വൈഫൈ വഴി ഫയലുകൾ അയക്കാൻ സഹായിക്കുന്ന മികച്ച 15 ആപ്പുകൾ


ഇന്ന് നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡിലെ ഫയലുകള്‍ കൈമാറാന്‍ കഴിയുന്ന അസംഖ്യം മൂന്നാം കക്ഷി ആപ്ലിക്കേഷനുകള്‍ ഉണ്ട്. ഈ ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ക്ക് സെക്കന്‍ഡില്‍ 3-5 MB വരെ ഫയല്‍ ട്രാന്‍സ്ഫര്‍ സ്പീഡ് ലഭിക്കുന്നു.

Advertisement

എന്നാല്‍ ചില ആപ്‌സുകള്‍ ആന്‍ഡ്രോയിഡിന്റെ എല്ലാ പതിപ്പുകളിലും പ്രവര്‍ത്തിക്കുന്നു. ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാവുന്നതാണ്. ഒപ്പം ഇവയിലൂടെ നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡില്‍ വേഗത്തില്‍ തന്നെ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.

Advertisement

വൈ-ഫൈ ഫയല്‍ ട്രാന്‍സ്ഫര്‍ ആപ്‌സുകള്‍ ഏതൊക്കെ എന്നും അവയുടെ സവിശേഷതകളും നോക്കാം.

1. Shareit By Lenovo

. എല്ലാ തരത്തിലുമുളള ഫയലുകള്‍ നിങ്ങള്‍ക്ക് എവിടേയും പങ്കിടാം.

. 200 തവണ ബ്ലൂട്ടൂത്ത് വേഗത.

. യുഎസ്ബി ഇല്ല. ഡേറ്റ ഉപയോഗം ഇല്ല. ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല.

. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ്, മാക് എന്നിവയെ പിന്തുണയ്ക്കുന്നു.

. 200 രാജ്യങ്ങളില്‍ നിന്നും 400 ദശലക്ഷം ഉപയോക്താക്കള്‍

ഉപയോഗിക്കുന്നു.

. 15 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍.

2. Xender for Android

. യുഎസ്ബി ഇല്ല, ഇന്റര്‍നെറ്റ് ഇല്ല, ഡേറ്റ ഉപയോഗമില്ല.

. ഫയലുകള്‍, ചിത്രങ്ങള്‍, സംഗീതം, വീഡിയോകള്‍ എന്നിവ കൈമാറാം.

. വളരെ വേഗത്തില്‍ തന്നെ വീഡിയോകള്‍ അയക്കാം.

. നാല് ഉപകരണങ്ങളില്‍ വരെ ഗ്രൂപ്പ് ഷെയറിംഗ് നടത്താം.

. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപകരണങ്ങളില്‍ ക്രോസ് പ്ലാറ്റ്‌ഫോം ട്രാന്‍സ്ഫറും അതു പോലെ ഷെയറിംഗും പിന്തുണയ്ക്കുന്നു

3. Zapya

. QR കോഡ് ഷെയറിംഗ്, വ്യക്തിഗത QR കോഡുകള്‍ ജനറേറ്റ് ചെയ്യുക, അതിലൂടെ ഉളളടക്കം പങ്കിടുക.

. ഒരു ഗ്രൂപ്പില്‍ ചേരാനോ അല്ലെങ്കില്‍ കൈമാറ്റം ആരംഭിക്കാനോ മറ്റുളളവര്‍ക്ക് QR കോഡ് സ്‌കാന്‍ ചെയ്യാം.

. ഏതൊരു വലുപ്പത്തിലുളള ഫയലുകളും കൈമാറാം. ഫോട്ടോകള്‍, സംഗീതം, വീഡിയോ, ആപ്‌സ്, PDF എന്നിവ പങ്കുവയ്ക്കാം.

. ബ്ലൂട്ടൂത്തിനേക്കാള്‍ 200 മടങ്ങ് വേഗത്തിലാണ് ഫയല്‍ ട്രാന്‍സ്ഫറിംഗ്.

