ആന്‍ഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാം ഈ മികച്ച പോഡ്കാസ്റ്റ് ആപ്‌സുകള്‍


ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന ഓഡിയോ വീഡിയോ ഫയലുകളുടെ പരമ്പരയാണ് പോഡ്കാസ്റ്റ്. റേഡിയോ ഇപ്പോള്‍ മരിച്ചതിനു തുല്യമാണ്. ഈ ദിവസങ്ങളില്‍ പലരും പോഡ്കാസ്റ്റുകളോ മറ്റു സ്ട്രീമിംഗ് മീഡിയകളോ ആണ് കേള്‍ക്കുന്നത്.

Advertisement

നിലവില്‍ ആയിരക്കണക്കിന് പോഡ്കാസ്റ്റുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് വേണ്ടത് ഒരു പോഡ്കാസ്റ്റ്, ഒരു ജോഡി ഹെഡ്‌ഫോണുകള്‍ പിന്നെ നല്ല പോഡ്കാസ്റ്റ് ആപ്ലിക്കേഷനും.

Advertisement

ഇവിടെ നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡിലും ഐഒഎസിലും ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച പോഡ്കാസ്റ്റ് ആപ്‌സുകള്‍ പറയാം.

സ്റ്റിച്ചര്‍

വില: ഫ്രീ

പ്ലാറ്റ്‌ഫോം: ഐഒഎസ്, ആന്‍ഡ്രോയിഡ്

സ്റ്റിച്ചര്‍ ഒരു ഓണ്‍-ഡിമാന്‍ഡ് ഇന്റര്‍നെറ്റ് റേഡിയോ സേവനമാണ്. പുതിയ പോഡ്കാസ്റ്റുകള്‍ കണ്ടെത്താനും നിങ്ങളുടെ പ്രീയപ്പെട്ട ഷോകളുടെ ഒരു ലിസ്റ്റ് സൃഷ്ടിക്കാനും കൂടാതെ മറ്റു വ്യക്തികളുമായി ബന്ധിപ്പിക്കാനും കഴിയും.

സ്പീക്കര്‍ പോഡ്കാസ്റ്റ് റേഡിയോ

വില: ഫ്രീ

പ്ലാറ്റ്‌ഫോം: ഐഒഎസ്, ആന്‍ഡ്രോയിഡ്

ഈ ആപ്‌സില്‍ നിങ്ങള്‍ക്ക് കോമഡി, യുഎസ് വാര്‍ത്തകള്‍, സാമ്പത്തിക വാര്‍ത്തകള്‍, സാങ്കേതിക വിദ്യകള്‍ എന്നീ പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ച് വിവിധ പോസ്‌കാസ്റ്റുകളുടെ ഒരു സട്രീം കവര്‍ ചെയ്യുന്ന ആപ്ലിക്കേഷനാണ് ഇത്.

 

ഓവര്‍കാസ്റ്റ്

വില: ഫ്രീ

പ്ലാറ്റ്‌ഫോം: ഐഒഎസ്

ഈ ആപ്പ് ആദ്യം തുറക്കുമ്പോള്‍ നിങ്ങള്‍ ആദ്യം കാണുന്നത് നിലവില്‍ പിന്തുടരുന്ന പോഡ്കാസ്റ്റുകളുടെ ഒരു പട്ടികയാണ്. മുകളില്‍ വലതു കോണില്‍ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കോമഡി, ടെക്‌നോളജി, ബിസിനസ്, കല, വാര്‍ത്ത, രാഷ്ട്രീയം എന്നീ വിഭാഗങ്ങളേയും വിഷയങ്ങളേയും അടിസ്ഥാനമാക്കി പുതിയ പോഡ്കാസ്റ്റുകള്‍ ബ്രൗസ് ചെയ്യാം.

ഷവോമി മീ 7 ജൂണിലും മീ മിക്‌സ് 2എസ് മാര്‍ച്ച് 27നും എത്തുന്നു

പോഡ്ബീന്‍

വില: ഫ്രീ

പ്ലാറ്റ്‌ഫോം: ഐഒഎസ്, ആന്‍ഡ്രോയിഡ്

ഇതൊരു മികച്ച പോഡ്കാസ്റ്റ് ആപ്പാണ്. നിങ്ങള്‍ പിന്തുടരുന്ന പോഡ്കാസ്റ്റുകളുടെ പുതിയ എപ്പിസോഡുകള്‍ സ്വപ്രേരിതമായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി എത്ര സെക്കന്‍ഡുകള്‍ മുമ്പ് ഒഴിവാക്കണമെന്ന ഓപ്ഷനുകളും ഉണ്ട്.

 

പോക്കറ്റ് കാസ്റ്റ്‌സ്

വില : $3.99

പ്ലാറ്റ്‌ഫോം: ഐഒഎസ്, ആന്‍ഡ്രോയിഡ്

പോക്കറ്റ് കാസ്റ്റ്‌സ് ആണ് ജനപ്രീയവും ട്രണ്ടിംഗുമായ ഷോകള്‍ അടിസ്ഥാനമാക്കി പുതിയ പോഡ്കാസ്റ്റുകള്‍ കണ്ടെത്താന്‍ എളുപ്പമാക്കുന്ന മറ്റൊരു ഉപഭോക്തൃത ഫ്രണ്ട്‌സ് പോഡ്കാസ്റ്റ് ആപ്ലിക്കേഷന്‍.

 

Best Mobiles in India

English Summary

Radio is a dying format well, at least in the traditional manner. These days, most of us prefer listen to podcasts or other streaming media.