നിങ്ങൾ തീർച്ചയായും ഉപയോഗിച്ചിരിക്കേണ്ട 7 സർക്കാർ ആപ്പുകൾ


ലോകം മൊത്തം ഡിജിറ്റലാകുമ്പോൾ അതിനൊത്ത മാറ്റങ്ങൾ വരുത്തുന്നതിനായി നിരവധി സജ്ജീകരണങ്ങൾ നമ്മുടെ നാട്ടിലും സർക്കാർ ഒരുക്കിയിട്ടുണ്ട്. പല ഗവണ്മെന്റ് സർവീസുകളും ഇന്ന് പൊതുജനത്തിന് ഒരു സർക്കാർ സ്ഥാപനത്തിൽ പോകാതെ തന്നെ നേരിട്ട് ഉപയോഗിക്കാൻ സാധിക്കുന്ന സൗകര്യങ്ങൾ അടങ്ങിയ നിരവധി ആപ്പുകൾ ഇന്ത്യ ഗവണ്മെന്റ് ഇറക്കിയിട്ടുണ്ട്. അത്തരത്തിൽ ഓരോ ഇന്ത്യക്കാരനും ഉപയോഗിച്ച് നോക്കേണ്ട, ചുരുങ്ങിയത് അറിഞ്ഞെങ്കിലും ഇരിക്കേണ്ട 10 ആപ്പുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.

Advertisement

ഏതൊരു ഇന്ത്യക്കാരനും തീർച്ചയായും ഡൗൺലോഡ് ചെയ്തിരിക്കേണ്ട ആപ്പ്. നിരവധി ഗവണ്മെന്റ് സർവീസുകളാണ് ഈ ആപ്പ് നൽകുന്നത്. ആധാർ, ഡിജിലോക്കർ, പേഗവ തുടങ്ങി പല ഗവണ്മെന്റ് സർവീസുകളും ഒരു കുടക്കീഴിൽ ഇവിടെ ലഭ്യമാകും.

Advertisement

BHIM (Bharat Interface for Money)

Unified Payment Interface (UPI)ലൂടെ സാമ്പത്തിക ഇടപാടുകള്‍ ഓൺലൈനായും മറ്റും നടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും മറ്റു സൗകര്യങ്ങൾക്കുമായുള്ള ആപ്പ്. രാജ്യത്തെ അല്ലാ ബാങ്കുകളും ഈ ആപ്പിലേക്ക് ലിങ്ക് ചെയ്തിട്ടുമുണ്ട്.

Swachh Bharat Abhiyaan

വൃത്തിയുള്ള ഭാരതം കെട്ടിപ്പടുക്കാനത്തിനായുള്ള സ്വഛ്‌ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള ആപ്പ്. മുനിസിപ്പാലിറ്റികളും അർബൻ റൂറൽ ഏരിയകലുമെല്ലാം ഇതിലേക്ക് ബന്ധപ്പെടുത്തിയിട്ടുണ്ട്. പരാതികളും മറ്റും ബോധിപ്പിക്കുകയും പരിഹാരങ്ങൾ തേടുകയും ചെയ്യാം ഇവിടെ.

GST Rate Finder

ജിഎസ്ടി സംബന്ധമായതും ടാക്സ് സംബന്ധമായതുമായ എല്ലാ കാര്യങ്ങൾക്കും ഒരേപോലെ ഉപകാരപ്പെടുന്ന ആപ്പ് ആണ് ജിഎസ്ടി റേറ്റ് ഫൈൻഡർ എന്ന ഈ ആപ്പ്. വിവിധയിനം ടാക്സ് സംവിധാനങ്ങൾ സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്കും മറ്റും ഇത് വഴി ഉത്തരം കിട്ടും.നിലവിൽ രാജ്യത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് പല ചതികളും നടക്കുന്ന സാഹചര്യത്തിൽ യാഥാർഥ്യം മനസ്സിലാക്കാൻ ഈ ആപ്പ് ഉപയോഗിക്കാം.

UMANG

നിങ്ങളുടെ സകല സർക്കാർ ആവശ്യങ്ങൾക്കുമായി ഒരു ആപ്പ്. അതാണ് ഉമാങ്. ഐഡി വിവരങ്ങൾ, ഗ്യാസ് ബുക്കിങ്, ഇൻകം ടാക്സ് വിവരങ്ങൾ, പ്രോവിഡന്റ് ഫണ്ട് വിവരങ്ങൾ എന്നുതുടങ്ങി നൂറിന് മേലെ സേവനങ്ങളാണ് ഈ ഒറ്റ സർക്കാർ ആപ്പിലൂടെ നിങ്ങൾക്ക് ലഭ്യമാകുന്നത്.

mPassport

പേര് സൂചിപ്പിക്കും പോലെ പാസ്സ്‌പോർട്ട് സംബന്ധമായ ഒരു ആപ്പ്. അടുത്തുള്ള പാസ്പോർട്ട് ഓഫീസ് അറിയുക, പാസ്സ്‌പോർട്ട് അപേക്ഷയുടെ സ്റ്റാറ്റസ് അറിയുക, പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ലഭ്യമാക്കുക തുടങ്ങി ഒട്ടനവധി സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ ആപ്പ്.

Online RTI

ഓൺലൈൻ ആയി ആർടിഐ സംബന്ധമായ കാര്യങ്ങൾക്കായി ഉപയോഗിക്കാവുന്ന സർക്കാർ ആപ്പ് ആണ് ഇത്. സർക്കാർ സംബന്ധമായ പുതിയ സ്കീമുകൾ, നിങ്ങളുടെ സ്ഥലത്തെ എംഎൽഎ ഫണ്ട് എംപി ഫണ്ട് എന്നിവ എങ്ങനെ വിനിയോഗിക്കപ്പെടുന്നു, വ്യത്യസ്തയിനം സർക്കാർ നിയമങ്ങൾ എന്നുതുടങ്ങി സർക്കാർ സംബന്ധിയായ പല കാര്യങ്ങൾക്കും ഇവിടെ ഉത്തരം ലഭിക്കും.

MyGov

ഗവൺമെന്റിനോട് നിങ്ങൾക്ക് സംസാരിക്കാൻ ഒരിടം. അതാണ് ഈ ആപ്പ്. നിങ്ങൾക്ക് ഉള്ള അഭിപ്രായങ്ങളും നിർദേശങ്ങളും എല്ലാം തന്നെ ഈ ആപ്പ് വഴി ബന്ധപ്പെട്ട വകുപ്പുകളിലേക്കും മന്ത്രിമാരിലേക്കും എത്തിക്കാം.

ഫിംഗർപ്രിന്റ് ഫോൺ അൺലോക്ക് ചെയ്യാൻ മാത്രമുള്ളതല്ല, വേറെയുമുണ്ട് ചില ഉപയോഗങ്ങൾ!

Best Mobiles in India

English Summary

Top 7 Goverment Apps Everyone Should Try