എന്താണ് VPN? മികച്ച VPN ആപ്പുകൾ ഏതെല്ലാം?


നമ്മുടെ സ്മാര്‍ട്‌ഫോണുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന മികച്ച ഉപാധികളില്‍ ഒന്നാണ് വിപിഎന്‍ അഥവ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് . പബ്ലിക് വൈ-ഫൈ പോലുള്ള ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായിരിക്കില്ല.

ഇത്തരം സന്ദര്‍ഭങ്ങളില്‍ വിപിഎന്‍ വളരെ ഉപയോഗപ്രദമാണ്. അവ നിങ്ങള്‍ അയക്കുന്നതും സ്വീകരിക്കുന്നതുമായ ഡേറ്റകല്‍ എന്‍ക്രിപ്റ്റ് ചെയ്യും അതിനാല്‍ നിങ്ങളുടെ ഐഎസ്പി കണ്ടെത്താനോ ഹാക്കേഴ്‌സിന് നിങ്ങളെ പിന്തുടരാനോ കഴിയില്ല.

സാധാരണ സെര്‍വറിലെ ഡേറ്റകള്‍ക്ക് പുറമെ വ്യത്യസ്ത സെര്‍വറുകളില്‍ നിന്നുള്ളവയും വിപിഎന്‍ റൗട്ട് ചെയ്യും. അതിനാല്‍ ഡിവൈസിന് അധിക സുരക്ഷ നല്‍കാന്‍ കഴിയും. അതിനാല്‍ സൈബര്‍ ലോകത്ത് സുരക്ഷിതരായിരിക്കാന്‍ വിപിഎന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഈ സേവനം ലഭ്യമാക്കുന്ന നിരവധി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. അത്തരം ചിലത് ഇന്ന് നോക്കാം.

ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന വിപിഎന്‍ ആപ്പുകളില്‍ ഒന്നാണ് ഹോട്‌സ്‌പോട്ട് ഷീല്‍ഡ്. 3ജി/ 4ജി കണക്ഷനുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇത്. ബ്രൗസിങിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റുകകളിലും മികച്ച സുരക്ഷ ഈ ആപ്പ് നിങ്ങൾക്ക് നൽകും. ഈ വിപിഎന്നിലൂടെ ഇന്റര്‍നെറ്റിനെ ഹാക്കേഴ്‌സില്‍ നിന്നും സുരക്ഷിതമാക്കാനും ഫയര്‍വാള്‍ സ്ഥാപിക്കാനും ഐപി അഡ്രസ്സ് മറച്ച് വയ്ക്കാനും സഹായിക്കും. ഈ ആപ്പിന്റെ അടിസ്ഥാന പതിപ്പ് സൗജന്യമായി ലഭിക്കും. എന്നാല്‍ കൂടുതല്‍ മികച്ച സവിശേഷതകള്‍ക്ക് ഫീസ് നല്‍കേണ്ടി വരും.

മറ്റൊരു വിപിഎൻ ആപ്പ് ആയ ബെറ്റര്‍നെറ്റ് അണ്‍ലിമിറ്റിഡ് സൗജന്യ വിപിഎന്‍ സേവനം ലഭ്യമാക്കുന്നുണ്ട്. ഈ വിപിഎന്‍ ഉപയോഗിക്കുന്നതിന് രജിസ്ട്രര്‍ ചെയ്യേണ്ട ആവശ്യമില്ല. ഇത് ഉപയോഗിക്കുമ്പോള്‍ പരസ്യങ്ങളും മറ്റും കാണേണ്ടി വരികയുമില്ല. ഇത് നിങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കും ഈ സൗജന്യ വിപിഎന്നിലൂടെ ഐഎസ്പി വെളിപ്പെടുത്താതെ സുരക്ഷിതമായി ബ്രൗസ് ചെയ്യാം.

ഇന്ന് ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രശസ്തമായ മറ്റൊരു വിപിഎൻ ആപ്പ് ആണ് ഹോല. ഈ സൗജന്യ വിപിഎന്‍ ഉപയോഗിച്ച് വെബ്‌സൈറ്റുകള്‍ വളരെ എളുപ്പം അണ്‍ബ്ലോക് ചെയ്യാം. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതവും സ്വകാര്യവും ആക്കുന്നതിന് ഈ ആപ് സഹായിക്കും. ഇന്റര്‍ഫേസ് ലളിതവും വേഗത്തിലുള്ളതുമാണ്. വളരെ എളുപ്പം രാജ്യങ്ങള്‍ മാറാം. ഇവ കൂടാതെ മറ്റനവധി ആപ്പുകളും ലഭ്യമാണ്. നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് ഫോണിന് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താം.

ഓൺലൈനായി പുസ്തകം വിറ്റുനടന്ന ആൾ ഇന്ന് ബിൽ ഗേറ്റ്സിനേയും കടത്തിവെട്ടി ലോക കോടീശ്വരൻ!

Most Read Articles
Best Mobiles in India
Read More About: apps android iOS internet

Have a great day!
Read more...

English Summary

What is VPN and Which Are the Best VPN Apps.