നിങ്ങളുടെ ഐഫോണിൽ ഉണ്ടായിരിക്കേണ്ട 10 സെക്യൂരിറ്റി ആപ്പുകൾ


ഇന്നത്തെ വെർച്വൽ ലോകത്ത് സുരക്ഷ പ്രശ്നങ്ങൾ നിരവധിയാണ് . വൈറസ് ,മാൽവെയർ ,ട്രോജൻ എന്നിവയിൽ നിന്നും നിങ്ങളുടെ ഫോണിനെ സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ് .

Advertisement

ഐഒഎസ് ഡിവൈസുകളിൽ നിന്നും നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ ചോർത്തുന്ന ഹാക്കർമാരാണ് മറ്റൊരു ഭീഷണി. ഇത്തരം സുരക്ഷ ഭീഷണികളിൽ നിന്നും ഐഒഎസ് ഡിവൈസുകളെ സംരക്ഷിക്കുന്നതിന് നിരവധി സെക്യൂരിറ്റി ആപ്പുകൾ ഇന്ന് ലഭ്യമാണ് .അതിൽ ചിലത് ഇന്ന് പരിചയപ്പെടാം .

Advertisement

പത്ത് മികച്ച സെക്യൂരിറ്റി ആപ്പുകൾ നിങ്ങളുടെ ഐഒഎസ് ഡിവൈസിനെ സുരക്ഷ ഭീഷണികളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്ന പത്ത് മികച്ച ആപ്പുകളാണ് താഴെപ്പറയുന്നത്.അനുയോജ്യമായത് തിരഞ്ഞെടുത്ത് ഡിവൈസിൽ ഡൗൺലോഡ് ചെയ്ത് ഡിവൈസിന്റെ സുരക്ഷ ഉറപ്പാക്കുക.

ലുക്ക് ഔട്ട്

ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് എന്നിവഎല്ലാം സുരക്ഷിതമായിരിക്കാൻ ലുക്ക് ഔട്ട് സഹായിക്കും.വ്യക്തിപരമായ വിവരങ്ങൾക്ക് അപകട ഭീഷണി ആവുന്ന ഡേറ്റ നഷ്ടം , മോഷണം എന്നിവയിൽ നിന്നും ഐഒഎസ് ഡിവൈസിനെ സംരക്ഷിക്കാൻ ലുക്ക് ഔട്ട് വളരെ മികച്ചതാണ്.അതിനാൽ ഈ ആപ്പ് നിങ്ങളുടെ ഐഫോണിൽ തീർച്ചയായും പരീക്ഷിച്ച് നോക്കുക.

ബെസ്റ്റ് ഫോൺ സെക്യൂരിറ്റി പ്രോ

ഐഒഎസ് ഡിവൈസിന് ഇണങ്ങുന്ന മറ്റൊരു മികച്ച സെക്യൂരിറ്റി ആപ്പാണിത്.

അലാം ആക്ടിവേറ്റ് ചെയ്ത് നുഴഞ്ഞു കയറുന്നവരെ വളരെ പെട്ടെന്ന് പിടികൂടാം. തെറ്റായ പാസ്സ് വേഡിലൂടെ ആരെങ്കിലും അതിക്രമിച്ച് കയറിയാല്‍ അവരുടെ ഫോട്ടോ സേവും ചെയ്യും എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച സവിശേഷത. അനാവശ്യമായ കടന്നു കയറ്റങ്ങളെ പ്രതിരോധിക്കും.

ഫൈന്‍ഡ് മൈ ഐഫോണ്‍

ഇതിന്റെ ചില പതിപ്പുകള്‍ മുമ്പെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നവയാണ്. നിങ്ങളുടെ ഐഫോണില്‍ ഉണ്ടായിരിക്കേണ്ട മികച്ച സെക്യൂരിറ്റി ആപ്പുകളില്‍ ഒന്നാണിത്.

ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച്, മാക്, എന്നിവ നഷ്ടപ്പെട്ടാല്‍ മറ്റേതെങ്കിലും ഐഒഎസ് ഡിവൈസ് ഉപയോഗിച്ച് ഇത് കണ്ടെത്താനും ഡേറ്റ സംരക്ഷിക്കാനും ഫൈന്‍ഡ് മൈ ആപ്പ് സഹായിക്കും. ഈ സൗജന്യ ആപ്പ് എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

ഓപ്പണ്‍ ചെയ്ത് ഐക്ലൗഡിന് വേണ്ടി ഉപയോഗിക്കുന്ന ആപ്പിള്‍ ഐഡി ഉപയോഗിച്ച് സൈന്‍-ഇന്‍ ചെയ്യാം. നഷ്ടപ്പെട്ട ഡിവൈസ് എവിടെയാണന്ന് കണ്ടെത്താനും ദൂരെ നിന്ന് ലോക് ചെയ്യാനും ശബ്ദം കേള്‍പ്പിക്കാനും മെസ്സേജ് ഡിസ്‌പ്ലെ ചെയ്യാനും ഇതിലെ എല്ലാ ഡേറ്റയും മായ്ച്ചു കളയാനും ഫൈന്‍ഡ് മൈ ആപ്പ് നിങ്ങളെ സഹായിക്കും.

ദീപാവലിക്ക് വന്‍ ഡാറ്റ ഓഫറുകള്‍: വേഗമാകട്ടേ!

ഫോസ്‌കാം സര്‍വെയ്‌ലന്‍സ് പ്രൊ

ഐഒഎസ് ഡിവൈസിന് സുരക്ഷ നല്‍കുന്ന മറ്റൊരു മികച്ച ആപ്പുകളില്‍ ഒന്നാണിത്. നിങ്ങളുടെ ഫോസ്‌കാം ക്യാമറ നിയന്ത്രിക്കാന്‍ ആവശ്യമായ ഏക ആപ്പ് ഇത് മാത്രമാണ്. നിങ്ങളുടെ ബിസിനസ്സ് അല്ലെങ്കില്‍ വീടും സംരക്ഷിക്കുന്നതിനും പ്രായമായ അമ്മയെ കൂടുതല്‍ ശ്രദ്ധിക്കുന്നതിനും കുഞ്ഞിനെ എല്ലായ്‌പ്പോഴും കണ്ടുകൊണ്ടിരിക്കുന്നതിനും നിങ്ങള്‍ക്ക് ആവശ്യമായ ആപ്പ് ഇതാണ്.

എംസെക്യുര്‍ പാസ്സ്‌വേഡ് മാനേജര്‍

ഇതൊരു പെയ്ഡ് ആപ്പാണ്. വിലയേക്കാള്‍ മികച്ച സുരക്ഷ ഇത് നല്‍കും എന്നതിനാല്‍ പരീക്ഷിച്ച് നോക്കാം. പാസ്സ് വേഡുകളും സ്വകാര്യ വിവരങ്ങളും എപ്പോഴും സുരക്ഷിതമായിരിക്കാന്‍ എം സെക്യുര്‍ പാസ്സ്‌വേഡ് മാനേജര്‍ തിരഞ്ഞെടുക്കാം.

നോര്‍ട്ടോണ്‍ മൊബൈല്‍ സെക്യൂരിറ്റി

നോര്‍ട്ടോണ്‍ മൊബൈല്‍ സെക്യൂരിറ്റി മൊബൈല്‍ മോഷണം തടഞ്ഞ് ഐഫോണിനും ഐപാഡിനും മികച്ച സംരക്ഷണം നല്‍കും.

ദൂരെ നിന്ന് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ എവിടെയാണന്ന് കണ്ടെത്താനും നഷ്ടപ്പെട്ട ഡിവൈസിലെ അലാം പ്രവര്‍ത്തിപ്പിക്കാനും ഈ ആപ്പിലൂടെ കഴിയും. ഇതില്‍ കോണ്ടാക്ട് ബാക് അപ് സൗകര്യം ഉണ്ട്. അതിനാല്‍ വളരെ വേഗം മൊബൈല്‍ ഫോണിലെ കോണ്ടാക്ടുകള്‍ തിരിച്ചെടുക്കാന്‍ കഴിയും.

