വാട്‌സ്‌ആപ്പ്‌ സ്റ്റോറികള്‍ ഫോണില്‍ സേവ്‌ ചെയ്യാം


ഫേസ്‌ബുക്ക്‌ ഏറ്റെടുത്തതിന്‌ ശേഷം വാട്‌സ്‌ആപ്പ്‌ നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്‌. ഒരിക്കല്‍ ചാറ്റിങ്‌ ആപ്പ്‌ മാത്രമായിരുന്ന വാട്‌സ്‌ആപ്പ്‌ ഇപ്പോള്‍ എത്തുന്നത്‌ വീഡിയോ കോള്‍, വോയ്‌സ്‌ കോള്‍, വാട്‌സ്‌ആപ്പ്‌ സ്റ്റോറികള്‍ , ഗിഫ്‌ തുടങ്ങി നിരവധി സവിശേഷതകളോടെയാണ്‌.

വാട്‌സ്‌ആപ്പിന്റെ ഫീച്ചറുകളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്‌ സ്‌നാപ്‌ചാറ്റ്‌ പോലുള്ള സ്‌റ്റോറികളാണ്‌.

ഈ ഫീച്ചറിലൂടെ വീഡിയോയും ഫോട്ടോയും മെസ്സേജോട്‌ കൂടിയും അല്ലാതെയും അപ്‌ലോഡ്‌ ചെയ്യാം. ഇത്‌ എന്‍ഡ്‌്‌-ടു-എന്‍ഡ്‌ എന്‍ക്രിപ്‌റ്റഡ്‌ ആണ്‌ 24 മണിക്കൂറിന്‌ ശേഷം സ്വയമേവ ഡിലീറ്റ്‌ ആകും. മാത്രമല്ല ഉപയോക്താവിന്‌ വീഡിയോയും ഫോട്ടോയും സ്‌റ്റോറികളില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാനും കഴിയില്ല.

എന്നാല്‍, നിങ്ങള്‍ക്കിതില്‍ ഏതെങ്കിലും ഒന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യണം എന്നുണ്ടെങ്കില്‍ വിഷമിക്കേണ്ട ഒരു പരിഹാരം ഉണ്ട്‌. വീഡിയോയും ഫോട്ടോയും നിങ്ങളുടെ ഡിവൈസില്‍ സേവ്‌ ചെയ്യുന്നതിനുള്ള മൂന്ന്‌ മാര്‍ഗങ്ങളാണ്‌ ഇവിടെ പറയുന്നത്‌ .

ഈ മാര്‍ഗങ്ങള്‍ ആന്‍ഡ്രോയ്‌ഡിലും (മാര്‍ഷ്‌മാലോ/ന്യുഗട്ട്‌) ഐഒഎസിലും (10/11) പ്രാവര്‍ത്തികമാക്കാം.

മാര്‍ഗ്ഗം 1: ഹിഡന്‍ വാട്‌സ്‌ആപ്പ്‌ സ്റ്റാറ്റസ്‌ ഫോള്‍ഡര്‍ പരിശോധിക്കുക

സ്‌റ്റാറ്റസില്‍ ഒരിക്കല്‍ ടാപ്പ്‌ ചെയ്‌താല്‍ ഇത്‌ ആന്‍ഡ്രോയ്‌ഡ്‌ ഡിവസിലെ ".Statues" ഫോള്‍ഡറില്‍ ഡൗണ്‍ലോഡ്‌ ചെയ്യപ്പെടും.

ഈ ഫോള്‍ഡര്‍ ശരിക്കും വാട്‌സ്‌ആപ്പ്‌ സ്റ്റാറ്റസ്‌ ഇമേജ്‌ അല്ലെങ്കില്‍ വീഡിയോ ഗാലറിയില്‍ സേവ്‌ ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടി ഉള്ളതാണ്‌. ഈ സന്ദര്‍ഭത്തില്‍ വാട്‌സ്‌ആപ്പ്‌ സ്റ്റാറ്റസ്‌ കോപി ചെയ്യുന്നതിന്‌ വേണ്ടി ഫോള്‍ഡര്‍ അണ്‍ഹൈഡ്‌ ചെയ്യണം.

