വാട്സാപ്പ് ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ നമ്മൾ ആഗ്രഹിച്ചിരുന്ന ആ സൗകര്യം വാട്സാപ്പിൽ എത്തി!


കഴിഞ്ഞ എട്ടു വര്‍ഷത്തെ ലിസ്റ്റ് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സാപ്പ് എന്ന് ഏവര്‍ക്കും മനസ്സിലാകും. വാട്ട്‌സാപ്പ് ഇത്രയേറെ പ്രശസ്ഥിയാകാനുളള കാരണം അതില്‍ അടിക്കടി എത്തുന്ന പുതിയ സവിശേഷതകള്‍ തന്നെ.

Advertisement

പുതിയ അപ്ഡേറ്റ്

വാട്ട്‌സാപ്പില്‍ അവസാനമായി എത്തിയിരിക്കുന്ന സവിശേഷത 'മീഡിയ വിസിബിലിറ്റി ഫീച്ചര്‍' ആണ്. വാട്ട്‌സാപ്പിന്റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് ഈ ഫീച്ചര്‍ എത്തിയിരിക്കുന്നത്.

Advertisement
ചെയ്യേണ്ടത്

നിങ്ങളുടെ ഫോണിന്റെ ഗ്യാലറിയിലെ ഒരു പ്രത്യേക കോണ്‍ടാക്റ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത മീഡിയ മറയ്ക്കാന്‍ ആണെങ്കില്‍, ആ നമ്പറിന്റെ കോണ്‍ടാക്റ്റ് വിവരങ്ങളില്‍ പോയി മീഡിയ വിസിബിളിറ്റി ഓപ്ഷന്‍ 'No' എന്ന് തിരഞ്ഞെടുക്കുക.

മറ്റു ഓപ്ഷനുകൾ

എന്നാല്‍ ഒരു ഗ്രൂപ്പില്‍ നിന്നും വരുന്ന ഡൗണ്‍ലോഡ് വീഡിയോകള്‍ മറയ്ക്കാനെണെങ്കില്‍, ആ ഗ്രൂപ്പിലെ Group Info യില്‍ പോയി, മീഡിയാ വിസിബിളിറ്റി ഓപ്ഷന്‍ ടാപ്പ് ചെയത് 'No' എന്നത് തിരഞ്ഞെടുക്കുക. ഗ്യാലറിയില്‍ എത്തുന്ന എല്ലാ ഡൗണ്‍ലോഡുകളും മറയ്ക്കാനുളള സവിശേഷത ഇതിനു മുന്‍പും വാട്ട്‌സാപ്പില്‍ ഉണ്ടായിരുന്നു. അത് വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷന്‍ 2.18.194 ആയിരുന്നു. വാട്ട്‌സാപ്പ് ഒരിക്കല്‍ ഈ ഫീച്ചര്‍ നിശബ്ദമായി നീക്കം ചെയ്യുകയായിരുന്നു.

ഇങ്ങനെയും ചില ആപ്പുകൾ! 100% ഉപകാരപ്രദമായ അധികമാർക്കും അറിയാത്ത 10 തകർപ്പൻ ആപ്പുകൾ!

Smart Phone Lock

ആൻഡ്രോയ്ഡ് ആപ്പുകളിൽ, പ്രത്യേകിച്ച് ലോക്ക് സ്ക്രീൻ ആപ്പുകളിൽ ഏറെ പുതുമയുള്ള ഒരു ആപ്പ് ആണിത്. ഒപ്പം ഏറെ ഉപകാരപ്രദവുമാണ് ഈ ആപ്പ്. നിലവിലുള്ള ലോക്ക് സ്ക്രീൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന ഒരു പ്രത്യേകത ഇതിനുണ്ട്. ഓരോ മിനിറ്റിലും നിങ്ങളുടെ പാസ്സ്‌വേർഡ്‌ മാറിക്കൊണ്ടിരിക്കും. എന്നാൽ നിങ്ങൾ പാസ്‌വേഡ് ഒരിക്കലും ഓർമയിൽ വെക്കുകയും വേണ്ട. ഫോൺ സമായമായിരിക്കും നിങ്ങളുടെ പാസ്‌വേഡ്. അത് 5 മിനിറ്റ് മുന്നോട്ട്, 5 മിനിറ്റ് പിറകിലോട്ട്, ഒരു മണിക്കൂർ പിറകിലോട്ട് എന്നെല്ലാം മാറ്റി സെറ്റ് ചെയ്യാം.

Glympse

മാപ്പിൽ നിങ്ങളുടെ യഥാർത്ഥ ലൊക്കേഷൻ അത് റിയൽ ടൈം ആയി ലൈവായി മറ്റുള്ളവർക്ക് ഷെയർ ചെയ്യാനുള്ള ഏറ്റവും മികച്ച ഒരു സൗകര്യം ഒരുക്കുന്ന ആപ്പ് ആണിത്. സുഹൃത്തുക്കൾക്ക് നിങ്ങളുടെ ലൈവ് ലൊക്കേഷൻ അയക്കുന്നതോടെ ഓരോ സമയവും നിങ്ങൾ എവിടെ എത്തി എന്നുള്ള കാര്യം അവർക്ക് കാണാൻ സാധിക്കും.

