ഐഒഎസ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് പിസി ഗെയിമുകള്‍ സ്ട്രീം ചെയ്യാന്‍ പുതിയ ആപ്പ്


കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സ്ട്രീമിംഗ് ഗെയിമുകള്‍ ഇത്രയേറെ പ്രചാരമേറിയത്. ഇപ്പോള്‍ 'വാല്‍വ്' (Valve) പുതിയൊരു സ്ട്രീമിംഗ് സേവനം ആരംഭിച്ചിരിക്കുകയാണ്. അതായത് സ്റ്റീം ലിങ്ക് ആപ്പ് എന്ന ആപ്പിലൂടെ ഐഒഎസ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് പിസി ഗെയിമുകള്‍ കളിക്കാനാകും.

Advertisement

രണ്ട് പുതിയ ആപ്ലിക്കേഷനുകളാണ് വാല്‍വ് ഐഒഎസ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന് സ്റ്റീം ലിങ്ക് ആപ്പ് മറ്റൊന്ന് സ്റ്റീം വീഡിയോ ആപ്പ്. ഈ രണ്ട് ആപ്ലിക്കേഷനുകളും ഐഒഎസ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സ്ട്രീമിംഗിലൂടെ പ്ലാറ്റ്‌ഫോം ഉളളടക്കം ആസ്വദിക്കാന്‍ കഴിയും. വാല്‍വ് അവതരിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും രസകരമായ ആപ്ലിക്കേഷനാണ് സ്റ്റീം ലിങ്ക് ആപ്പ്.

Advertisement

വാല്‍വിലൂടെ നിങ്ങള്‍ക്ക് മൊബൈലില്‍ അല്ലെങ്കില്‍ ടാബ്ലറ്റില്‍ സ്റ്റീം ലൈബ്രറി ആസ്വദിക്കാന്‍ കഴിയും. ഹൈസ്പീഡ് നെറ്റ്‌വര്‍ക്ക് കണക്ടു ചെയ്യാന്‍ ഡിവൈസുകള്‍ക്ക് 5GHz വൈഫൈ ശേഷി ഉണ്ടായിരിക്കണം. എന്നാല്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ ഗെയിമുകള്‍ ആസ്വദിക്കാം.

ആന്‍ഡ്രോയിഡിന്റേയും ഐഒഎസിന്റേയും സ്ട്രീം ലിങ്ക്, സ്ട്രീം കണ്ട്രോളറുമായും മറ്റു MFI കണ്ട്രോളറുമായും പൊരുത്തപ്പെടുന്നതാണ്. ഈ സേവനം നിങ്ങള്‍ക്കു പരീക്ഷിക്കണമെങ്കില്‍ മേയ് 21 വരെ കാത്തിരിക്കേണ്ടി വരും. അന്ന് സ്റ്റീം ലിങ്ക് ആപ്പ് ലോഞ്ച് ചെയ്യുന്നതാണ്. ആപ്പിള്‍ ടിവി ഒരു സ്റ്റീം റസീവറായി പ്രവര്‍ത്തിക്കുമെന്ന് നോര്‍ത്ത് അമേരിക്കന്‍ കമ്പനി സ്ഥിരീകരിച്ചു.

ഏതൊരു ഫോൺ വാങ്ങിയാലും ആദ്യം അതിൽ മാറ്റേണ്ട 6 കാര്യങ്ങൾ

വാല്‍വ് അവതരിപ്പിച്ച രണ്ടാമത്തെ ആപ്ലിക്കേഷനായ സ്റ്റീം വീഡിയോയിലൂടെ ഐഒഎസ് ആന്‍ഡ്രോയിഡ് ഉപരണങ്ങളില്‍ സ്റ്റീം വീഡിയോകളുടെ ഒരു ലൈബ്രറി ആസ്വദിക്കാന്‍ കഴിയും. വൈഫൈ അല്ലെങ്കില്‍ എല്‍ടിഇ കണക്ഷനുമായി ബന്ധിപ്പിച്ച ഉപകരണങ്ങളില്‍ സ്റ്റീം വീഡിയോ ഉളളടക്കങ്ങള്‍ ആസ്വദിക്കാം. സ്റ്റീം ലിങ്ക് ആപ്പ് എത്തിയതിനു ശേഷമാകും ഇത് എത്തുന്നത്.

Best Mobiles in India

Advertisement

English Summary

Valve's New App Will Let You Stream PC Games To Android And iOS Devices