സുരക്ഷ നഷ്ടപ്പെടുത്തിയേക്കാവുന്ന വാട്‌സ് ആപ്പിന്റെ പിഴവ്


ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് ദിവസേന ഒരു ദശലക്ഷം ആക്ടീവ് യൂസര്‍മാരെ നേടാന്‍ കഴിഞ്ഞതായി വാട്‌സ് ആപ്പ് പ്രഖ്യാപിച്ചത്. വാട്‌സ്ആപ്പിലെ ഡേറ്റയ്ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചതും ഇതൊടൊപ്പമാണ്.

Advertisement


ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ കമ്പനി ഉള്‍പ്പടെ ആര്‍ക്കും തന്നെ കോഡ് മനസിലാക്കാനോ വാട്‌സ് ആപ്പിലൂടെ യൂസര്‍ അയക്കുന്ന മെസ്സേജിലെ കണ്ടന്റ് മനസ്സിലാക്കാനോ കഴിയില്ല എന്നായിരുന്നു വാട്‌സ് ആപ്പിന്റെ അവകാശ വാദം. എന്നാല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ റോബര്‍ട്ട് ഹീടണ്‍ ദിനെക്സ്റ്റ് വെബിലൂടെ വാട്‌സ്ആപ്പിന്റെ ഈ വാദം തെറ്റാണന്ന് തെളിയിച്ചിരിക്കുകയാണ്.

രണ്ട് പേര്‍ വാട്‌സ് ആപ്പിലൂടെ എപ്പോള്‍ മെസ്സേജ് അയക്കുമെന്നും എപ്പോള്‍ അവര്‍ സ്ലീപ് മോഡിലാകുമെന്നും ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന പിഴവ് വാട്‌സ് ആപ്പില്‍ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി തെളിയിച്ചിരിക്കുകയാണ്.

Advertisement

വാട്‌സ് ആപ്പിലെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് , ലാസ്റ്റ് സീന്‍ എന്നീ ഫീച്ചറുകള്‍ ഉപയോഗിച്ച് രണ്ട് പേര്‍ തമ്മില്‍ മെസ്സേജ് ചെയ്യുകയാണോ എന്ന് ഒരാള്‍ക്ക് മനസിലാക്കാന്‍ കഴിയും. ഇത് വിലയിരുത്തുന്നതിലൂടെ യൂസറിന്റെ സ്ലീപ്പിങ് പാറ്റേണ്‍ സംബന്ധിച്ച് ഏകദേശ ധാരണ ലഭിക്കും.ഡേറ്റ ആക്‌സസ് ചെയ്യാന്‍ ലാസ്റ്റ് സീന്‍ എല്ലാവരെയും അനുവദിക്കും എന്നാല്‍ ഈ ഫീച്ചര്‍ മറ്റുള്ളവരില്‍ നിന്നും നമുക്ക് മറച്ച് വയ്ക്കാന്‍ കഴിയും. അതേസമയം വാട്‌സ് ആപ്പിലെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് വിവരം നമുക്ക് ഒരു തരത്തിലും മറയ്ക്കാന്‍ കഴിയില്ല.

രണ്ട് പേര്‍ പരസ്പരം മെസ്സേജ് അയക്കുന്നുണ്ടോ എന്ന് മനസിലാക്കാന്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് വിവരം ഉപയോഗിക്കാം എന്ന് ഹീടണ്‍ അവകാശപ്പെടുന്നു. വാട്‌സ് ആപ്പില്‍ എപ്പോഴെല്ലാമാണ് തന്റെ കോണ്ടാക്ടിലുള്ളവര്‍ ഓണ്‍ലൈനില്‍ വരുന്നതെന്ന് മനസിലാക്കാന്‍ അദ്ദേഹം ആദ്യം ഒരു ക്രോം എക്‌സ്‌റ്റെന്‍ഷന്‍ രൂപീകരിച്ചു. വെറും നാല് വരി ജാവാ സ്‌ക്രിപ്റ്റ് മാത്രമാണ് ഇതിന് വേണ്ടി വരുന്നത്. മറ്റൊരു കോണ്ടാക്ടിന്റെ പ്രവര്‍ത്തനങ്ങളുമായി ഈ വിവരങ്ങള്‍ താരതമ്യം ചെയ്തു നോക്കി. ഇങ്ങനെ നീരീക്ഷിച്ചപ്പോള്‍ തന്റെ കോണ്ടാക്ടിലുള്ള രണ്ട് പേര്‍ പരസ്പരം ചാറ്റ് ചെയ്യുന്നതായി മനസിലാക്കാന്‍ കഴിഞ്ഞു. ഫേസ്ബുക്കിലും ഇതേ പിഴവ് സംഭവിക്കാവുന്നതാണ്.

Advertisement

വാട്‌സ് ആപ്പ് , ഫേസ് ബുക്ക് യൂസര്‍മാരുടെ സ്ലീപ് പാറ്റേണ്‍ അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവരാണ് ഓണ്‍ലൈന്‍ അഡ്വെര്‍ടൈസര്‍മാര്‍. മെസ്സേജിങ് ആപ്പുകളുടെ ഈ പിഴവ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കാണ് വെല്ലുവിളിയാകുന്നത് .

Best Mobiles in India

Advertisement

English Summary

WhatsApp is said to have a vulnerability that will reveal when users are actually messaging and sleeping.