വാട്ട്‌സാപ്പ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ഉടന്‍!


വാട്‌സ്ആപ്പ് ഗ്രൂപ്പ് വോയ്‌സ് കോളിങ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഐഒഎസ് ബീറ്റ പതിപ്പ് 2.17.70 യില്‍ ആണ് ഇതെ കുറിച്ചുള്ള സൂചന ഉള്ളത്. ഗ്രൂപ്പിനായി ഇത് മാത്രമായിരിക്കില്ല വാട്‌സ്ആപ്പ് അവതരിപ്പിക്കുക എന്നാണ് കരുതുന്നത്.

Advertisement

ഗ്രൂപ്പിന്റെ സ്റ്റാറ്റസ്, അഭിപ്രായം,വിഷയം എന്നിവയില്‍ മാറ്റം വരുത്തുന്നതിന് ഗ്രൂപ്പിലെ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്ററിന് ഇനി കഴിഞ്ഞേക്കും.

Advertisement

പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷന്‍ 2.17.387 ല്‍ അവതരിപ്പിക്കും എന്നാണ് വാബീറ്റഇന്‍ഫോയിലെ പോസ്റ്റില്‍ പറയുന്നത് . ഗ്രൂപ്പിന്റെ മികച്ച നടത്തിപ്പിനായി വാട്‌സ്ആപ്പ് നിരവധി പുതിയ ഫീച്ചറുകള്‍ പ്രഖ്യപിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗ്രൂപ്പ് രൂപീകരിച്ച ആളെ ഒരു ഗ്രൂപ്പ് അഡ്മിനും നീക്കം ചെയ്യാന്‍ കഴിയില്ല എന്നതാണ് മറ്റൊരു പുതിയ ഫീച്ചര്‍. നിലവില്‍ ഗ്രൂപ്പിലെ ഏതൊരാള്‍ക്കും മറ്റൊരാളെ നീക്കം ചെയ്യാന്‍ കഴിയും. ഈ മെച്ചപ്പെട്ട ഗ്രൂപ്പ് മാനേജ്‌മെന്റ് ഫീച്ചറും മറ്റ് വരാനിരിക്കുന്ന ഫീച്ചറുകളും ഇപ്പോള്‍ ഡിസേബിള്‍ ആണ്.

ഷവോമി മീ മിക്‌സ് 2ന് വെല്ലുവിളിയായി എത്തുന്നു ഈ ഫോണുകള്‍!

എല്ലാ ഉപയോക്താക്കള്‍ക്കും വേണ്ടിയുള്ള സ്ഥിരമായ അപ്‌ഡേറ്റില്‍ ഇത് ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങും. അതുവരെ ഇത് ബീറ്റ പതിപ്പ് പരീക്ഷിച്ച് നോക്കുന്നവര്‍ക്ക് മാത്രമെ ലഭ്യമാകു. ബഗിന് വിധേയമായിരിക്കും ഇത്.

അടുത്തിടെ വാട്‌സ്ആപ്പ് പ്രഖ്യാപിച്ച അണ്‍സെന്‍ഡ് ഫീച്ചറും ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാക്കി തുടങ്ങിയേക്കും.

'ഡിലീറ്റ് ഫോര്‍ എവരി വണ്‍ ഫീച്ചര്‍' പരീക്ഷിച്ച് നോക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് വാട്‌സ് ആപ്പ് എന്നാണ് വാബീറ്റഇന്‍ഫോയുടെ ബ്ലോഗിലും ട്വീറ്റിലും പറയുന്നത്. വരും മാസങ്ങളില്‍ ഈ പുതിയ ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷ.

ഈ ഫീച്ചറിലൂടെ ടെക്സ്റ്റ്, വീഡയോ, ഫോട്ടോ, ഗിഫ്, ഡോക്യുമെന്റ്‌സ്, സ്റ്റാറ്റസ് റിപ്ലെ , മെസ്സേജുകള്‍ എന്നിവ അയച്ച് അഞ്ച് മിനുട്ടിനുള്ളില്‍ തിരിച്ചെടുക്കാനും സെന്‍ഡ് ചെയ്യാതിരിക്കാനും കഴിയും.

Advertisement

ഇതിന് പുറമെ ഉപയോക്താക്കള്‍ക്ക് പണം അയക്കാനും സ്വീകരിക്കാനും ആപ്പില്‍ യുപിഐ പേമെന്റ് സമന്വയിപ്പിക്കാനും പദ്ധതി ഉണ്ട്.ആന്‍ഡ്രോയ്ഡിലെ വാട്‌സ്ആപ്പ് ബീറ്റ 2.17.295 പതിപ്പില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നു.

Best Mobiles in India

Advertisement

English Summary

WhatsApp is likely to roll out more features to group admins soon so that the management of the groups becomes simple.