ഗൂഗിൾ സ്മാർട്ട് ലോക്ക് എങ്ങനെ നിങ്ങളുടെ ഫോണിൽ ഉപകാരപ്പെടുത്താം?


ഗൂഗിൾ അവതരിപ്പിച്ച പോലെ വ്യത്യസ്തമായതും ഉപകാരപ്രദവുമായ ആപ്പുകളും അതിലേറെ സേവനങ്ങളും മറ്റൊരു കമ്പനിയും ടെക്ക് ലോകത്ത് അവതരിപ്പിച്ചിട്ടുണ്ടാവില്ല. അതിനാൽ തന്നെ എന്തുമാത്രം സേവനങ്ങൾ ഗൂഗിൾ നൽകുന്നു എന്നതടക്കം പലതും നമുക്കറിയാമെങ്കിലും ചില ഗൂഗിൾ ഉത്പന്നങ്ങളെ കുറിച്ച് നമ്മളിൽ പലരും ഇന്നും അജ്ഞരാണ്.

Advertisement

അത്തരത്തിൽ ഏറെ ഉപകാരപ്രദമായ ഒരു ഗൂഗിൾ സേവനമാണ് ഗൂഗിൾ സ്മാർട്ട് ലോക്ക്. ഒറ്റയടിക്ക് ഒരു സേവനം എന്ന് പറയാമെങ്കിലും ഫലത്തിൽ ഒന്നിന് പകരം മൂന്ന് വ്യത്യസ്ത സേവനങ്ങളാണ് ഈ സ്മാർട്ട് ലോക്ക് നൽകുന്നത്. ആൻഡ്രോയ്ഡ് സ്മാർട്ട് ലോക്ക്, പാസ്സ്‌വേർഡ് സ്മാർട്ട് ലോക്ക്, Chromebooks സ്മാർട്ട് ലോക്ക് എന്നിവയാണ് ഈ മൂന്നെണ്ണം. എന്നാൽ ഈ മൂന്നെണ്ണത്തിലും ഓരോന്നിനും തന്നെ നിരവധി ഓപ്ഷനുകൾ വേറെയുമുണ്ട്. അതിനാൽ തന്നെ ഇവ ഓരോന്നും വിവരിക്കുകയാണ് ഇന്നിവിടെ.

Advertisement

ആൻഡ്രോയിഡിന് വേണ്ടിയുള്ള സ്മാർട് ലോക്ക്

ആൻഡ്രോയ്ഡ് ഫോണുകളിൽ സെറ്റിംഗ്‌സിൽ സെക്യൂരിറ്റി സെറ്റിങ്സിൽ സ്മാർട്ട് ലോക്ക് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താലാണ് ഈ സൗകര്യങ്ങൾ കാണാനും ശേഷം ഉപയോഗിക്കാനും സാധിക്കുക. അവിടെ ഉള്ള 5 ഓപ്ഷനായകൾ എന്തൊക്കെയാണെന്ന് നോക്കാം.

On-Body Detection: നിങ്ങളുടെ കയ്യിൽ ഉള്ളപ്പോൾ നിങ്ങളുടെ ഉപകരണം അൺലോക്കു ചെയ്യുന്നതിന്.

Trusted Places: നിങ്ങളുടെ വീട്, ജോലിസ്ഥലം പോലെ നിങ്ങൾ വിശ്വസനീയം എന്ന് സെറ്റ് ചെയ്ത സ്ഥലങ്ങളിൽ ഫോൺ തനിയെ അൺലോക്ക് ചെയ്യുന്നതിന്.

Trusted Devices: നിർദ്ദിഷ്ട Bluetooth ഉപകരണങ്ങളിലേക്ക് കണക്റ്റുചെയ്തിരിക്കുമ്പോൾ നിങ്ങളുടെ ഉപകരണം അൺലോക്കുചെയ്ത് സൂക്ഷിക്കുന്നതിന്.

Advertisement

Trusted Face: ആപ്പിൾ ഫേസ് ഐഡി പോലെ ഒരു ഫേസ് അൺലോക്ക് സംവിധാനം.

Voice Match: വോയ്സ് തിരിച്ചറിയുമ്പോൾ നിങ്ങളുടെ ഉപകരണം അൺലോക്കുചെയ്യാൻ ഗൂഗിൾ അസിസ്റ്റന്റിനെ അനുവദിക്കുന്നതിന്.

