വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് വീഡിയോ,വോയിസ് കോളുകള്‍ക്കിടയില്‍ മാറാം


വാട്ട്‌സാപ്പ് പുതിയ പരീക്ഷണത്തില്‍, അതായത് ആന്‍ഡ്രോയിഡ് ബീറ്റ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വീഡിയോ, വോയിസ് കോളുകള്‍ക്കിടയില്‍, അല്ലെങ്കില്‍ തിരിച്ചും മാറാന്‍ കഴിയും.

Advertisement

ഫേസ്ബുക്ക് ഉടമസ്ഥതയിലുളള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പ് കഴിഞ്ഞ വര്‍ഷം അനേകം അപ്‌ഡേറ്റുകളാണ് കൊണ്ടു വന്നത്. നിലവില്‍ ഈ സവിശേഷത വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റയിലാണ് എത്തുന്നത്.

Advertisement

2.18.4 പതിപ്പുകളോടാണ് പുറത്തിറങ്ങുന്നത്. ഈ സവിശേഷത വിജയകരമാണെങ്കില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കും ഉടന്‍ ലഭിക്കും.

പുതിയ സവിശേഷത എങ്ങനെ പ്രവര്‍ത്തിക്കുന്നു?

വോയിസ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് മാറുന്നതിന് (അല്ലെങ്കില്‍ തിരിച്ച്) നിങ്ങക്ക് സ്‌ക്രീനില്‍ ഒരു ഐക്കണ്‍ കാണാം. ഇതിനായി കോള്‍ വിച്ഛേദിക്കേണ്ട ആവശ്യവുമില്ല. സ്വീകര്‍ത്താവ് കോള്‍ നിരസിച്ചാല്‍ വോയിസ് കോള്‍ അതേപടി തുടരും. അവര്‍ വീഡിയോകോള്‍ സ്വീകരിക്കുകയാണെങ്കില്‍ ഇത് വീഡിയോ കോളായി പരിവര്‍ത്തനം ചെയ്യപ്പെടും.

നിലവില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്

നിലവില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ സവിശേഷത ലഭ്യമാകുന്നത്. വാട്ട്‌സാപ്പ് ബീറ്റ ഏറ്റവും പുതിയ വേര്‍ഷനായ 2.18.4ഉും അതിനു ശേഷമുളളതിലുമാണ്. ഈ സവിശേഷതയെ കുറിച്ച് ആദ്യം കാണപ്പെട്ടത് WABetaInfo വഴിയാണ്.

നിലവില്‍ ഈ സവിശേഷത പരിശോധന ഘട്ടത്തിലാണ്, ബീറ്റ ഉപഭോക്താക്കളില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുകയാണെങ്കില്‍ മറ്റു വേര്‍ഷനുകളില്‍ ഉടന്‍ വ്യാപിപ്പിക്കുമെന്നും WABetaInfo-ല്‍ പറയുന്നു.

ബിഎസ്എന്‍എല്‍ ഓഫറുകള്‍ ഒഴുകുന്നു, 50% കൂടുതല്‍ ഡാറ്റ/ കോള്‍

ഫേസ്ബുക്കിന്റെ കീഴില്‍

നിലവില്‍ വാട്ട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്ക് ഉടമസ്ഥതയിലാണ്. അടുത്തിടെ വാട്ട്‌സാപ്പ് പുതിയ ആപ്ലിക്കേഷന്‍ ടെസ്റ്റ് ചെയ്യാന്‍ തുടങ്ങി. അതായത് യൂസര്‍ ഇംപോര്‍ട്ട് സ്‌റ്റോറികള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്നും എടുത്ത് ആപ്പില്‍ പങ്കിടുകയും ചെയ്തു.

ഇതു കൂടാതെ വാട്ട്‌സാപ്പില്‍ ഒട്ടനേകം പുതിയ സവിശേഷതകളും കഴിഞ്ഞ വര്‍ഷം എത്തിയിരുന്നു.

Best Mobiles in India

English Summary

WhatsApp launched a new feature that will let users switch from a voice call to a video call or vice versa. This new feature is still in the beta stage and is rolling out with the 2.18.4 version of the application.