വിശ്രമ വേളകളില്‍ സിനിമയും ടിവി ഷോകളും കാണാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ആന്‍ഡ്രോയ്ഡ് ഡിവൈസുകളുടെ വരവോടെ എവിടെ ഇരുന്നും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും സിനിമകളും ടിവി ഷോകളും കാണാന്‍ സാധ്യമായി തുടങ്ങി.
ഓൺലൈൻ മൂവിക്കായി ചില ആൻഡ്രോയ്ഡ് ആപ്പുകൾ
ആന്‍ഡ്രോയ്ഡ് ഫോണില്‍ സിനിമ, ടിവി ഷോ എന്നിവ കാണുന്നത് ആസ്വാദ്യകരമാക്കാന്‍ സഹായിക്കുന്ന ചില ആപ്പുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. സിനിമകളും ടിവി ഷോകളും പൂര്‍ണ രൂപത്തില്‍ കാണാന്‍ അനുവദിക്കുന്ന നിരവധി ആപ്പുകള്‍ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ സൗജന്യമായി ലഭിക്കും. ഇതില്‍ ചിലത് ഇന്ന് പരിചയപ്പെടാം.
ഓണ്‍ലൈനില്‍ സിനിമ കാണാന്‍ ചില സൗജന്യ ആപ്പുകള്‍
ആന്‍ഡ്രോയ്ഡ് മൊബൈലില്‍ ഏറ്റവും പുതിയ സിനിമകളും ടിവി ഷോകളും സൗജന്യമായി കാണാന്‍ സഹായിക്കുന്ന മികച്ച ആന്‍്ഡ്രോയ്ഡ് ആപ്പുകളില്‍ ഒന്നാണ് ഷോബോക്സ്. വിവിധ ഫോര്‍മാറ്റുകളില്‍ എല്ലാത്തരം പുതിയ സിനിമകളും ഈ ആപ്പിലൂടെ കാണാന്‍ കഴിയും. കൂടാതെ ഇതില്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ ഇത് ലഭ്യമാകില്ല അതിനാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.
ആന്‍ഡ്രോയ്ഡ് മൊബൈലില്‍ സിനിമകളും ടിവി ഷോകളും കാണാനുള്ള അംഗീകൃത ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ ഒന്നാണിത്. ഇതില്‍ സിനിമ പൂര്‍ണ രൂപത്തില്‍ കാണാന്‍ കഴിയും. ക്രാക്ലെ ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും.
ലൈവ് ക്രിക്കറ്റ്, ഹിന്ദി ടിവി ഷോ എന്നിവ ആന്‍ഡ്രോയ്ഡ് ഫോണില്‍ കാണുന്നതിനുള്ള ഏറ്റവും മികച്ച ആപ്പുകളില്‍ ഒന്നാണ് ഹോട്സ്റ്റാര്. സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പിന്റെയാണ് ഈ ആപ്പ്. സ്റ്റാറിന്റെ എല്ലാ പുതിയ ടിവി സീരിയലുകളും ചിത്രങ്ങളും ഈ ആപ്പിലൂടെ കാണാന്‍ കഴിയും. ലൈവ് ക്രിക്കറ്റ്, ഐപിഎല്‍ മാച്ചുകളും ഇതില്‍ കാണാന്‍ കഴിയും.
ആന്‍ഡ്രോയ്ഡ് മൊബൈല്‍, പിസി, എക്സ്ബോക്സ്, ഐഒഎസ് ഡിവൈസുകളില്‍ ഏറ്റവും പുതിയ ചിത്രങ്ങളും ടിവി ഷോകളും കാണാനും ഡൗണ്‍ലോഡ് ചെയ്യാനും അനുവദിക്കുന്ന ഏറ്റവും പ്രശസ്തമായ ആന്‍ഡ്രോയ്ഡ് ആപ്പാണ് പോപ്പ് കോണ്‍ ടൈം.
ഇതില്‍ ഏറ്റവും പുതിയ സിനിമകള്‍ എച്ച്ഡി നിലവാരത്തില്‍ കാണാം. ചാര്‍ജുകള്‍ ഒന്നും നല്‍കാതെ ടിവി ഷോകള്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ കാണാനും ഈ ആപ്പ് സഹായിക്കും. സൈന്‍-അപ്പ് ചെയ്യുകയോ വരിക്കാരാവുകയോ വേണ്ട. ഡൗണ്‍ ലോഡ് ചെയ്ത് ഏറ്റവും പുതിയ ഹോളിവുഡ് സിനിമകള്‍ ആന്‍ഡ്രോയ്ഡ് മൊബൈലില്‍ കണ്ട് തുടങ്ങാം.
