വാട്ട്‌സാപ്പ് ഫോര്‍വേഡ് മെസേജുകള്‍ നിങ്ങള്‍ക്കുണ്ടാക്കുന്ന തലവേദന ഒഴിവാക്കാന്‍ പുതിയ അപ്‌ഡേറ്റ്..!


പുത്തന്‍ ഫീച്ചറുകള്‍ ചൂടപ്പം പോലെ ഉപയോക്താക്കളില്‍ എത്തിക്കുന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്. ഉപയോക്താക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രചരിക്കുന്ന വീഡിയോകളുടേയും സന്ദേശങ്ങളുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുകയാണ്.

ഫോര്‍വേഡ് മെസേജുകള്‍ തുരുതുരെ എത്തുന്നു എന്നത് വാട്ട്‌സാപ്പ് ഉപയോക്താക്കളെ നിരന്തരം അലട്ടുന്ന പ്രശ്‌നമാണ്. പലരില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങളും വീഡികളും എല്ലാം തന്നെ ഒന്നായിരിക്കും. ഇതു കാരണം നിങ്ങളുടെ ഫോണ്‍ സ്‌റ്റോറേജ് കുറയുകയും ചെയ്യുന്നു. എന്നാല്‍ ഇനി ഈ തലവേദ ഉണ്ടാകില്ല. ഇങ്ങനെയുളള ഫോര്‍വേഡ് സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ വാട്ട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ എത്തുന്നു.

ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളില്‍ കമ്പനി ഒരു 'forwarded' എന്ന ടാഗ് കൂട്ടിച്ചേര്‍ക്കുന്നു. ടെക്‌സ്റ്റ്‌ ഫോര്‍വേഡ്, പ്രതിദിന ആശംസകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നതാണിത്. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ കഴിഞ്ഞ ജനുവരിയില്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇന്ത്യയിലെ മൂന്നു സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ ഒരാളെങ്കിലും സ്‌റ്റോറേജ് പ്രശ്‌നം വാട്ട്‌സാപ്പ് മൂലം നേരിടുന്നു' എന്നാണ്.

വാട്ട്‌സാപ്പ് വഴി ഫോര്‍വേഡ് മെസേജാണ് അയക്കുന്നതെങ്കില്‍ മെസേജ് അയച്ച വ്യക്തിക്കും അത് ലഭിക്കുന്ന വ്യക്തിക്കും അവസാനം അതില്‍ ഒരു ലേബല്‍ അതായത് ഒരു ടാഗ് കാണും. ഈ പുതിയ ടാഗ് ഉപയോഗിച്ച് സന്ദേശത്തിന്റെ സന്തുഷ്ടി നഷ്ടപ്പെടുകയും ഒടുവില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് ഇന്‍ബോക്‌സിലെ നിരകളുടേയും ചിത്രങ്ങളുടേയും ക്രമാനുഗതമായ സ്ട്രീം തടസ്സപ്പെടുത്താനും ഇടയാകും.

വാട്ട്‌സാപ്പിന്റെ 2.18.179 എന്ന ബീറ്റ പതിപ്പിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഒഎസ്, വെബ് എന്നിവര്‍ക്ക് നിലവില്‍ ഈ അപ്‌ഡേറ്റ് ലഭിച്ചിട്ടില്ല. വരും മാസങ്ങളില്‍ അവര്‍ക്കും ഈ അപ്‌ഡേറ്റ് ലഭിക്കുന്നതാണ്. വാട്ട്‌സാപ്പിലെ ഈ പുതിയ സവിശേഷത 'ബ്ലൂ ടിക്' സവിശേഷത പോലെ ഓഫാക്കാന്‍ കഴിയില്ല.

ഈ പോക്ക് പോയാൽ സാംസങ്ങ്, ആപ്പിൾ എന്നിവയെ ഷവോമി പിറകിലാക്കും! റെക്കോർഡ് വിൽപ്പന

ഈ വര്‍ഷത്തെ ഫേസ്ബുക്ക് F8 കോണ്‍ഫറന്‍സില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോളിംഗ് സവിശേഷത കൊണ്ടു വരുമെന്നും പറഞ്ഞിരുന്നു. ഒരേ സമയം നാലു പേരെ വരെ ഇതില്‍ ചേര്‍ക്കാം. അതിനായി ഒരു ബട്ടണും വാട്ട്‌സാപ്പില്‍ ചേര്‍ക്കും. അതു പോലെ തന്ന ആപ്പ് തുറക്കാതെ ചാറ്റ് ചെയ്യാനുളള സവിശേഷതയും വാട്ട്‌സാപ്പ് അവതരിപ്പിക്കും എന്നു റിപ്പോര്‍ട്ടുണ്ട്.

Most Read Articles
Best Mobiles in India
Read More About: whatsapp news app technology

Have a great day!
Read more...

English Summary

Whatsapp Has Added A New 'Forwarded' Tag On Messages, Here's What It Means