. ഗ്രൂപ്പ് ഷെയറിംഗ്. ഒരേ സമയം നാല് ഉപകരണങ്ങളില്‍ കണക്ട് ചെയ്യാം.

4. SuperBeam

വൈഫൈ ഡയറക്ട് ഉപയോഗിച്ച് അതിവേഗത്തില്‍ ഫലയുകള്‍ കൈമാറാം.

. NFC അല്ലെങ്കില്‍ QR കോഡ് ഉപയോഗിച്ച് ഡിവൈസുകള്‍ പെയര്‍ ചെയ്യാം.

. വെബ് ഇന്റര്‍ഫേസിലൂടെ സൂപ്പര്‍ബീം ഇല്ലാത്ത ഉപകരണങ്ങളുമായി ഷെയര്‍ ചെയ്യാം.

. വ്യത്യസ്ഥ തരത്തിലുളള ഒന്നിലധികം ഫയലുകള്‍ ഷെയര്‍ ചെയ്യാം. എല്ലാ ഓപ്പറേഷനുകളുടേയും ഹിസ്റ്ററി നിലനിര്‍ത്തുക.

5. WiFi File Transfer

. ഒന്നിലധികം ഫയലുകള്‍ അപ്‌ലോഡ്/ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാം.

. മൊത്തം ഫോള്‍ഡര്‍ ഘടകങ്ങള്‍ അപ്‌ലോഡ് ചെയ്യാം.

. അന്തര്‍നിര്‍മ്മിത ഫയല്‍ മാനേജര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ച് ഫയലുകള്‍ ഡിലീറ്റ് ചെയ്യാം, റീനെയിം ചെയ്യാം, കോപ്പി ചെയ്യാം.

6. WifiDroid

. ഫയലുകള്‍ കാണാനും മാനേജ് ചെയ്യാനും വെബ് ഇന്റര്‍ഫേസ് ഉപയോഗിക്കാം.

. 981KB ആണ് ഈ ആപ്പ്.

. ഭാരം കുറഞ്ഞത് വേഗത്തില്‍ ഫലം നല്‍കുന്നു.

. ബ്രൗസറിലൂടെ സ്ട്രീം മ്യൂസിക്, വീഡിയോസ്, മീഡികയളായ ക്യാമറ ഷോര്‍ട്ടുകള്‍ എന്നിവ ചെയ്യാം.

. ഇമേജ് ഗ്യാലറി ആരംഭിക്കാന്‍ ഏതെങ്കിലും jpeg ഇമേജില്‍ ക്ലിക്ക് ചെയ്യാം.

7. AirDroid

. കോളുകള്‍, എസ്എംഎസ്, നിങ്ങള്‍ അനുദിച്ച ആപ്പ് നോട്ടിഫിക്കേഷനുകള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

. മികച്ച സജ്ജീകരണം, അതായത് പൂര്‍ണ്ണ ഫിസിക്കല്‍ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുക, ശേഷം മൗസ് ഉപയോഗിച്ച് നിയന്ത്രിക്കുക.

. ഒരു കേബിള്‍ തിരയാതെ തന്നെ ഫയലുകള്‍ വേഗത്തില്‍ കൈമാറാം.

8. Infinit

. ഏതു വലുപ്പത്തിലുമുളള ഏതു ഫയലുകള്‍ വേണമെങ്കിലും വേഗത്തില്‍ അയക്കാന്‍ കഴിയുന്ന ആപ്പാണ് ഇന്‍ഫിനിറ്റ്.

. നിങ്ങളുടെ സ്വന്തം ഉപകരണമായ ഫോണ്‍, കമ്പ്യൂട്ടര്‍, ടാബ്ലറ്റ് എന്നിവയ്ക്കിടയില്‍ ഫയലുകള്‍ കൈമാറാം.

. P2P ടെക്‌നോളജിയാണ് ഇതില്‍.

. അതിനാല്‍ ഏറ്റവും വേഗതയില്‍ തന്നെ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.

9. Portal

. ഒറ്റ തവണ തന്നെ ഒരു ഫലയോ അല്ലെങ്കില്‍ ഒന്നിലധികം ഫയലുകളോ അല്ലെങ്കില്‍ മുഴുവന്‍ ഫോള്‍ഡറുകളോ കൈമാറാം.