അവിറ വൗള്‍ട്ട്

അവിറ വൗള്‍ട്ട് നിങ്ങളുടെ സ്വകാര്യ ഫോട്ടോകള്‍ , പാസ്സ് വേഡുകള്‍ , ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ പാസ്സ് വേഡിനാല്‍ സുരക്ഷിതമായ ഡിജിറ്റല്‍ സേഫിനുള്ളില്‍ സുരക്ഷിതമായി മറച്ച് വയ്ക്കാന്‍ സഹായിക്കും. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള ഫോട്ടോകളും വീഡിയോകളും സാമ്പത്തിക വിവരങ്ങളും മറ്റാരും കാണാതെ സൂക്ഷിച്ച് വയ്ക്കാന്‍ ഇതിലൂടെ കഴിയും.

ഒപ്പേറ ഫ്രീ വിപിഎന്‍

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഓണ്‍ലൈന്‍ കണ്ടന്റുകള്‍ സൗജന്യമായി വളരെ എളുപ്പം എടുക്കാനുള്ള മികച്ച വഴികളിലൊന്നാണ് ഒപ്പേറ വിപിഎന്‍. ഇത് പരസ്യങ്ങളെ തടയുകയും നിങ്ങളുടെ വിര്‍ച്വല്‍ ലൊക്കേഷന്‍ മാറ്റുകയും ചെയ്യും. കൂടുതല്‍ കണ്ടെന്റുകള്‍ ബ്ലോക് ചെയ്യുകയും വെബ് ട്രാക്കേഴ്‌സിനെ നിങ്ങളെ പിന്തുടരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും.

സിഗ്നല്‍

സിഗ്നല്‍ ഉപയോഗിച്ചാല്‍ എസ്എംഎസ് ഫീസ് ഒഴിവാക്കി വളരെ പെട്ടെന്ന് ആശയവിനിമയം നടത്താന്‍ കഴിയും. ഗ്രൂപ്പ് ഉണ്ടാക്കി സുഹൃത്തുക്കളോട് ഒരെ സമയം ചാറ്റ് ചെയ്യാം. പൂര്‍ണ സ്വകാര്യതയോടെ മീഡിയ ഷെയര്‍ ചെയ്യാനും കഴിയും. സെര്‍വറിന് നിങ്ങളുടെ കമ്യൂണിക്കേഷന്‍ ആക്‌സസ് ചെയ്യാനും ഡേറ്റ സൂക്ഷിക്കാനും കഴിയില്ല.

വിക്കര്‍ മി

വിക്കര്‍ ടെക്‌സ്റ്റ് , വീഡിയോ, പിക്ചര്‍ , വോയ്‌സ് മെസ്സെഞ്ചര്‍ എന്നിവ പൂര്‍ണമായും എന്‍ക്രിപ്റ്റ് ചെയ്താണ് അയക്കുന്നത്. അയക്കുന്ന ആളുടെ പൂര്‍ണ നിയന്ത്രണണത്തിലായിരിക്കും ഇത്.സുരക്ഷിതവും , സ്വകാര്യവുമായ ആശയവിനിമയം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് വിക്കറിന്റെ ലക്ഷ്യം.

ഈ ആപ്പുകളിലൂടെ വൈറസ് പോലുള്ള ഭീഷണികളില്‍ നിന്നും നിങ്ങളുടെ ഡിവൈസിനെ സുരക്ഷിതമാക്കാം . ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ ഡിവൈസുകള്‍ മാല്‍വെയറുകളില്‍ നിന്നും സ്വതന്ത്രമാവുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യും.

Best Mobiles in India

English Summary

Top security Apps for iPhone users