സിനിമകള്‍ ഓണ്‍ലൈനിലൂടെ കാണാന്‍ മികച്ച മൂവി ആപ്‌സുകള്‍


സിനിമ കാണാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണുളളത്. എല്ലാവര്‍ക്കും തീയേറ്ററില്‍ പോയി സിനിമ കാണാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ അവര്‍ക്കു വേണ്ടി ധാരാളം മൂവി ആപ്‌സുകളും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ഉണ്ട്.

ഇനി ടിക്കറ്റിനായി കാത്തു നില്‍ക്കുകയും വേണ്ട. നിങ്ങളുടെ ഇഷ്ടാനുസൃതം എപ്പോള്‍ വേണമെങ്കിലും ഏതു സിനിമ വേണമെങ്കിലും കാണാം..

ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച മൂവി ആപ്‌സുകള്‍ ഇവിടെ പറയാം.

Crackle

നിങ്ങള്‍ക്ക് സൗജന്യമായി ടിവി, മൂവികള്‍ എന്നിവ കാണാന്‍ അനുവദിക്കുന്ന ആപ്പാണ് ക്രാക്കിള്‍.

. നിങ്ങള്‍ പിന്നീട് കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളുടേയും ടിവി ഷോകളുടേയും ഒരു പട്ടിക നിര്‍മ്മിക്കാം.

. ഒരു സൗജന്യ അക്കൗണ്ട് സൃഷ്ടിച്ചാല്‍ നിങ്ങള്‍ കണ്ടു കൊണ്ടിരുന്ന പ്രാഗ്രാമിന്റെ ബാക്കി ഏതു ഉപകരണത്തില്‍ വേണമെങ്കിലും തുറക്കാം.

. ആധികാരികമോ കേബിള്‍ സബ്‌സ്‌ക്രിപ്ഷനോ ആവശ്യമില്ല.

HotStar

ഇന്ത്യയിലെ ഏറ്റവും പ്രചാരമുളള ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഹോട്ട്‌സ്റ്റാര്‍. നിങ്ങള്‍ക്ക് ഏറ്റവും പുതിയ സിനിമകള്‍ ടിവി ഷോകള്‍ എന്നിവ കാണാം.

. നിങ്ങളുടെ ടിവി ഷോകളുടെ മുഴുവന്‍ എപ്പിസോഡുകളും കാണാന്‍ അനുവദിക്കുന്നു ഹോട്ട്‌സ്റ്റാറിലൂടെ.

. ഏറ്റവും പുതിയ ബോളിവുഡ് സിനിമകള്‍.

. ഫ്രീ സ്ട്രീമിംഗ് ഇംഗ്ലീഷ് ടിവി ഷോ.

. ഗുണമേന്മയുളള വീഡിയോ ക്വാളിറ്റി തിരഞ്ഞെടുക്കാം.

Viewster

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപരണത്തില്‍ മികച്ച ചിത്രങ്ങള്‍, ടിവി ഷോകള്‍, അനിമേഷന്‍ എന്നിവ കാണാന്‍ കഴിയും.

. മൂവികള്‍ ടിവി ഷോകള്‍ എന്നിവ മുഴുവനയി കാണാം.

. ഔദ്യോഗികമായി ലൈസന്‍സ് ലഭിച്ച കണ്ടന്റുകള്‍ക്ക് സൗജന്യമായി തല്‍ക്ഷണ ആക്‌സസ് ലഭിക്കും.

. ക്രോംകാസ്റ്റ് പിന്തുണയ്ക്കുന്നു.

. നിങ്ങള്‍ക്ക് ഇഷ്മുളളപ്പോള്‍ കാണുന്നതിന് വാച്ച്‌ലിസ്റ്റ് ഉണ്ടാക്കുക.

JustWatch

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ഏറ്റവും പുതിയ മൂവികള്‍ കാണാന്‍ കഴിയുന്ന ആപ്പാണ് ജസ്റ്റ്വാച്ച്. മൂവികളുടെ ഒരു വലിയ ശേഖരണം തന്നെ ഇതിലുണ്ട്.

. ന്യൂ-ടൈംലൈന്‍: അടുത്തിടെ ദാദാവിന്റെ കാറ്റലോഗില്‍ എന്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കാണാം.

. സ്ട്രീമിംഗ് സര്‍ച്ച് എഞ്ചിന്‍: എല്ലാ വലിയ ലൈബ്രറികളും ഒരുമിച്ചു തിരയാം.

. വില കുറവ്: എല്ലാ ദിവസവും സേവനദാദാക്കളുടെ മികച്ച ഡീലുകള്‍ കണ്ടെത്താം.

