ഗ്രൂപ്പ് വീഡിയോ കോളിങ്ങ് സൗകര്യം വാട്സാപ്പിൽ എത്തി! എങ്ങനെ ഉപയോഗിക്കാം?


വാട്സാപ്പ് തങ്ങളുടെ ഗ്രൂപ്പ് വീഡിയോ കോളിംഗ് സൗകര്യം അവതരിപ്പിച്ചു. ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന ഒരു സൗകര്യമാണിത്. ഫേസ്ബുക്ക് മെസ്സഞ്ചറിൽ ഈ ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം നിലവിലുണ്ടായിരുന്നെങ്കിലും വാട്സ്ആപ്പിൽ ഇതുവരെ ഈ സൗകര്യം വന്നിരുന്നില്ല. ഉടൻ വരുമെന്ന് കുറച്ചു ദിവസം മുമ്പ് വാട്സാപ്പ് അറിയിക്കുകയും ചെയ്തിരുന്നു.

Advertisement

ഈ അപ്ഡേറ്റ് ആൻഡ്രോയ്ഡ്, ഐഒഎസ് എന്നീ രണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഒരേപോലെ ലഭിക്കും. നാല് ആളുകളെ വരെ ഒരുമിച്ച് വീഡിയോ കോൾ ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. നിങ്ങളുടെ വാട്സാപ്പ് ഒരു പഴയ വേർഷൻ ആണ് എങ്കിൽ അപ്ഡേറ്റ് ചെയ്യുന്നതോടെ ഈ സൗകര്യം ലഭ്യമാകും. 2.18.145ഉം അതിന് മുകളിലുമുള്ള വേർഷനുകളിൽ ആണ് ഈ സൗകര്യം ലഭ്യമാകുക.

Advertisement

WaBetaInfo റിപ്പോർട്ട് ചെയ്യുന്ന പ്രകാരം ഈ ഫീച്ചർ നിങ്ങൾ അപ്ഡേറ്റ് ചെയ്ത ശേഷം ലഭിക്കണമെങ്കിലും ഭാഗ്യമുണ്ടാകണം. കാരണം അപ്ഡേറ്റ് ചെയ്ത എല്ലാവർക്കും തന്നെ ഈ സൗകര്യം ലഭ്യമായിട്ടില്ല എന്നും റിപ്പോർട്ട് പ്രകാരം പറയുന്നുണ്ട്. ഔദ്യോഗികമായി ഇതേക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭ്യവുമായിട്ടില്ല. എങ്കിലും ഐഒഎസ് വാട്സാപ്പിൽ ഈ ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യുന്നതിന്റെ സ്ക്രീൻ ഷോട്ടുകളും വെബ്സൈറ്റ് പുറത്തു വിട്ടിട്ടുണ്ട്.

ഈ വീഡിയോ കോൾ സൗകര്യം നിങ്ങളുടെ ഫോണിൽ ലഭ്യമാണോ എന്നറിയാൻ ആദ്യം വാട്സാപ്പ് തുറക്കുക. അതിൽ ആരെയാണോ ആദ്യം വീഡിയോ കോൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് നോക്കി അവരെ വിഡിയോ കോൾ ചെയ്യുക. കോൾ എടുത്തു കഴിഞ്ഞാൽ "Add participant" എന്നൊരു ഓപ്ഷൻ കാണിക്കുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അതിന്റെ അർഥം നിങ്ങൾക്ക് വാട്സാപ്പ് വഴി ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാൻ സാധിക്കും എന്നാണ്. ഇല്ലെങ്കിൽ അപ്ഡേറ്റ് എത്തുന്നത് വരെ കാത്തിരിക്കുക അല്ലാതെ വേറെ ഒന്നും ചെയ്യാനില്ല.

Advertisement

ഈ ഉപകരണങ്ങൾ കൂടെ ഉണ്ടെങ്കിൽ സെൽഫി എടുക്കൽ ഗംഭീരമാക്കാം!

Best Mobiles in India

Advertisement

English Summary

WhatsApp group video call is now available. Check how to use this feature.