ആൻഡ്രോയിഡ് ഫോണിൽ ഏതൊരാളും തീർച്ചയായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ


ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഏറെ പേരും. എന്നിരുന്നാലും നമ്മള്‍ അറിയാത്ത പല കാര്യങ്ങളും ആന്‍ഡ്രോയിഡ് ഫോണില്‍ ഉണ്ടായിരിക്കും.

Advertisement

എന്നാല്‍ അതു പോലെ ആന്‍ഡ്രോയിഡ് ഫോണിനെ കുറിച്ച് നമ്മള്‍ വിശ്വസിച്ചിരിക്കുന്ന പല കാര്യങ്ങളും മണ്ടത്തരങ്ങളായിരിക്കും. ആ കാര്യങ്ങള്‍ തന്നെയാകും ഫോണിലെ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നത്.

Advertisement

1. സ്‌ക്രീന്‍ ലോക്ക് ചെയ്യാന്‍ മറക്കരുത്

നിങ്ങളുടെ പല സ്വകാര്യ കാര്യങ്ങളും ചെയ്യുന്നത് ആന്‍ഡ്രോയിഡ് ഫോണുകളിലാണ്. സ്‌ക്രീന്‍ ലോക്ക് ചെയ്തു വച്ചാല്‍ മറ്റുളളവര്‍ക്ക് നിങ്ങളുടെ ഫോണ്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കില്ല. ആന്‍ഡ്രോയിഡില്‍ പല മികച്ച സ്‌ക്രീന്‍ ആപ്ലിക്കേഷനുകള്‍ ഉണ്ട്. അവയില്‍ പലതും ഉപയോഗപ്രദമായ സവിശേഷതകളും സുരക്ഷയും നല്‍കുന്നു.

2. അപ്‌ഡേറ്റ് ചെയ്യാന്‍ മറക്കരുത്

പുതിയ പുതിയ അപ്‌ഡേറ്റുകളാണ് ആന്‍ഡ്രോയിഡ് ഫോണില്‍ എത്തുന്നത്. നിങ്ങളുടെ ഫോണ്‍ പുതിയതായി നിലനിര്‍ത്താന്‍ അപ്‌ഡേറ്റ് നിലനിര്‍ത്തുക.

3. യുഎസ്ബി വഴി ചാര്‍ജ്ജ് ചെയ്യരുത്

ചാര്‍ജ്ജറുകള്‍ തുല്യമായി സൃഷ്ടിക്കാന്‍ കഴിയില്ല. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ യുഎസ്ബി പോര്‍ട്ട് വഴി ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുത്. ചാര്‍ജ്ജിങ്ങിനായി ഫോണിന്റെ ചാര്‍ജ്ജര്‍ തന്നെ ഉപയോഗിക്കുക.

4. ബാക്കപ്പ് ചെയ്യാന്‍ മറക്കരുത്

നിങ്ങളുടെ ജീവിതം എന്നു പറയുന്നതു തന്നെ നിങ്ങളുടെ ഫോണാണ്. അതു നഷ്ടപ്പെട്ടാല്‍ എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് സങ്കല്‍പ്പിക്കുക. അതിനാല്‍ ഫോണിലെ വിലയേറിയ സംഭവങ്ങള്‍ എല്ലാം തന്നെ ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുക.

5. ഓണ്‍ലൈനില്‍ സ്‌റ്റോര്‍ ചെയ്യുമ്പോൾ

ഓണ്‍ലൈനില്‍ ഡാറ്റകള്‍ സ്‌റ്റോര്‍ ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ക്ലൗഡ് സ്‌റ്റോറേജിന് എന്തെങ്കിലും സംഭവിച്ചാലോ? അതിനാല്‍ ഫോണ്‍ ഡാറ്റയുടെ മറ്റു കോപ്പിയും ഉണ്ടെന്ന് ഉറപ്പു വരുത്തുക.

6. ഫോണ്‍ അധിക ചൂടാകരുത്

ഫോണ്‍ പൊട്ടിത്തെറിക്കുന്നതിനെ കുറിച്ചുളള വാര്‍ത്തകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകുമല്ലോ? അതിനാല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ്ജാകുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്. ഫോണ്‍ ഫുള്‍ ചാര്‍ജ്ജായതിനു ശേഷം ചാര്‍ജ്ജര്‍ മാറ്റാന്‍ മറക്കരുത്.

7. ഫോണ്‍ സ്‌ക്രീന്‍ സൂക്ഷിക്കുക

ഗൊറില്ല ഗ്ലാസ് വളരെ മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരിക്കല്‍ സ്‌ക്രീന്‍ തകരാറിലായാല്‍ അതു മാറ്റി വയ്ക്കുന്നതിന് ധാരാളം പണം ചിലവാകും. സ്‌ക്രീന്‍ സംരക്ഷണ കേസുകളും ഗാഡ്ജറ്റ് ഇന്‍ഷുറന്‍സും എടുക്കുന്നത് നല്ലതാണ്.

8. വെളളം നനയാതെ സൂക്ഷിക്കുക

ഇപ്പോള്‍ കൂടുതല്‍ ഫോണുകളും വാട്ടര്‍പ്രൂഫിംഗ് കൊണ്ടാണ് വരുന്നത്. എന്നിരുന്നാലും ചില ഫോണുകളില്‍ ഇത് ഉണ്ടായിരിക്കില്ല. വെളളം വീഴുന്നതാണ് മിക്ക ഫോണുകളും കേടാകാന്‍ കാരണം. വാട്ടര്‍ റെസിസ്റ്റന്റ് ആയാല്‍ കൂടിയും ഇതു സംഭവിക്കാറുണ്ട്.

നമ്പർ മാറ്റിയോ? ഇനി പേടിക്കേണ്ട; ഏറെ കാത്തിരുന്ന ആ വാട്സാപ്പ് ഫീച്ചർ ഇതാ എത്തി

9. ഫോട്ടോകള്‍ സൂക്ഷിക്കുക

സെല്‍ഫി എടക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ഇന്നത്തെ കാലത്ത് ആരുമില്ല. ഫോണ്‍ മറ്റുളളവര്‍ക്ക് കൊടുക്കുമ്പോള്‍ ഫോട്ടോകള്‍ ഗ്യാലറിയില്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക.

10. പ്രതിമാസ കാലയളവില്‍ ഫോണ്‍ വാങ്ങരുത്

ഫോണ്‍ വിപണിയില്‍ എത്തിയ ഉടന്‍ വാങ്ങുന്നതിനേക്കാള്‍ നല്ലത് അവ ഇറങ്ങി മൂന്നു മാസം കഴിഞ്ഞ് വാങ്ങുന്നതാണ്. അപ്പോള്‍ ഫോണിന് നല്ല ഡിസ്‌ക്കൗണ്ടും ലഭിക്കും.

വൺപ്ലസ് 6ന് പിറകിൽ ഗ്ലാസ് പാനൽ; അതും 5 തട്ടുകൾ കൊണ്ട് നിർമിച്ചത്

Best Mobiles in India

English Summary

Here we are sharing some valuable tips about your smartphone.