വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് ഉടന്‍ ഇന്ത്യയില്‍


കഴിഞ്ഞയാഴ്ചയാണ് വാട്ട്‌സാപ്പ് ഫോര്‍ ബിസിനസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചെറിയ ബിസിനസുകാരെ ലക്ഷ്യം വച്ചാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്‌സാപ്പ് കഴിഞ്ഞ വര്‍ഷമാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

Advertisement

ലോകമെമ്പാടുമായി 1.3 ബില്ല്യന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ബിസിനസ് ആപ്പിലൂടെ ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. നിലവില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ സവിശേഷത ലഭ്യമാകന്നത്.

Advertisement

ഇന്ത്യയില്‍ ഉടന്‍ എത്തും

ഇന്‍ഡോണേഷ്യ, ഇറ്റലി, മെക്‌സികോ, യുകെ, യുഎസ് എന്നീവിടങ്ങളില്‍ സൗജന്യമായി 18 മാസം വരെ വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വരും ആഴ്ചകളില്‍ ഈ ആപ്ലിക്കേഷന്‍ ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും എത്തും.

2017ല്‍ ആദ്യം വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് ലോഞ്ച് ചെയ്തു

2017ല്‍ ആദ്യമായി വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് ലോഞ്ച് ചെയ്തത് ഒരു ആപ്പിന്റെ സഹായത്തോടെയാണ്. വാട്ട്‌സാപ്പ് ബിസിനസ് ആപ്പുകളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കിയാണ് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നത്. ബിസിനസ് വിവരണം, ഇമെയില്‍ അല്ലെങ്കില്‍ സ്‌റ്റോര്‍ വിവരങ്ങള്‍ ഉപയോഗിച്ച് പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നതിന് ഈ ആപ്ലിക്കേഷന്‍ സഹായിക്കുന്നു.

വാട്ട്‌സാപ്പ് ബിസിനസ് ആപ്ലിക്കേഷന്റെ സവിശേഷതകള്‍

1. ബിസിനസ് പ്രൊഫൈലുകള്‍: ബിസിനസ് വിവരണം, ഇമെയില്‍ അല്ലെങ്കില്‍ സ്റ്റോര്‍ വിലാസങ്ങള്‍ എന്നിവ പോലുളള ഉപയോഗപ്രദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഉപഭോക്താക്കളെ സഹായിക്കുന്നു.

2. മെസേജിംഗ് ടൂള്‍സ്: സ്മാര്‍ട്ട്‌മെസേജിംഗ് ടൂളുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ഉടനടി മറുപടി നല്‍കുന്നു.

3. മെസേജിംഗ് സ്റ്റാറ്റിടിക്‌സ്: വായിച്ച മെസേജുകള്‍ എന്നിവ അവലോകനം ചെയ്യുന്നു.

4. വാട്ട്‌സാപ്പ് വെബ്: നിങ്ങളുടെ ഡെസ്‌ടോപ്പില്‍ വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിച്ച് മെസേജുകള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.

വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചു: നിങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരവുമായി ഞങ്ങള്‍!

Best Mobiles in India

English Summary

On January 18, WhatsApp was officially released to download Whatsapp for business App. This app will be rolling out around the world (including India) in the coming weeks.