുമ്പോൾ ഒപ്പം നോവ ലോഞ്ചറും സ്ഥിരമായി അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഇന്ന് നിലവിലുള്ളതിൽ ഏതൊരാൾക്കും ഉപയോഗിക്കുന്ന ഏറ്റവും മികച്ച ലോഞ്ചർ ഇത് തന്നെ എന്ന് നിസ്സംശയം പറയാം. ഈ ആപ്പിനെ കുറിച്ചുള്ള കൂടുതൽ വിശേഷണങ്ങൾ പറയേണ്ടതില്ലല്ലോ.

ഹോണറിന്റെ നിഗൂഢത നിറഞ്ഞ മറ്റൊരു ഫോണ്‍ മേയ് 15ന്..!!

Advertisement
2. ADW Launcher 2

ഏകദേശം നോവാ ലോഞ്ചറിന്റെ അത്രയും തന്നെ ചരിത്രം ഈ ആപ്പിനും ഉണ്ട്. രണ്ടും മട്ടിലും ഭാവത്തിലും ഏകദേശം ഒരുപോലെ തന്നെ. ഐക്കൺ സപ്പോർട്ട്, ഏറ്റവും പുതിയ വേർഷനുകളിലേക്കുള്ള അപ്ഡേറ്റ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും നോവാ ലോഞ്ചറിലേത് പോലെ തന്നെ ഇവിടെയും ലഭ്യം. രണ്ടുമായും ഒരു താരതമ്യം നടത്തുന്നതിൽ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല.

3. Evie Launcher

ഉപയോഗിച്ച് നോക്കിയിട്ടുള്ളതിൽ ഏറ്റവും ലളിതമായ, എന്നാൽ ഒട്ടനവധി സൗകര്യങ്ങളോട് കൂടിയ മറ്റൊരു ലോഞ്ചർ. ഏതൊരാൾക്കും ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഇന്റർഫേസും സെർച്ച് ചെയ്യാനുള്ള അധികരിച്ച സൗകര്യങ്ങളും എല്ലാം തന്നെ ഈ ലോഞ്ചറിനെ വ്യത്യസ്തമാക്കുന്നു.

4. Google Pixel Launcher

ഗൂഗിൾ പിക്സൽ ഫോണുകളിൽ അവതരിപ്പിച്ച ലോഞ്ചർ. എന്നാൽ ഇതിന്റെ apk വേർഷനുകൾ ഗൂഗിളിൽ തിരഞ്ഞാൽ കിട്ടാവുന്നതേയുള്ളു. ഫോണിന് യോജിച്ച വേർഷൻ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഏറ്റവും ലളിതമായ അധികമായ സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ എന്നാൽ ഏറ്റവും സുന്ദരവും വേഗതയേറിയതുമായ ഒരു ലോഞ്ചർ എന്ന നിലയിലാണ് ഈ ലോഞ്ചർ വേറിട്ട് നിൽക്കുന്നത്. ഏതൊരാൾക്കും ഒരിക്കലെങ്കിലും ഉപയോഗിച്ച് നോക്കാം.

ഫേസ്ബുക്ക് ഡാറ്റ കൈമാറിയ ആ 562,455 ഇന്ത്യക്കാരിൽ നിങ്ങളുണ്ടോ എന്നറിയാം

5. Buzz Launcher

മുകളിൽ പറഞ്ഞ നാല് ലോഞ്ചറുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു രൂപവും ഭാവവുമാണ് ഈ ലോഞ്ചറിനുള്ളത്. അത് തന്നെയാണ് ഈ ലോഞ്ചറിനെ വേറിട്ട് നിർത്തുന്നതും. വിഡ്ജറ്റുകൾ, തീമുകൾ, ഐക്കണുകൾ, സ്റ്റൈലുകൾ തുടങ്ങി എങ്ങനെ വേണമെങ്കിലുംലോഞ്ചറിന്റെ ഇന്റർഫേസ് മാറ്റിയെടുക്കാൻ ഈ ലോഞ്ചർ കൊണ്ട് സാധിക്കും. ആദ്യം ഉപയോഗിച്ച് തുടങ്ങുമ്പോൾ അൽപ്പം ആശയക്കുഴപ്പം സംഭവിച്ചേക്കാം. എന്നാൽ ഉപയോഗിക്കുംതോറും ഇഷ്ടപ്പെട്ടു തുടങ്ങിക്കൊള്ളും.

Best Mobiles in India

English Summary

We selected some launchers for you to try. These are some best launchers of 2018.