വാട്‌സ്ആപ്പിന്റെ ഗ്രൂപ്പ് വോയ്‌സ് കോള്‍ ഫീച്ചര്‍ ഉടന്‍ എത്തിയേക്കും


ഉപയോക്താക്കളുടെ എണ്ണം നൂറ് കോടി കടന്നതോടെ പുതിയ ഫീച്ചറുകള്‍ ഓരോന്നായി അവതരിപ്പിച്ച് തുടങ്ങിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ലൈവ് ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍ അവതരിപ്പിച്ചതിന് ശേഷം ഗ്രൂപ്പ് വോയ്‌സ് കോള്‍ ഫീച്ചര്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Advertisement

വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ഐഒഎസ് ബീറ്റ പതിപ്പായ 2.17.70 യില്‍ ഗ്രൂപ്പ് വോയ്‌സ് കോള്‍ ഫീച്ചര്‍ ലഭ്യമാക്കുന്നുണ്ടെന്ന് വാബീറ്റഇന്‍ഫോയുടെ ട്വീറ്റില്‍ ആണ് പറയുന്നത്. 2.17.70 ഐഒഎസ് അപ്‌ഡേറ്റ് ഗ്രൂപ്പ് കോള്‍സിനെ കുറിച്ച് സൂചന നല്‍കുന്നുണ്ടെന്നാണ് ട്വീറ്റില്‍ പറയുന്നത്.

Advertisement

ഗ്രൂപ്പ് വോയ്‌സ് കോള്‍ സംബന്ധിച്ച് നിരവധി രഹസ്യ സൂചനകള്‍ ഉണ്ടെങ്കിലും ഗ്രൂപ്പ് വീഡിയോ കോള്‍ സംബന്ധിച്ച് ഒരു സൂചന മാത്രമെ ഒള്ളു. പ്രത്യക്ഷത്തില്‍ , ഇത് ഗ്രൂപ്പ് വീഡിയോ കോള്‍ ഉണ്ടാകുമെന്നതിനെ സ്ഥിരീകരിക്കുന്നുണ്ട് .

ഗ്രൂപ്പ് വീഡിയോ കോള്‍ ലഭ്യമാക്കാന്‍ വേണ്ടി ശ്രമിക്കുന്നുണ്ടെന്നും അടുത്ത വര്‍ഷത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നും മുമ്പ് വാട്‌സ്ആപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്കിന്റെ മെസഞ്ചറില്‍ സമാനമായ ഫീച്ചര്‍ ഉണ്ട്. നിങ്ങള്‍ വിളിക്കുന്ന ആള്‍ മറ്റൊരു ഗ്രൂപ്പ് കോളില്‍ തിരക്കിലാണോ എന്നറിയാന്‍ വാട്‌സ്ആപ്പ് 2.17.70 സെര്‍വറിലേക്ക് ഒരു റെക്വസ്റ്റ് അയക്കുമെന്നാണ് ട്വീറ്റില്‍ പറയുന്നത്.

ആന്‍ഡ്രോയ്ഡിലെ 60 % ക്രോം ട്രാഫിക്കും ഇപ്പോള്‍ സുരക്ഷിതം: ഗൂഗിള്‍

വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് വോയ്‌സ് കോള്‍ സൗകര്യം വരുന്നതിനായി കാത്തിരിക്കുന്ന പലര്‍ക്കും ഇത് അനുഗ്രഹം ആകും. ഐഒഎസ്ആപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കുന്നതിനെ കുറിച്ചാണ് നിലവില്‍ സൂചന ലഭിച്ചിരിക്കുന്നത് .

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമാകുമോ അല്ലെങ്കില്‍ ഗ്രൂപ്പ് കോളിങ് ഫീച്ചറോട് കൂടിയ വാട്‌സ്ആപ്പിന്റെ സ്ഥിരമായ പതിപ്പ് പുറത്തിറക്കുമോ എന്നത് സംബന്ധിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.

കോണ്ടാക്ടിലുള്ളവര്‍ക്ക് ലൊക്കേഷന്‍ സംബന്ധിച്ച് തത്സമയ അപ്‌ഡേറ്റ് നല്‍കാന്‍ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച ആന്‍ഡ്രോയ്ഡിലെ ലൈവ് ലൊക്കേഷന്‍ ഫീച്ചറിലൂടെ കഴിയും. ആപ്പില്‍ നിലവിലുള്ള ലൊക്കേഷന്‍ ഷെയറിങ് ഫീച്ചറില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇത്.

Advertisement

കൂടാതെ വാട്‌സ്ആപ്പ് ബിസിനസ്സിന് വേണ്ടിയുള്ള സ്റ്റാന്‍ഡ്എലോണ്‍ ആപ്പും ബീറ്റ പതിപ്പില്‍ അവതരിപ്പിച്ചിരുന്നു.

Best Mobiles in India

Advertisement

English Summary

WhatsApp group voice calls feature is all set to be rolled out to the beta version of the app claims a new tweet by WABetaInfo.