. അതു പോലെ നിങ്ങളുടെ ഫോണില്‍ എളുപ്പത്തില്‍ ഫയലുകള്‍ ബ്രൗസ് ചെയ്യാനും തുറക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും.

. പോര്‍ട്ടലില്‍ കൈമാറിയ ചിത്രങ്ങള്‍ യാന്ത്രികമായി നിങ്ങളുടെ ഫോണ്‍ ഗ്യാലറിയില്‍ സൂക്ഷിക്കുന്നു.

10. Pushbullet

. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും എസ്എംഎസ് അയക്കാനും സ്വീകരിക്കാനും കഴിയും.

. വാട്ട്‌സാപ്പ്, കിറ്റ്, ഫേസ്ബുക്ക് മെസഞ്ചര്‍ തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകളില്‍ നിന്നുളള സന്ദേശങ്ങള്‍ക്ക് മറുപടി അയക്കാന്‍ കഴിയും.

. നിങ്ങളുടെ ഉപകരണങ്ങള്‍ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി എളുപ്പത്തില്‍ ലിങ്കുകള്‍ അല്ലെങ്കില്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയും.

11. WiFi Shoot

. ബ്ലൂട്ടൂത്തിനേക്കാള്‍ വേഗതയേറിയ വൈഫൈ ഷൂട്ട് സൗജന്യമാണ്.

. ഏറ്റവും ലളിതവും കാര്യക്ഷമതയുമുളള ഈ ആപ്ലിക്കേഷന്റെ ബീറ്റ പതിപ്പും ഉണ്ട്.

. ഒരു ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസ് ഈ ആ്പ് വഹിക്കുന്നു.

12. ES File Explorer

. റൂട്ട് ചെയ്ത ഉപയോക്താക്കള്‍ക്കുളള അന്തിമമായ ഫയല്‍ മാനേജ്‌മെന്റ് ടൂള്‍ ആണ്.

. ബ്ലൂട്ടൂത്ത് സജ്ജമായ ഉപകരണങ്ങള്‍ക്കിടയില്‍ ഫയലുകള്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യാന്‍ കഴിയും.

. വൈ-ഫൈ ഫയല്‍ ട്രാന്‍സ്ഫര്‍.

13. Send Anyway

. ഫയലില്‍ ഒരു മാറ്റവും വരുത്താതെ തന്നെ അത് ട്രാന്‍സ്ഫര്‍ ചെയ്യാം.

. നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വണ്‍-ടൈം 6 അക്ക് കീ ആവശ്യമാണ്.

. ഡേറ്റ/ ഇന്റര്‍നെറ്റ് ഇല്ലാതെ ഫയലുകള്‍ പങ്കിടാം.

. ലിങ്കു വഴി ഒന്നിലധികം ആളുകള്‍ക്ക് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം.

14. Mi Drop

. എല്ലാതരം ഫയലുകളും ഷെയര്‍ ചെയ്യാന്‍ കഴിയും.

. എല്ലാ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കിടയിലും ഫയലുകള്‍ കൈമാറാം.

. പരിധി ഇല്ലാതെ വലിയ ഫയലുകള്‍ അയക്കാം.

15. CM Transfer

. അതിവേഗത്തിലുളള മൊബൈല്‍ ട്രാന്‍സ്ഫര്‍ ഫയല്‍ ആണ്.

. ഫയലുകള്‍ ഏതു ഫോര്‍മാറ്റിലും ഏതു വലുപ്പത്തിലും പങ്കിടാം.

. ബ്ലൂട്ടുത്ത് പിന്തുണ ഉപയോഗിച്ച് സുഹൃത്തുക്കളെ കണ്ടെത്താം.

. ഇന്റര്‍നെറ്റ് ഇല്ലാതെ കണക്ഷനുകള്‍ നിര്‍മ്മിക്കാം.

സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ലോകപ്രശസ്തരായ 10 സിനിമാ താരങ്ങൾ!

Best Mobiles in India

English Summary

Top Wi-Fi File Transfer Apps For Android