Photomath

ഇന്നുള്ളതിൽ ഏറ്റവും മികച്ച പുതുമയുള്ള ആൻഡ്രോയ്ഡ് ആപ്പുകളിൽ ഒന്നാണ് ഇത്. കണക്കുകൾ ചെയ്യുന്നതിനുള്ള ഒരുപാട് ആപ്പുകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം ഈ ആപ്പിനെ വ്യത്യസ്തമായ ഒരു അനുഭവമാക്കുന്നത് ഒരു കണക്കിന്റെ ഫോട്ടോ എടുത്ത് കൊണ്ട് അതിന്റെ ഉത്തരം അറിയാൻ സാധിക്കും എന്നതാണ്.

Lock Me Out

അമിത സ്മാർട്ട്‌ഫോൺ ഉപയോഗം തടയുക എന്ന ലക്ഷ്യവുമായി വന്ന ആപ്പുകളിൽ ഏറെ ജനപ്രീതിയുള്ള ഒരു ആപ്പ് ആണിത്. ഇതിന്റെ പ്രവർത്തനം വളരെ ലളിതമാണ്. എത്ര നേരത്തേക്കാണോ ഫോൺ ഈ ലോക്ക് മോഡിൽ അയക്കേണ്ടത് എന്ന് സെറ്റ് ചെയ്താൽ അത്രയും സമയം ഫോൺ ചെയ്യുക, മെസ്സേജ് അയക്കുക തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ മാത്രമേ നമുക്ക് പിന്നീട് ഫോണിൽ നടക്കുകയുള്ളൂ.

Clone Camera

അല്പം രസകരമായ ഒരു ആപ്പ് ആണിത്. നിങ്ങളുടെ പല തരത്തിലുള്ള ഫോട്ടോകൾ എടുത്ത് അവയെ എല്ലാം തന്നെ ഒരൊറ്റ ഫോട്ടോയിൽ രസകരമായി ചേർക്കുകയാണ് ഈ ആപ്പ് ചെയ്യുക.

Walkie

ഇനി പറയാൻ പോകുന്നത് അതീവ രസകരമായ വ്യത്യസ്തമായ ഒരു ആപ്പിനെ കുറിച്ചാണ്. ഫോണിലെ അലാറം ശബ്ദത്തിന് പകരം ദിവസവും രാവിലെ നിങ്ങളെ ഒരാൾ വിളിച്ചുണർത്തുകയാണെങ്കിൽ എങ്ങനെയുണ്ടാകും. അതും തീർത്തും അപരിചിതനായ ഒരാൾ. അതാണ് ഈ ആപ്പ് ചെയ്യുക. ദിവസവും ഈ ആപ്പ് ഉപയോഗിക്കുന്ന ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഉള്ള മറ്റൊരാൾ നിങ്ങളെ വിളിച്ചുണർത്തും. തീർത്തും അപരിചിതനായ ഒരാളോട് സംസാരിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതിലും ഒരു രസമുണ്ട്.

How To add face unlock on your old phone - MALAYALAM GIZBOT
Dormie

എല്ലാവർക്കും ഉണ്ടാകും ഒരു പഴയ ആൻഡ്രോയ്ഡ് ഫോൺ. വെറുതെ വീട്ടിൽ കിടക്കുന്ന ആ ഫോൺ ഒരു സെക്യൂരിറ്റി ക്യാമറ നിലവാരത്തിലേക്ക് ഉയർത്തുന്ന സൗകര്യമാണ് ഈ ആപ്പ് ചെയ്യുക. നിങ്ങളുടെ കുട്ടികൾ വേറെ മുറിയിൽ ആണെങ്കിൽ അവരുടെ അടുത്തേക്ക് എപ്പോഴും ഒരു കണ്ണുണ്ടാകുന്നതിനടക്കം ഈ ആപ്പ് ഉപയോഗിക്കാം.

Anti Theft

ഫോൺ സുരക്ഷക്ക് ഏറെ ഉപകാരപ്രദമായ ആപ്പ്. നിങ്ങളുടെ ഫോൺ ആരെങ്കിലും മോഷ്ടിച്ചെങ്കിൽ ഉറപ്പായും ഒരു തവണയെങ്കിലും അയാൾ ലോക്ക് മാറ്റാൻ നോക്കിയിരിക്കും. ആ സമയത്ത് മോഷ്ടാവിന്റെ ഫോട്ടോ എടുക്കുകയും ഒപ്പം ലൊക്കേഷൻ ഇമെയിൽ വഴി നിങ്ങൾക്ക് അയക്കുകയും ചെയ്യുകയാണ് ഈ ആപ്പ് ചെയ്യുക.

Sky Map

ഗൂഗിളിന്റെ സ്വതന്ത്ര ആപ്പ് ആയ ഈ സൗകര്യം വഴി ആകാശ ലോകത്തേക്കുള്ള ഒരു ചെറിയ യാത്ര തന്നെ നമുക്ക് നടത്താം.

Unified Remote

ലാപ്‌ടോപ്പിൽ സിനിമ കാണുകയും പാട്ട് കേൾക്കുകയുമൊക്കെ സ്ഥിരമായി ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ഒരു ആപ്പ് ആയിരിക്കും ഇത്. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനെ ഒരു റിമോട്ട്‌ ആക്കി മാറ്റുകയാണ് ഈ ആപ്പ് ചെയ്യുക.

നിങ്ങളുടെ പഴയ ഫോണിൽ തന്നെ ഫേസ് അൺലോക്ക് സെറ്റ് ചെയ്യാൻ പറ്റുമ്പോൾ എന്തിന് പുതിയത് വാങ്ങണം? വീഡിയോ കാണാം

Best Mobiles in India

English Summary

WhatsApp for Android Gets Media Visibility Feature for Individual Contacts, Groups