ഇവയിൽ എല്ലാ സൗകര്യങ്ങളും ഒരു പരിധി വരെ പ്രവർത്തിക്കാൻ എളുപ്പമുള്ളതും ഉപകാരപ്രദവുമാണ്. പ്രത്യേകിച്ച് ഇതിലുള്ള ഫേസ് അൺലോക്ക് സംവിധാനം ഏറെ ഉപകാരപ്രദമായ ഒരു സൗകര്യം കൂടിയാണ്.

How To add face unlock on your old phone - MALAYALAM GIZBOT

പാസ്സ്‌വേർഡ്‌സിന് വേണ്ടിയുള്ള സ്മാർട്ട് ലോക്ക്

ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഏത് ഇന്റർനെറ്റ് സേവനം ആവട്ടെ, ആപ്പ് ആവട്ടെ, വെബ്സൈറ്റ് ആവട്ടെ ഒരു ലോഗിൻ ഇല്ലാതെ സാധ്യമല്ല. ആയിരക്കണക്കിന് പാസ്‌വേർഡുകൾ ആണ് ഇത്തരത്തിൽ നമ്മൾ പല സേവനങ്ങൾക്കും കൊടുത്തിട്ടുള്ളത്. അവയെല്ലാം മനസ്സിൽ സൂക്ഷിക്കുക എന്നത് അല്പം ബുദ്ധിമുട്ടായതിനാൽ പലപ്പോഴും നമ്മ ഒരു പാസ്സ്‌വേർഡ് മാനേജറിന്റെ സഹായം തേടേണ്ടി വരുന്നു. ഇത്തരത്തിലുള്ള ഒരു പാസ്സ്‌വേർഡ് മാനേജർ ആൺ ഗൂഗിൾ സ്മാർട്ട് ലോക്ക് പാസ്സ്‌വേർഡ്‌സ്.

Advertisement

ശെരിക്കും ഇതൊരു പാസ്സ്‌വേർഡ് മാനേജർ എന്നുപറയാൻ പറ്റില്ല. പകരം നിങ്ങൾക്ക് Chrome ബ്രൗസറിൽ സേവ് ചെയ്യപ്പെടുന്ന പാസ്സ്‌വേർഡ് ഉപയോഗിച്ച് തന്നെ നിങ്ങളുടെ മറ്റു ഉപകരണങ്ങളിലെ Chrome ബ്രൗസറുമായും അതുപോലെ ആൻഡ്രോയ്ഡ് ആപ്പുകളുമായും എല്ലാം തന്നെ സിങ്ക് ചെയ്യുന്ന ഒരു സൗകര്യമാണിത്. ഉദാഹരണത്തിന് നിങ്ങളുടെ Chrome ബ്രൗസറിൽ Netflix ലോഗിൻ ചെയ്ത നിങ്ങൾക്ക് ആൻഡ്രോയിഡ് ഫോണിൽ Netflix ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ നോക്കുമ്പോൾ പാസ്സ്‌വേർഡ്‌ നൽകേണ്ടി വരില്ല. ഗൂഗിൾ തനിയെ ആ ജോലി ചെയ്തുകൊള്ളും.

Chromebooksന് വേണ്ടിയുള്ള സ്മാർട്ട് ലോക്ക്

മുകളിൽ പറഞ്ഞ പോലെയുള്ള നിരവധി ഓപ്ഷനുകൾ ഒന്നും തന്നെ Chromebooksന് വേണ്ടിയുള്ള സ്മാർട്ട് ലോക്ക് ചെയ്യുന്നില്ല. ഒരൊറ്റ കാര്യം മാത്രമാണ് Chromebooksന് വേണ്ടി സ്മാർട്ട് ലോക്ക് ചെയ്യുക. നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ അടുത്തുള്ള സമയത്ത് Chromebook തനിയെ അൺലോക്ക് ആക്കുക എന്നത് മാത്രമാണ് ഇവിടെ ഇതുകൊണ്ടുള്ള ഉപയോഗം.

Advertisement

ആധാർ കാർഡിലെ തെറ്റുകൾ നിങ്ങൾക്ക് തന്നെ എങ്ങനെ സ്വയം തിരുത്താം?

Best Mobiles in India

English Summary

What is Google Smart Lock; 3 Types of Google Smart Lock Explained