സെല്‍ഫി എടുക്കാന്‍ മികച്ച ആന്‍ഡ്രോയിഡ് ആപ്‌സുകള്‍


ലോകമെങ്ങും ഒരു പോലെ ബാധിച്ച ഒരു പ്രതിഭാസമാണ് സെല്‍ഫി. പിറന്നാള്‍ ആഘോഷങ്ങളില്‍ തുടങ്ങി മരണ വീട്ടില്‍ വരെ സെല്‍ഫിയാണ്.

Advertisement

സ്മാര്‍ട്ട്‌ഫോണില്‍ സെല്‍ഫി എടുത്ത് തല്‍ക്ഷണം തന്നെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും തുടങ്ങി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കു വയ്ക്കാന്‍ കഴിയും. നിങ്ങളുടെ സെല്‍ഫി ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനായി ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിരവധി ആപ്ലിക്കേഷനുകളും ഉണ്ട്.

Advertisement

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനായി ഉപയോഗിക്കാവുന്ന മികച്ച സെല്‍ഫി ആപ്‌സുകള്‍ ഇവിടെ പറയാം.

Beauty Plus Magical Camera

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച സെല്‍ഫി ആപ്പാണ് ഇത്. പ്രകൃതിദത്ത ഫലം നല്‍കിക്കൊണ്ടു തന്നെ ഈ ആപ്പു വഴി ഫോട്ടോ എടുക്കാം.

സവിശേഷതകള്‍

. മുഖത്തിനും സെല്‍ഫി പിക്‌സിനും വര്‍ണ്ണത്തിലുളള മുഖഛായ നല്‍കുന്നു.

. ത്വക്ക് മിനുസമാക്കാന്‍ പ്രത്യേക ടൂള്‍.

. ബ്ലമിഷ് റിമൂവര്‍ ഉപയോഗിച്ച് മുഖക്കുരുവും മറ്റു ചര്‍മ്മ പ്രശ്‌നങ്ങളും മാറ്റുന്നു.

FotoRus

ഇതും ഒരു മികച്ച ആന്‍ഡ്രോയിഡ് സെല്‍ഫി ആപ്പാണ്. ഈ ആപ്‌സ് വെറും 27 എംബി മാത്രവും.

സവിശേഷതകള്‍

. ഫോട്ടോ ഫില്‍റ്റര്‍

. നോ ക്രോപ്പ് ഫോട്ടോ ഫോര്‍ സോഷ്യല്‍ മീഡിയ

. ഫോട്ടോ കോളേജ്

. ആഡ് ടെക്‌സ്റ്റ് ഓണ്‍ ഫോട്ടോ

Camera ZOOM FX Premium

നിലവില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ധാരാളം ഉപയോക്താക്കള്‍ ഉണ്ട്. സ്ഥിരതയുളള ഷൂട്ട്, സൗന്ദര്യ വര്‍ദ്ധിപ്പിക്കല്‍, മികച്ച ഫില്‍റ്ററുകള്‍ എന്നിവ പ്രദാനം ചെയ്യുന്നു.

സവിശേഷതകള്‍

. ക്യാമറ AP12 ഉപയോഗിച്ച് ഡിഎസ്എല്‍ആര്‍ നിയന്ത്രണങ്ങള്‍

. RAW ക്യാപ്ചര്‍

. സെറ്റ് ISO, ഫോക്കസ് ഡിസ്റ്റന്‍സ്, ഷട്ടര്‍ സ്പീഡ്

. ഷൂട്ടിംഗ് മോഡ് താരതമ്യം ചെയ്യാം

Retrica

നിങ്ങള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഇത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഈ ആപ്പിന് വളരെ നല്ല ഉപയോക്തൃത റേറ്റിംഗാണ്.

സവിശേഷതകള്‍

. മനോഹരമായ ഫോട്ടോകള്‍, കോളേജ്, വീഡിയോ എന്നിവ സൃഷ്ടിക്കാം.

. 100 ല്‍ അധികം റിയല്‍ ടൈം ഫില്‍റ്ററുകള്‍ ഉപയോഗിച്ച നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്നത് എടുക്കാം.

. ഫോട്ടോ ബൂത്തിലേക്ക് സ്മാര്‍ട്ട്‌ഫോണിനെ മാറ്റാം

. റെട്രിക്കയുടെ ഒറിജിനല്‍ സ്റ്റാംബ് ഉപയോഗിച്ച് നിങ്ങളുടെ മെമ്മറി അടയാളപ്പെടുത്താം.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ദുരിഷെട്ടിയുടെ അധ്യാപകന്‍ ആരാണെന്നറിയാമോ?