സ്‌റ്റാറ്റസ്‌ അണ്‍ഹൈഡ്‌ ചെയ്യുന്നതിന്‌ വേണ്ടി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക

സ്റ്റെപ്‌ 1

മൈഫയലില്‍ പോവുക> ഡിവൈസ്‌ സ്‌റ്റോറേജ്‌>വാട്‌സ്‌ആപ്പ്‌>മീഡിയ> .Statuse

സ്റ്റെപ്‌ 2

ഫോള്‍ഡര്‍ അണ്‍ഹൈഡ്‌ ചെയ്യുന്നതിന്‌

More> Show hidden files

സ്റ്റെപ്‌ 3

ഇനി നിങ്ങള്‍ക്ക്‌ സ്റ്റാറ്റസ്‌ ഇമേജ്‌ ഗാലറിയില്‍ സേവ്‌ ചെയ്യാം

മാര്‍ഗം 2 : സ്‌ക്രീന്‍ഷോട്ട്‌

നിശ്ചിത സമയത്തിനുള്ളിള്‍ ഇമേജ്‌ സേവ്‌ ചെയ്യാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം സ്‌ക്രീന്‍ ഷോട്ട്‌ എടുക്കുന്നതാണ്‌.

ഡിവൈസ്‌ ഏതാണോ അതിന്‌ അനുസരിച്ചുള്ള കോമ്പിനേഷന്‍ കീ ഉപയോഗിച്ച്‌ സ്‌ക്രീന്‍ ഷോട്ട്‌ എടുക്കാം. അതല്ല എങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്നും നിരവധി സ്‌ക്രീന്‍ഷോട്ട്‌ ആപ്പുകള്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഉപയോഗിക്കാം. വീഡിയോസിന്റെ കാര്യത്തില്‍ സ്‌ക്രീന്‍ റെക്കോഡിങ്‌ ഉപയോഗിച്ച്‌ വീഡിയോ ഫോള്‍ഡറില്‍ ഇത്‌ സേവ്‌ ചെയ്യാം.

മാര്‍ഗം 3: വാട്‌സ്‌ആപ്പിന്‌ വേണ്ടിയുള്ള സ്റ്റോറി സേവര്‍

വാട്‌സ്‌ആപ്പ്‌ സ്റ്റോറി സേവ്‌ ചെയ്യുന്നതിന്‌ പ്ലേസ്റ്റോറില്‍ നിന്നും സ്‌റ്റോറി സേവര്‍ ഡൗണ്‍ ലോഡ്‌ ചെയ്യുക എന്നതാണ്‌ മൂന്നാമത്തെ മാര്‍ഗം. ഈ ആപ്പ്‌ സൗജന്യമായി ലഭ്യമാകും.

സ്‌റ്റെപ്‌ 1

വാട്‌സ്‌ആപ്പിന്‌ വേണ്ടിയുള്ള സ്റ്റോറി സേവര്‍ ആപ്പ്‌ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഡിവൈസില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുക.

സ്‌റ്റെപ്‌ 2

ആപ്പ്‌ ഓപ്പണ്‍ ചെയ്‌ത്‌ സമീപകാലത്തെ സ്റ്റോറികളില്‍ ടാപ്‌ ചെയ്യുക

സ്റ്റെപ്‌ 3

ഡൗണ്‍ ലോഡ്‌ ചെയ്യേണ്ട വീഡിയോ/ഫോട്ടോ സെലക്ട്‌ ചെയ്യുക

സ്‌റ്റെപ്‌ 4

മുകളില്‍ വലത്‌ വശത്തായുള്ള ഡൗണ്‍ലോഡ്‌ ഐക്കണില്‍ ക്ലിക്‌ ചെയ്യുക

സ്‌റ്റെപ്‌ 5

ഇനി ഈ ഫോട്ടോ/വീഡിയോ നിങ്ങളുടെ ഫോണ്‍ ഗാലറിയില്‍ എടുക്കാന്‍ കഴിയും.

നിങ്ങളുടെ ഐഫോണുകള്‍ മന്ദഗതിയിലാണോ? എങ്ങനെ അറിയാം?

Most Read Articles
Best Mobiles in India
Read More About: whatsapp android iOS smartphones

Have a great day!
Read more...

English Summary

Whatsapp has evolved so much in the past couple of years with so many features after the Facebook acquisition. This article is all about guiding you to save the video or photos on your device using three methods. This method works on both Android (Marshmallow/Nougat) and iOS (10/11).