വാട്ട്‌സാപ്പ് ഗ്രൂപ്പ് വിവരണത്തിനോടൊപ്പം എത്തുന്ന മറ്റു സവിശേഷതകള്‍


ഫേസ്ബുക്ക് ഉടമസ്ഥതയിലുളള മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സാപ്പ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് വിന്‍ഡോസ് ഫോണുകളില്‍ ഗ്രൂപ്പ് ഗ്രൂപ്പ് വിവരണം സവിശേഷതകള്‍ക്കൊപ്പം 'ഗ്രൂപ്പ് കോളിംഗ്' സവിശേതയും കൊണ്ടു വരുന്നു. എന്നാണ് ഈ സവിശേഷതകള്‍ എത്തുന്നതെന്ന് കൃത്യമായി കമ്പനി പറഞ്ഞിട്ടില്ല.

Advertisement

വാട്ട്‌സാപ്പ് ഏറ്റവും അവസാനം കൊണ്ടു വന്ന സവിശേഷതയാണ് വാട്ട്‌സാപ്പ് ഫോര്‍ ബിസിനസ്. അതിനു ശേഷം ആന്‍ഡ്രോയിഡിലും ഐഒഎസിലുമായി നിരവധി സവിശേഷതകള്‍ പരിശോധിക്കുന്നു എന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷനില്‍ പുതിയ സവിശേഷതകള്‍ കാണാം.

Advertisement

ഗ്രൂപ്പ് കോളുകളും വീഡിയോ ചാറ്റുകളും

വാട്ട്‌സാപ്പില്‍ എത്തുന്ന മറ്റൊരു സവിശേഷതയാണ് ഗ്രൂപ്പ് കോളിംഗ് ഫീച്ചര്‍. ഇതില്‍ അഞ്ച് ഇമോജികളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്വീറ്റില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് മറ്റു റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഗ്രൂപ്പ് വിവരണ സവിശേഷത

ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്‍ ബീറ്റ പതിപ്പുകളിലാണ് ഗ്രൂപ്പ് വിവരണ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഒരു ഗ്രൂപ്പിലെ അംഗത്തിന് ഗ്രൂപ്പിന്റെ ഭാഗമോണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയാണ് 'Group Description' എന്ന ടാബ് ചേര്‍ത്തിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും വാട്ട്‌സാപ്പ് ബീറ്റ ഡൗണ്‍ലോഡ് ചെയ്യണം.

ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.18.57നും വിന്‍ഡോസ് ബീറ്റ വേര്‍ഷനായ വാട്ട്‌സാപ്പ് 2.18.28 എന്നിവയിലാണ് വാട്ട്‌സാപ്പിന്റെ പുതിയ സവിശേഷത ഉപയോഗിക്കുന്നത്. ഗ്രൂപ്പിലെ ആര്‍ക്കും ഗ്രൂപ്പ് പ്രാഫൈല്‍ മാറ്റാന്‍ സാധിക്കുന്നതു പോലെ ഗ്രൂപ്പ് വിവരണ സവിശേഷതയിലും ആര്‍ക്കും പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റാന്‍ സാധിക്കും.

ഗ്രൂപ്പ് പ്രൊഫൈലുകള്‍ മാറ്റുന്ന സമയത്ത് വാട്ട്‌സാപ്പ് എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും നോട്ടിഫിക്കേഷന്‍ അയയ്ക്കും. അതു പോലെ തന്നെ വാട്ട്‌സാപ്പ് വിവരണം മാറ്റിയാലും ഒരു ബീറ്റ ഉപയോക്താവാണെങ്കില്‍ മാത്രമേ ഗ്രൂപ്പ് വിവരണം മാറ്റാന്‍ സാധിക്കൂ. ആപ്ലിക്കേഷന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ സവിശേഷത ഇതിനകം തന്നെ ലഭ്യമാണ്.

ദിവസ്സേന 4.5GBയുടെ തകർപ്പൻ പ്ലാനുകളുമായി വൊഡാഫോൺ എത്തി

വാട്ട്‌സാപ്പ് സ്റ്റിക്കേഴ്‌സ്

ഇത് വാട്ട്‌സാപ്പിന്റെ ആസൂത്രിതമായ സവിശേഷതകളില്‍ ഒന്നാണ്. ഈ ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് വാട്ട്‌സാപ്പ് സ്റ്റിക്കര്‍ എന്ന സവിശേഷത ഐഒഎസ്, വിന്‍ഡോസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ അവതരിപ്പിക്കും. ഈ സവിശേഷത ഏതാനും ദിവസങ്ങള്‍ക്കുളളില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

Best Mobiles in India

English Summary

The Group Calling feature come along with the Group Description and Stickers features that are expected to roll out to the stable build of the app in the upcoming days.