ഈ ഓണക്കാലത്ത് നിങ്ങൾക്ക് ഉപയോഗിക്കാവുന്ന മികച്ച ആൻഡ്രോയ്ഡ് ആപ്പുകൾ


വീണ്ടുമൊരു ഓണം വരികയാണ്. മലയാളിയുടെ തനത് ഓണാഘോഷ പരിപാടികൾ തുടങ്ങുന്നതിനായുള്ള തിരക്കിലാണ് ഓരോ മലയാളിയും. ഇന്നത്തെ ഈ ഐടി യുഗത്തിൽ ഓണാഘോഷം സ്മാർട്ഫോണുകളിലും നിറയുകയാണല്ലോ. വാട്‌സ്ആപ്പ് ആശംസകളും ഫേസ്ബുക്ക് പോസ്റ്റുകളും ട്വീറ്റുകളും യുട്യൂബ് വീഡിയോകളും എല്ലാമായി യുവത്വം സജീവമാണ്.

അതിൽ പ്രധാനപ്പെട്ട ഒന്നായ ഓണക്കാലത്ത് ഉയയോഗിക്കാൻ പറ്റുന്ന ചില ആപ്പുകൾ പരിചയപ്പെടുത്തികയാണ് ഇന്നിവിടെ. പൂക്കളം ആപ്പുകൾ, ഓണാശംസകൾ ആപ്പുകൾ, ഓണത്തിന് ഉണ്ടാക്കാവുന്ന വിവിധ പാചകക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ആപ്പുകൾ, ഓണപ്പാട്ടുകൾക്കായുള്ള ആപ്പുകൾ തുടങ്ങി ഓരോന്നും ഈ ഓണക്കാലത്ത് നിങ്ങൾക്ക് ഉപയോഗിച്ചുനോക്കാവുന്നതാണ്.

മികച്ച പൂക്കളം ഡിസൈനുകൾക്ക്

പൂക്കളം ഡിസൈനുകളുടെ വലിയ ശേഖരവുമായി എത്തുന്ന ഒരു ആപ്പാണ് ആദ്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത്. Onam Pookalam - Designs & Wishes എന്ന CacheIT Technolgies അവതരിപ്പിക്കുന്ന ഈ ആപ്പ് ഒരുപിടി പൂക്കളുടെ ഡിസൈനുകൾ കൊണ്ട് സമ്പന്നമാണ് എന്ന് മാത്രമല്ല, ഒപ്പം ഓണം ആശംസകളുടെ വലിയൊരു ശേഖരം കൂടിയുണ്ട്. ഇതിനെ നിലവിൽ പ്ളേ സ്റ്റോറിൽ ഉള്ള ഏറ്റവും മികച്ച ഒരു ഓണം ആപ്പ് എന്ന് നിസ്സംശയം പറയാം.

ഓണം ലൈവ് വാൾപേപ്പർ

ഓണം ലൈവ് വാൾപേപ്പർ, ഓണം ജിഫ് ചിത്രങ്ങൾ, വിഡിയോകൾ എന്നിവയുടെ നല്ലൊരു ശേഖരവുമായി എത്തുന്ന ഒരു ആപ്പ് ആണ് Revolution Apps അവതരിപ്പിക്കുന്ന Onam Live Wallpapers & GIF എന്ന ആപ്പ്. പ്ളേ സ്റ്റോറിൽ നിന്ന് തന്നെ ഈ ആപ്പും ഡൗണ്ലോഡ് ചെയ്യാം. ഇവയ്ക്ക് പുറമെ ഒരുപിടി ഓണം വാൾപേപ്പറുകളും നിങ്ങൾക്ക് ഇവിടെ നിന്നും സെറ്റ് ചെയ്യാൻ പറ്റും.

ഓണപ്പാട്ടുകൾക്ക്

ഓണപ്പാട്ടുകൾ ഇല്ലാതെ എന്ത് ഓണം. ഒരു രണ്ടുവരി എങ്കിലും മൂളാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല. ഓണപ്പാട്ടുകൾക്ക് മാത്രമായി ഒരു ആപ്പ് എന്ന ആവശ്യത്തെ മുൻനിർത്തി ഇറക്കിയ ഒരു ആപ്പ് ആണ് Malluappz പുറത്തിറക്കിയ Onam Hit Songs എന്ന ആപ്പ്. തെറ്റില്ലാത്ത ഓണപ്പാട്ടുകളുടെ ഒരു ശേഖരം ഇവിടെയുണ്ട്.

ഓണസദ്യ

സദ്യയുടെ രസക്കൂട്ടുകളും പാചകകങ്ങളും വിഭവങ്ങളെ കുറിച്ചുള്ള വിവരണങ്ങളും എല്ലാമായി ഓണസദ്യ സംബന്ധിച്ചുള്ള വിവരങ്ങളും നിർദേശങ്ങളും നൽകുന്ന ഒരുപിടി ആപ്പുകൾ കൂടെ പ്ളേ സ്റ്റോറിൽ ലഭ്യമാണ്. Sugulu Factory യുടെ Onam Sadya Recipes എന്ന ആപ്പ് ഇതിന് ഏറ്റവും മികച്ച ഒരു ഉദാഹരണമാണ്. സമാനമായ ഒരുപിടി ആപ്പുകൾ കൂടെ നിങ്ങൾക്ക് പ്ളേ സ്റ്റോറിൽ പരതിയാൽ ലഭ്യമാകും.

7000 രൂപയ്ക്കുളളിലെ മികച്ച ബാറ്ററി ശേഷിയുളള ഫോണുകള്‍ ഇവിടെ

Most Read Articles
Best Mobiles in India
Read More About: smartphones mobiles apps onam

Have a great day!
Read more...

English Summary

top-android-apps-you-can-use-this-onam-season