വാട്ട്‌സാപ്പ് ഗ്രൂപ്പ് വോയിസ് കോള്‍ സവിശേഷത ഉടന്‍ എത്തുന്നു!


ഒരു ബില്ല്യനിലേറെ ഉപഭോക്താക്കളാണ് വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. വാട്ട്‌സാപ്പിലെ ഉപഭോക്താക്കള്‍ക്കായി പുതിയ സവിശേഷത വാട്ട്‌സാപ്പ് പരിചയപ്പെടുത്തുന്നു. വാട്ട്‌സാപ്പ് അടുത്തിടെ കൊണ്ടു വന്ന സവിശേഷതയാണ് 'ലൈവ് ലൊക്കേഷന്‍ ഷെയറിങ്ങ്'. അതിനു ശേഷം കൊണ്ടു വരാന്‍ പോകുന്ന മറ്റൊരു സവിശേഷതയാണ് 'ഗ്രൂപ്പ് വോയിസ് കോള്‍'.

Advertisement

മൈക്രോമാക്‌സ് ഭാരത് വണ്‍- ജിയോഫോണ്‍: ഏതു 4ജി ഫീച്ചര്‍ ഫോണ്‍ തിരഞ്ഞെടുക്കും?

വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷന്‍ നമ്പര്‍ 2.17.70 യിലാണ് ഗ്രൂപ്പ് വോയിസ് കോള്‍ സവിശേഷത കൊണ്ടു വരാന്‍ പോകുന്നത്. WABetaInfo വഴിയാണ് ഈ ട്വീറ്റ് ക്ലയിം ചെയ്തത്. 2.17.70 ഐഒഎസ് അപ്‌ഡേറ്റില്‍ ഗ്രൂപ്പ് കോളുകള്‍ പരാമര്‍ശിക്കുന്നുമുണ്ട്. ഗ്രൂപ്പ് വോയിസ് കോളിനെ കുറിച്ച് പല കാര്യങ്ങളും ഒളിഞ്ഞ് കിടപ്പുണ്ട്. എന്നാല്‍ വീഡിയോ കോളുകള്‍ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുളളൂ. ഗ്രൂപ്പ് വീഡിയോ കോളുകളുടെ നിലനില്‍പ്പിനെ ഇത് ഭാഗീകമായി സ്ഥിരീകരിക്കുന്നു.

Advertisement

എന്നാല്‍ ഇതിനു മുന്‍പ് ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാനുളള പ്രവര്‍ത്തനത്തെ കുറിച്ച് വാട്ട്‌സാപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അടുത്ത വര്‍ഷം ഈ സവിശേഷത പുറത്തിറക്കാന്‍ കഴിയുമെന്നും വാട്ട്‌സാപ്പ് പറയുന്നു. ഫേസ്ബുക്കിലെ മെസഞ്ചറിലും ഗ്രൂപ്പുകള്‍ക്ക് സമാനമായ ഫീച്ചര്‍ ഉണ്ട്. ട്വിറ്റര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇപ്പോള്‍ നിങ്ങള്‍ വിളിക്കുന്ന ഉപയോക്താവ് മറ്റൊരു ഗ്രൂപ്പ് കോളുമായി തിരക്കിലാണെങ്കില്‍ അത് അറിയാനായി വാട്ട്‌സാപ്പ് 2.17.70, സെര്‍വറിലേക്ക് ഒരു അഭ്യര്‍ത്ഥന അയച്ചിട്ടുണ്ട്.

ജനപ്രീയമായ ഈ വാട്ട്‌സാപ്പ് ഗ്രൂപ്പ് കോളുകള്‍ക്ക് ഒരു പുതിയ ഓപ്ഷനു വേണ്ടി കാത്തിരിക്കുന്ന നിരവധി ഉപഭോക്താക്കള്‍ക്ക് ഇതൊരു അനുഗ്രഹമായിരിക്കും. മുകളില്‍ സൂചിപ്പിച്ചതു പോലെ ഐഒഎസ് ആപ്ലിക്കേഷനിലും ഇത് കാണപ്പെട്ടു, എന്നാല്‍ ഇത് എപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും എന്ന് വ്യക്തമല്ല.

Advertisement

നോക്കിയ 3യ്ക്ക് ഒക്ടോബര്‍ സെക്യൂരിറ്റി അപ്‌ഡേറ്റ്!

വാട്ട്‌സാപ്പിലെ ഏറ്റവും അടുത്ത സവിശേഷതയായിരുന്നു ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ലൈവ് ലൊക്കേഷന്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നു. തികച്ചും വ്യത്യസ്ഥമായ ഈ സവിശേഷത പലരിലും കണ്ടിട്ടുമുണ്ട്. ഇതു കൂടാതെ വാട്ട്‌സാപ്പ് ബിസിനസ് എന്ന സവിശേഷതയും ബീറ്റ വേര്‍ഷനില്‍ ഉപഭോക്താക്കള്‍ക്കു കൊണ്ടു വന്നിട്ടുണ്ട്.

Best Mobiles in India

Advertisement

English Summary

After introducing live location sharing feature, whatsapp rolled out the ability to make group voice calls.