വാട്‌സാപ്പിന്റെ iOS പതിപ്പില്‍ ഫെയ്‌സ് ഐഡിയും ടച്ച് ഐഡിയും


സുരക്ഷ ഒരുപടി കൂടി ശക്തമാക്കി ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റ്. ഇതിലൂടെ വാട്‌സാപ്പ് ഫെയ്‌സ് ഐഡിയും ടച്ച് ഐഡിയും കൂട്ടിച്ചേര്‍ത്തു.

ബയോമെട്രിക് ഓതന്റിക്കേഷന്‍

ദീര്‍ഘനാളായി പരീക്ഷണത്തിലായിരുന്ന ബയോമെട്രിക് ഓതന്റിക്കേഷന്‍ ഫീച്ചറുകള്‍ ബില്‍ഡ് നമ്പര്‍ 2.19.20-ലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ഉപയോക്താക്കള്‍ക്ക് ഫെയ്‌സ് ഐഡിയും ടച്ച് ഐഡിയും ഉപയോഗിച്ച് വാട്‌സാപ്പ് അണ്‍ലോക്ക് ചെയ്യാനാകും. ഐഫോണ്‍ X മുതലുള്ള മോഡലുകളിലെല്ലാം ഫെയ്‌സ് ഐഡി സൗകര്യമുണ്ട്. ഐഫോണ്‍ 5 മുതല്‍ 8 വരെയുള്ള മോഡലുകളില്‍ ടച്ച് ഐഡിയാണുള്ളത്.

പ്രവര്‍ത്തനസജ്ജമാക്കുന്നതിന്

ഫെയ്‌സ് ഐഡി, ടച്ച് ഐഡി എന്നി പ്രവര്‍ത്തനസജ്ജമാക്കുന്നതിന് സെറ്റിംഗ്‌സിലേക്ക് പോയി അക്കൗണ്ടില്‍ അമര്‍ത്തുക. അടുത്തതായി പ്രൈവസിയിലും തുടര്‍ന്ന് സ്‌ക്രീന്‍ ലോക്കിലും അമര്‍ത്തണം. ലോക്ക് സ്‌ക്രീന്‍ എടുക്കുമ്പോള്‍ ലഭ്യമായ ഓതന്റിക്കേഷന്‍ രീതി കാണാനാകും. ഇതില്‍ നിന്ന് ഫെയ്‌സ് ഐഡിയോ ടച്ച് ഐഡിയോ തിരഞ്ഞെടുക്കുക. എത്ര സമയത്തിന് ശേഷം ഇത് പ്രവര്‍ത്തനക്ഷമമാകണമെന്നും ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാനാകും. ഇതിനായി ഉടന്‍ (ഇമ്മിഡിയറ്റ്‌ലി), 15 മിനിറ്റ്, ഒരു മണിക്കൂര്‍ എന്നിവയില്‍ നിന്ന് തിരഞ്ഞെടക്കുക.

വോയ്‌സ്- വീഡിയോ കോളുകള്‍

വോയ്‌സ്- വീഡിയോ കോളുകള്‍ സ്വീകരിക്കാന്‍ ഇതിന്റെ ആവശ്യമില്ല. പ്രധാന ചാറ്റ് വിന്‍ഡോ തുറന്ന് ആപ്പ് അണ്‍ലോക്ക് ആവുകയും ചെയ്യും. ഓരോ ചാറ്റിലും ഇത് ഉപയോഗിക്കാന്‍ നിലവില്‍ സൗകര്യമില്ല. ബീറ്റ ടെസ്റ്റിംഗിന്റെ ഭാഗമാണെങ്കിലും ആന്‍ഡ്രോയ്ഡില്‍ വാട്‌സാപ്പ് ഈ സൗകര്യം ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. കുറ്റമുറ്റ സുരക്ഷ ഉറപ്പാക്കാനാകാത്തതിനാല്‍ ആന്‍ഡ്രോയ്ഡില്‍ വാട്‌സാപ്പ് ഫെയ്‌സ് ഐഡി നല്‍കാനുള്ള സാധ്യത വിരളമാണ്.

അവതരിപ്പിച്ചു.

iOS-ല്‍ പ്രിവ്യൂ സ്റ്റോറികളില്‍ 3D ടച്ച് സപ്പോര്‍ട്ട് വാട്‌സാപ്പ് അടുത്തിടെ ചേര്‍ത്തിരുന്നു. സ്റ്റിക്കറുകള്‍ ചേര്‍ത്ത് വീഡിയോകളും ഫോട്ടോകളും എഡിറ്റ് ചെയ്യാനുള്ള സൗകര്യവും മുന്‍ അപ്‌ഡേറ്റുകളിലൂടെ വാട്‌സാപ്പ് iOS-ല്‍ അവതരിപ്പിച്ചു.

Most Read Articles
Best Mobiles in India
Read More About: whatsapp app news

Have a great day!
Read more...

English Summary

WhatsApp adds FaceID, TouchID support on iOS