വാട്സാപ്പ് ഗ്രൂപ്പ് വിഡിയോ/ ഓഡിയോ കോൾ സൗകര്യം ലഭിച്ചുതുടങ്ങി


വാട്സാപ്പ് ഈയടുത്തിടെ പ്രഖ്യാപിച്ച വാട്സാപ്പ് വീഡിയോ ഓഡിയോ കോൾ സംവിധാനം ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭിച്ചു തുടങ്ങി. 2.18.189, 2.18.192 എന്നീ ബീറ്റാ വേർഷനുകളിലാണ് ഈ സേവനം ഇപ്പോൾ ലഭ്യമായിരിക്കുന്നത്. പല ഉപഭോക്താക്കൾക്കും ഈ സേവനം ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട്. ഒരു മാസം മുമ്പായിരുന്നു ചില ബീറ്റാ വേർഷനുകളിൽ മാത്രം ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നത്.

Advertisement

എന്തായാലും ഔദ്യോഗികമായി ഈ അപ്ഡേറ്റ് കമ്പനി ഇതുവരെ ഇറക്കിയിട്ടില്ലെങ്കിലും പലർക്കും ഇപ്പോൾ ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്, നിങ്ങളുടെ ഏറ്റവും പുതിയ വാട്സാപ്പ് വേർഷനിൽ ഈ സൗകര്യം ഉണ്ടോ എന്നറിയാനും എങ്ങനെയാണ് ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യേണ്ടത് എന്നറിയാനും ചുവടെ നോക്കാം.

Advertisement

ഈ അപ്ഡേറ്റ് ആൻഡ്രോയ്ഡ്, ഐഒഎസ് എന്നീ രണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഒരേപോലെ ലഭിക്കും. നാല് ആളുകളെ വരെ ഒരുമിച്ച് വീഡിയോ കോൾ ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. നിങ്ങളുടെ വാട്സാപ്പ് ഒരു പഴയ വേർഷൻ ആണ് എങ്കിൽ അപ്ഡേറ്റ് ചെയ്യുന്നതോടെ ഈ സൗകര്യം ലഭ്യമാകും.

അപ്ഡേറ്റ് ചെയ്ത എല്ലാവർക്കും തന്നെ ഈ സൗകര്യം ലഭ്യമായിട്ടില്ല എന്നും റിപ്പോർട്ട് പ്രകാരം പറയുന്നുണ്ട്. ഔദ്യോഗികമായി ഇതേക്കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭ്യവുമായിട്ടില്ല. എങ്കിലും ഐഒഎസ് വാട്സാപ്പിൽ ഈ ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യുന്നതിന്റെ സ്ക്രീൻ ഷോട്ടുകളും വെബ്സൈറ്റ് പുറത്തു വിട്ടിട്ടുണ്ട്.

Advertisement

ഈ വീഡിയോ കോൾ സൗകര്യം നിങ്ങളുടെ ഫോണിൽ ലഭ്യമാണോ എന്നറിയാൻ ആദ്യം വാട്സാപ്പ് തുറക്കുക. അതിൽ ആരെയാണോ ആദ്യം വീഡിയോ കോൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് നോക്കി അവരെ വിഡിയോ കോൾ ചെയ്യുക. കോൾ എടുത്തു കഴിഞ്ഞാൽ "Add participant" എന്നൊരു ഓപ്ഷൻ കാണിക്കുന്നുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അതിന്റെ അർഥം നിങ്ങൾക്ക് വാട്സാപ്പ് വഴി ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാൻ സാധിക്കും എന്നാണ്. ഇല്ലെങ്കിൽ അപ്ഡേറ്റ് എത്തുന്നത് വരെ കാത്തിരിക്കുക അല്ലാതെ വേറെ ഒന്നും ചെയ്യാനില്ല.

മികച്ച ക്യാമറ, ആകർഷിക്കുന്ന ഡിസൈൻ.. മോട്ടോ G6, G6 പ്ലെ ഗിസ്‌ബോട്ട് റിവ്യൂ

Best Mobiles in India

Advertisement

English Summary

Whatsapp Group Video Calling And Group Audio Calling Now Available on Android.