Perfect365

ഇതിനെ ഫേസ് മേക്കപ്പ് ആപ്പാണ്. മികച്ച രീതിയില്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ ഇതിലൂടെ കഴിയും.

സവിശേഷതകള്‍

. 20ല്‍ അധികം മേക്കപ്പ് ബ്യൂട്ടി ടൂളുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകള്‍ ഇഷ്ടാനുസൃതമാക്കാം.

. ഒരു ടാപ്പിലൂടെ 200ല്‍ അധികം പ്രീ-സെറ്റ് ഹോട്ട് സ്‌റ്റെലുകള്‍ ദൃശ്യമാണ്.

YouCam Perfect- Selfi Cam

സെല്‍ഫികളും വീഡിയോകളും മികച്ചതാക്കാന്‍ ഇത് നല്ലൊരു ആപ്പാണ്. വ്യത്യസ്ഥ തരത്തിലുളള ടണ്‍ കണക്കിന് ഇഫക്ടുകളാണ് ഇതിനുളളത്.

സവിശേഷതകള്‍

. ഗ്രൂപ്പ് ഫോട്ടോകളില്‍ ഓരോ മുഖങ്ങളും ടച്ച്-അപ്പ് ചെയ്യാം.

. പ്രകൃതിദത്തമായ മുഖം മുതല്‍ ഗ്ലാമര്‍ മുഖം വരെ തല്‍ക്ഷണം തിരഞ്ഞെടുക്കാം.

. വരണ്ട ചര്‍മ്മം, ചുളിവുകള്‍, മുഖക്കുരു എന്നിവ ഇല്ലാതാക്കുന്നു.

B612

എപ്പോള്‍ വേണമെങ്കിലും എവിടെ വച്ചും നിങ്ങള്‍ക്ക് സെല്‍ഫി എടുക്കാം. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കേണ്ട പ്രീയപ്പെട്ട ക്യാമറ ആപ്ലിക്കേഷനുകളില്‍ ഒന്നാണിത്.

സവിശേഷതകള്‍

. സെല്‍ഫി വീഡിയോസ്

. റിയര്‍ ക്യാമറ സപ്പോര്‍ട്ട്

. റാണ്ടം ഫില്‍റ്റര്‍

Sweet Selfie

ഫോട്ടോ എഡിറ്ററിന്റെ പുതിയ പേരാണ് സ്വീറ്റ് സെല്‍ഫി. സെല്‍ഫിക്ക് പ്രത്യേകം രൂപകല്‍പന ചെയ്ത ഇമോജികളും സ്റ്റിക്കറുകളും ഉണ്ട്.

സവിശേഷതകള്‍

. സെല്‍ഫിക്ക് പ്രത്യേകം രൂപ കല്‍പന ചെയത ക്യാമറയും എഡിറ്ററുമാണ്.

. സ്റ്റൈലിഷ് ആന്റ് ഫാഷന്‍ റിയല്‍ ടൈം ഫില്‍റ്റര്‍ ഇഫക്ടുകള്‍

. ടൈമര്‍

. മിറര്‍ ഫോട്ടോ ക്യാമറ

BestMe Selfi Camera

സെല്‍ഫി എഡിറ്റ് ചെയ്യാനായി ക്യാമറ ആപ്പില്‍ പ്രത്യേക രൂപകല്‍പന ചെയ്തിട്ടുണ്ട്. ഇതില്‍ 125 റിയല്‍ ടൈം ഫില്‍റ്ററുകള്‍ ഉണ്ട്.

സവിശേഷതകള്‍

. ഇമോജി, ടാഗ് സ്റ്റിക്കറുകള്‍

. ടൈംര്‍

. ഇന്‍സ്റ്റാഗ്രാമിനായി മികച്ച ബ്ലര്‍ ഇഫക്ട്

. സെല്‍ഫി സ്റ്റിക് പിന്തുണയ്ക്കുന്നു

Candy Camera

കാന്‍ഡി ക്യാമറയുടെ മനോഹാരിത ഫില്‍റ്ററുകളും നിശബ്ദമായ മോഡും ഉപയോഗിച്ച് എവിടേയും എപ്പോള്‍ വേണമെങ്കിലും മനോഹരമായ സെല്‍ഫികള്‍ എടുക്കാം.

സവിശേഷതകള്‍

. ഒരു സെല്‍ഫി എടുക്കുമ്പോള്‍ കാന്‍ഡി ക്യമറയുടെ ഫില്‍റ്ററുകള്‍ യഥാസമയം കാണിക്കുന്നു.

. മികച്ച സെല്‍ഫിക്കായി എഡിറ്റിംഗ് ടൂളുകള്‍ ഉണ്ട്.

Best Mobiles in India

English Summary

Top Android Apps For Taking Selfies 2018