വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് ഇനി ഡൗണ്‍ലോഡ് ചെയ്യാം!


ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് ഒട്ടധികം സവിശേഷതകളാണ് കൊണ്ടു വരുന്നത്. കോടിക്കണക്കിന് ഉപഭോക്താക്കള്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നു. ഇത് ഒരു സൗജന്യ ആപ്ലിക്കേഷനാണ്. എന്നാല്‍ വാട്ട്‌സാപ്പില്‍ നിന്നും എന്തെങ്കിലും സാമ്പത്തിക ലാഭം കണ്ടെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Advertisement

5ജി യുദ്ധം ആരംഭിച്ചു!

വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയൊരു ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായാണ് ഈ ആപ്പ്. ഈ ആപ്പിലൂടെ വ്യവസായ സ്ഥാപമങ്ങള്‍ക്ക് പ്രത്യേക അക്കൗണ്ടുകള്‍ നല്‍കുന്നു. ഈ ആപ്ലിക്കേഷന്റെ ബീറ്റ പതിപ്പ് ബീറ്റ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തു തുടങ്ങാവുന്നതാണ്. ആന്‍ഡ്രോയിഡ് പോലീസ് വെബ്‌സൈറ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

Advertisement

വാട്ട്‌സാപ്പിന്റെ ഈ ബിസിനസ് ആപ്പു വഴി പരസ്യങ്ങളും പ്രചാരണ സന്ദേശങ്ങളും നിങ്ങള്‍ക്ക് അയക്കാം. ഏറ്റവും കൂടുതല്‍ ആളുകള്‍ സമയം ചിലവഴിക്കുന്നത് വാട്ട്‌സാപ്പ് വഴിയാണ്. അതു വഴി വ്യവസായം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് വാട്ട്‌സാപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാട്ട്‌സാപ്പിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ നിങ്ങളുടെ സ്ഥാപരത്തിന്റെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ സാധിക്കൂ.

സാധാരണ വാട്ട്‌സാപ്പ് ഉപയോഗിക്കണം എങ്കില്‍ ലാന്റ് ലൈന്‍ നമ്പര്‍ ചേര്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ വാട്ട്‌സാപ്പ് ബിസിനസില്‍ ചേരാനായി ലാന്റ് ലൈന്‍ നമ്പറും നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഈ ബിസിനസ് ആപ്പിലൂടെ നിങ്ങള്‍ക്ക് സ്ഥാപനത്തിന്റെ പരസ്യം അയക്കുന്നതിലൂടെ അതിന്റെ ലിങ്കും അഡ്രസ്സും അയക്കാം. എന്നാല്‍ ഇതിനായി വാട്ട്‌സാപ്പ് നിങ്ങളില്‍ നിന്നും ഒരു നിശ്ചിത തുക ഈടാക്കുന്നതാണ്.

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ ഫോണുകള്‍!

ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷനും വാട്ട്‌സാപ്പ് ബിസിനസ് പ്രോഗ്രാമിന്റെ പങ്കാളിയാണ്. ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാട്ട്‌സാപ്പിലൂടെ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.

നിങ്ങളുടെ വ്യക്തിഗത അക്കൗണ്ടും ബിസിനസ് അക്കൗണ്ടും എങ്ങനെ കൈകാര്യം ചെയ്യാം?

ഒരു ഫോണും ഒരു ആപ്പും

ഒരു ഫോണും ഒരു വാട്ട്‌സാപ്പ് അക്കൗണ്ടും മാത്രമാണ് ഉളളതെങ്കില്‍, അതും ബിസിനസ് ആവശ്യത്തിനു മാത്രം ആണെങ്കില്‍ അതുമായി മുന്നോട്ടു പോകാം.

ഒരു ഫോണും രണ്ട് ആപ്പും

ഒരു ഫോണും രണ്ട് ആപ്പും ആണെങ്കില്‍ വാട്ട്‌സാപ്പ് ബിസിനസ്സിനായി വ്യത്യസ്ഥ മൊബൈല്‍ നമ്പര്‍ നല്‍കുക. ഒരേ ഫോണില്‍ വാട്ട്‌സാപ്പ് ബിസിനസ് ആപ്പും നിങ്ങളുടെ വ്യക്തിഗത ആപ്പും ഡൗണ്‍ലോഡ് ചെയ്യുക, വ്യത്യസ്ഥ നമ്പറില്‍.

ഒരു ഫോണും രണ്ട് ആപ്പും

വാട്ട്‌സാപ്പ് ബിസിനസ്സിനായ ലാന്റ് ലൈന്‍ നമ്പര്‍ ചേര്‍ക്കാം. ഈ ഒരു ഫോണില്‍ തന്നെ രണ്ട് വാട്ട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്യാം. മെസേജ് വരുമ്പോള്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

രണ്ട് ഫോണ്‍

രണ്ട് ഫോണ്‍ ആണെങ്കില്‍, ഒന്ന് ബിസിനസ് ആവശ്യത്തിനും മറ്റൊന്ന് വ്യക്തിഗത ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇതാണ് ഏറ്റവും അനുയോജ്യമായത്.

Best Mobiles in India

English Summary

WhatsApp Business, a new app from the Facebook-owned company designed to help businesses communicate with their customers, is in the news again.