ട്രൂകോളര്‍ ഇനി ബാക്കപ്പ് ചെയ്യാം


ട്രൂക്കോളര്‍ ആന്‍ഡ്രോയിഡ് ഫോണില്‍ 'ട്രൂകോളര്‍ ബാക്കപ്പ്' എന്ന പുതിയ സവിശേഷത അവതരിപ്പിച്ചു. ഈ പുതിയ സവിശേഷതയിലൂടെ നിങ്ങള്‍ക്ക് കോണ്ടാക്ടുകള്‍ അല്ലെങ്കില്‍ കോള്‍ ഹിസ്റ്ററി, ബ്ലോക്ക് ലിസ്റ്റ് എന്നിവ ബാക്കപ്പ് ചെയ്ത് റീസ്റ്റോര്‍ ചെയ്യാം. അവസാനം ഇത് ഗൂഗിള്‍ ഡ്രൈവില്‍ സേവാകുന്നു.

Advertisement

ഉപഭോക്താക്കള്‍ പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ അല്ലെങ്കില്‍ ഹാന്‍സെറ്റ് റീസെറ്റ് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ആപ്ലിക്കേഷന്‍ വീണ്ടും ഇന്‍സ്‌റ്റോള്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ ട്രൂകോളര്‍ ബാക്കപ്പ് ഓപ്ഷന്‍ സഹായിക്കുന്നു.

Advertisement

ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രം

ട്രൂകോളറിന്റെ പുതിയ ബാക്കപ്പ് ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വരുന്ന ഏതാനും ദിവസങ്ങളില്‍ ലഭ്യമാകും. ഒരു ബട്ടണ്‍ ക്ലിക്കിലൂടെ നിങ്ങളുടെ എല്ലാ കോണ്ടാക്ടുകളും, കോള്‍ ഹിസ്റ്ററിയും, കോള്‍ ലോഗുകളും ഗൂഗിള്‍ ഡ്രൈവിലേക്ക് സ്‌റ്റോര്‍ ആകുന്നു. ഗൂഗിള്‍ ഡ്രൈവ് ഫോണില്‍ ഇല്ലാത്തവര്‍ അതു സൃഷ്ടിക്കേണ്ടതാണ്.

ഡാറ്റ പുന:സ്ഥാപിക്കാന്‍

ഡാറ്റ റീസ്റ്റോര്‍ ചെയ്യേണ്ട സമയത്ത് ഉപഭോക്താക്കള്‍ ഗൂഗിള്‍ ഡ്രൈവ് അക്കൗണ്ടില്‍ നിന്നും ട്രൂകോളറിലേക്ക് ആക്‌സസ് ചെയ്യുക. അങ്ങനെ നിങ്ങള്‍ അവസാനം സേവ് ചെയ്ത ഡാറ്റ വരെ റീസ്‌റ്റോര്‍ ആകും.

വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇനി 7 മിനിറ്റിന് ശേഷവും ഡിലീറ്റ് ചെയ്യാം

ട്രൂകോളര്‍ കോണ്‍ടാക്റ്റുകള്‍

ഇതു കൂടാതെ ട്രൂകോളര്‍ കോണ്‍ടാക്റ്റുകള്‍ എന്ന മറ്റൊരു സവിശേഷതയും ട്രൂകോളര്‍ അവതരിപ്പിച്ചു. ഇതിലൂടെ നിങ്ങളുടെ ഓരോ നമ്പറുകളും സംരക്ഷിക്കുന്നു, അതു പോലെ എസ്എംഎസ് അയക്കുന്നു, അല്ലെങ്കില്‍ ഇടപാടുള്‍ നടത്തുന്നു. നിങ്ങള്‍ നമ്പര്‍ സേവ് ചെയ്തില്ലെങ്കില്‍ കൂടിയും മാസങ്ങളോളം ഈ നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

Best Mobiles in India

English Summary

Truecaller Backup' has been one of the most requested features by its users and will simplify a user's transition to a new phone or SIM card by securely backing-up their contacts and settings and stored on your Google Drive.