മെമ്മറി കാര്‍ഡ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Flipps TV

ഈ ആപ്‌സിലൂടെ നിങ്ങള്‍ക്ക് എച്ച്ഡി ക്വാളിറ്റിയില്‍ സിനിമകള്‍ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ കാണാം.

. ക്ലൗഡ്-ടൂ-ടിവി സ്ട്രീമിംഗ്

. ഹൈ വീഡിയോ ക്വാളിറ്റി

. ക്രോസ്-ചാനല്‍ സര്‍ച്ച്

. ഇന്റര്‍നെറ്റ് വീഡിയോ

. നീറ്റ് കണ്ടന്റ് ഓര്‍ഗനൈസേഷന്‍

Tubi TV

ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് സൗജന്യമായി സിനിമകളും ടിവി ചാനലുകളും കാണാം. കൂടാതെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന അനേക് ഫ്രീ വിഭാഗങ്ങളും ഉണ്ട്.

. പ്രോഗ്രാമുകള്‍ എല്ലാം തന്നെ പൂര്‍ണ്ണമായി എച്ച്ഡി ക്വാളിറ്റിയില്‍ കാണാം.

. പുതിയ മൂവികളും ടിവി ഷോകളും ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യും.

. സൗജന്യ എപ്പിസോഡുകള്‍ കാണാനായി നിരവധി വിഭാഗങ്ങള്‍ ഉണ്ട്.

NetFlix

നിങ്ങളുടെ ഫോണില്‍ ടിവി എപ്പിസോഡുകളും മൂവികളും കാണാന്‍ അനുവദിക്കുന്ന ലോകത്തിലെ മുന്‍നിര സബ്‌സ്‌ക്രിപ്ഷനില്‍ ഒന്നാണ് നെറ്റ്ഫ്‌ളിക്‌സ്.

. ഇതില്‍ പുതിയ എപ്പിസോഡുകള്‍ പതിവയി ചേര്‍ക്കുന്നു.

. ടൈറ്റിലുകള്‍ സര്‍ച്ച് ചെയ്ത് ഉടന്‍ തന്നെ നിങ്ങളുടെ ഫോണില്‍ അതു കാണാം.

. നിങ്ങളുടെ പ്രീയപ്പെട്ട ഷോകളും മൂവികളും റേറ്റു ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടമുളളത് അവരെ അറിയിക്കാം.

Voot

Viacon 18 digital സംരഭങ്ങളുടെ ഭാഗമായ ഒന്നാണ് വൂട്ട്. 17,000 മണിക്കൂറിലധികം ആവേശകരമായ ഉളളടക്കം ഇതിലുണ്ട്.

. വൂട്ട് പിക്‌സ്

. ജസ്റ്റ് ഫോര്‍ യൂ: നിങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഇഷ്ടം പോലെ ടിവി ഷോകള്‍ കാണാം.

. ഡിസ്‌കവര്‍ കാര്‍ഡുകള്‍

CinemaBox

ആന്‍ഡ്രോയിഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഒരു മികച്ച ഫ്രീ മൂവി ആപ്പാണ് സിനിമബോക്‌സ്. നേരത്തെ PayBox HD എന്നാണ് ഇതിനെ അറിയപ്പെട്ടിരുന്നത്. ക്രോം കാസ്റ്റ്, ഓഫ്‌ലൈന്‍ മോഡ്, കിഡ്‌സ് മോഡ് എന്നിങ്ങനെ പലതും ഇത് പിന്തുണയ്ക്കുന്നു.

Hubi

ഏറ്റവും പ്രശസ്ഥമായ സ്ട്രീമിംഗ് സേവനങ്ങളില്‍ നിന്ന് നിങ്ങളുടെ പ്രീയപ്പെട്ട വീഡിയോകള്‍ സ്ട്രീം ചെയ്യുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനു ഈ ആപ്പ് ഉപയോഗിക്കാം.

. ഓഫ്‌ലൈനായി പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

. നിങ്ങളുടെ പ്രീയപ്പെട്ട വീഡിയോ പ്ലേയര്‍ തിരഞ്ഞെടുക്കാം.

. നിങ്ങളുടെ പ്രീയപ്പെട്ട വീഡിയോ ലിങ്കുകള്‍ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാം.

. ഹിസ്റ്ററി: നിങ്ങള്‍ കണ്ട വീഡിയോകള്‍ ട്രാക്കു ചെയ്യാം.

Most Read Articles
Best Mobiles in India
Read More About: apps news movies

Have a great day!
Read more...

English Summary

Top Movie Apps For Android To Watch Movies Online