17,000 മണിക്കൂര്‍ എന്റര്ടെയ്ന്മെന്റ് കണ്ടന്റാണ് വൂട്ട് ലഭ്യമാക്കുന്നത്. കളേഴ്സ് ഹിന്ദി, എംടിവി, നിക്കെലോഡിയോണ്, വയോകോം18 മോഷന്‍ പിക്ചേഴ്സ്, കളേഴ്സ് കന്നഡ, കളേഴ്സ് മറാത്തി, കളേഴ്സ് ബംഗള, കളേഴ്സ് ഗുജറാത്തി, എംടിവി ഇന്‍ഡീസ് തുടങ്ങി നിരവധി ചാനലുകള്‍ ഇതില്‍ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാം. ഏറ്റവും വലിയ ടിവി ഷോകള്‍, ഓണ്‍ലൈന്‍ മൂവികള്‍, ബോളി വുഡ് മൂവികള്‍, ഇന്ത്യന്‍ ടിവി സീരിയലുകള്‍ എന്നിവയെല്ലാം വൂട്ടിലൂടെ കാണാന്‍ കഴിയും.
ടിവി സീരിയലുകളും മൂവികളും ഫോണില്‍ കാണുന്നതിന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര് വരിക്കാരുള്ള സേവനമാണ് നെറ്റ് ഫ്ളിക്സ്. നെറ്റ് ഫ്ളിക്സ് അംഗത്വത്തിന് ഒപ്പം ഈ ആപ്പ് സൗജന്യമായി ലഭിക്കും. ഇതിലൂടെ ആയിരക്കണക്കിന് ടിവി സീരിയലുകളും ചിത്രങ്ങളും നിങ്ങളുടെ ഫോണില്‍ കാണാം.
മീവി വിഭാഗത്തിലെ പുതിയ ആപ്പാണ് വിങ്ക്. നിങ്ങള്‍ ഒരു ചലച്ചിത്ര പ്രേമിയാണെങ്കില്‍ ഈ ആപ്പിലൂടെ ഏറ്റവും മികച്ച ബോളി വുഡ് സിനമികള്‍ ആസ്വദിക്കാം. പ്രശസ്തമായ നിരവധി ഹോളി വുഡ് സിനിമകളും ഇത് ലഭ്യമാക്കും. ക്രോം കാസ്റ്റ് ഉപയോഗിച്ച് ടിവി സ്ക്രീനില്‍ വീഡിയോ കാസ്റ്റ് ചെയ്യാനുള്ള സൗകര്യവും ഈ ആപ്പിലുണ്ട്.
ട്യൂബി ടിവിയും സിനിമകളും ടിവി സീരിയലുകളും സൗജന്യമായി കാണാനുള്ള അവസരം നല്‍കും. നിരവധി സൗജ്യന്യ വിഭാഗങ്ങള്‍ ഇതില്‍ ഉണ്ട്. നെറ്റ് ഫ്ളിക്സിലോ മറ്റ് ് വീഡിയോ ആപ്പുകളിലോ ലഭ്യമാകാത്ത ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഒരു വിഭാഗവും ഇതിലുണ്ട്.
ആന്‍ഡ്രോയ്ഡ് ഫോണില്‍ ചിത്രങ്ങള്‍ക്കും ടിവി ഷോകള്‍ക്കും പുറമെ അനിമേറ്റഡ് ചിത്രങ്ങളും കാണാന്‍ ഈ ആപ്പ് മികച്ചതാണ്. അനിമേഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയപ്പെട്ട ആപ്പായി ഇത് വളരെ പെട്ടെന്ന് മാറും. നിരവധി ത്രില്ലര്‍, ഹൊറര്‍ മൂവികള്‍ക്ക് പുറമെ മികച്ച ഡോക്യുമെന്ററികളും ഇതിലൂടെ കാണാന്‍ കഴിയും.
ബോളിവുഡ്, ഹോളിവുഡ്, പ്രാദേശിക സിനിമകളും ടിവി ഷോകളും പ്രീമിയം വീഡിയോകളും ലഭ്യമാക്കുന്ന പ്രീമിയം വീഡിയോ സര്‍വീസാണ് ബോക്സ് ടിവി. നിങ്ങളുടെ ഇഷ്ടത്തിന് അനുയോജ്യനായ ചിത്രങ്ങളും ചാനലുകളും ലോകോത്തര നിലവാരത്തില്‍ ലഭ്യമാക്കുന്ന ആപ്പാണിത്.