വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് വിന്‍ഡോസ് ഫോണുകളില്‍ പുതിയ സവിശേഷതയുമായി


ഫേസ്ബുക്ക് ഉടമസ്ഥതയിലുളള മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സാപ്പ് ഇപ്പോള്‍ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണ്‍ ബീറ്റ പതിപ്പുകള്‍ക്ക് പുതിയ സവിശേഷത അവതരിപ്പിച്ചു. ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഒരു ഗ്രൂപ്പിലെ കാഴ്ചക്കാരന് ഗ്രൂപ്പ് ഭാഗമാണോ അല്ലെയോ എന്നതിനെ അടിസ്ഥാനമാക്കി 'Group description' എന്ന ടാബാണ് ചേര്‍ത്തിരിക്കുന്നത്.

Advertisement

എന്നാല്‍ ഔദ്യോഗികമായി ഒന്നും തന്നെ ഇതിനെ കുറിച്ച് വാട്ട്‌സാപ്പ് പറഞ്ഞിട്ടില്ല. നിങ്ങള്‍ക്കിതില്‍ താത്പര്യം ഉണ്ടെങ്കില്‍, നിങ്ങള്‍ ഒരു ബീറ്റ ഉപഭോക്താവായി സ്വയം രജിസ്റ്റര്‍ ചെയ്താല്‍ തുടര്‍ന്നും ആക്‌സസ് നേടാം. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലേക്ക് പോയി വാട്ട്‌സാപ്പ് ബീറ്റ ഡൗണ്‍ലോഡ് ചെയ്യുക.

Advertisement

നിലവില്‍ ബീറ്റ ഉപഭോക്താക്കള്‍ക്കായി പരാമര്‍ശിച്ചിരിക്കുന്ന ഗ്രൂപ്പ് വിവരണം (Group description) നിലവില്‍ ഒരു പ്രത്യേക ഗ്രൂപ്പിലേക്ക് മാറ്റാനോ ചേര്‍ക്കാനോ അവരെ അനുവദിക്കുന്നു. ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.18.57നും വിന്‍ഡോസ് ബീറ്റ വേര്‍ഷനായ വാട്ട്‌സാപ്പ് 2.18.28 എന്നിവയിലാണ് വാട്ട്‌സാപ്പിന്റെ ഈ പുതിയ സവിശേഷത ഉപയോഗിക്കുന്നത്.

നിങ്ങള്‍ ഒരു ബീറ്റ ഉപയോക്താവാണെങ്കില്‍ ഗ്രൂപ്പ് വിവരണ സവിശേഷതയിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് ഇവിടെ പറഞ്ഞിരിക്കുന്ന പതിപ്പിലേക്ക് നിങ്ങളുടെ നിലവിലെ പതിപ്പ് അപ്‌ഡേറ്റ് ചെയ്യാം. ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്തതിനു ശേഷം, നിങ്ങള്‍ നേരിട്ട് വാട്ട്‌സാപ്പ് ഗ്രൂപ്പ് തിരഞ്ഞെടുക്കുക, അതിനു ശേഷം ഗ്രൂപ്പിലെ 'About' എന്ന സെക്ഷനിലേക്ക് പോവുക. അതിനു ശേഷം നിങ്ങള്‍ക്ക് ഗ്രൂപ്പ് വിവരണം ചേര്‍ക്കുന്നതിന് പുതിയ ഓപ്ഷന്‍ കാണാം.

Advertisement

നിങ്ങളുടെ വ്യക്തിഗത പ്രൊഫൈലിലേക്ക് എങ്ങനെ വിവരണം ചേര്‍ക്കുന്നു, അതു പോലെയാണ് ഗ്രൂപ്പ് വിവരണം പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഏതു വിവരണവും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയും.

ഫേസ്ബുക്ക് മെസ്സഞ്ചറുകളിൽ ഒളിഞ്ഞിരിക്കുന്ന ഗെയിമുകൾ

ഗ്രൂപ്പിലെ ആര്‍ക്കും ഗ്രൂപ്പ് പ്രൊഫൈല്‍ മാറ്റാന്‍ സാധിക്കുന്നതു പോലെ പുതിയ ഗ്രൂപ്പ് വിവരണ സവിശേഷതയിലും ആര്‍ക്കും പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റാന്‍ കഴിയും. കൂടാതെ ഗ്രൂപ്പിലെ ആര്‍ക്കു വേണമെങ്കിലും ഗ്രൂപ്പ് വിവരണം മാറ്റാനും എഡിറ്റ് ചെയ്യാനും കഴിയും.

ഗ്രൂപ്പ് പൊഫൈലുകള്‍ മാറ്റുന്ന സമയത്ത് വാട്ട്‌സാപ്പ് എല്ലാ ഗ്രൂപ്പിലേയും അംഗങ്ങള്‍ക്ക് നോട്ടിഫിക്കേഷനും അയയ്ക്കും. അതു പോലെ തന്നെ വാട്ട്‌സാപ്പ് വിവരണം മാറ്റിയാലും. നിങ്ങള്‍ ഒരു ബീറ്റ ഉപയോക്താവാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഗ്രൂപ്പ് വിവരണം മാറ്റാന്‍ സാധിക്കൂ.

Advertisement


നിലവില്‍ ആന്‍ഡ്രോയിഡ് വിന്‍ഡോസ് ബീറ്റ പതിപ്പുകളില്‍ ഈ സവിശേഷത പരീക്ഷണ ഘട്ടത്തിലാണ്. എന്നാല്‍ ഐഒഎസ് ഉപകരണത്തില്‍ ഇത് എപ്പോള്‍ വരുമെന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ല. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് കുറച്ചു സമയം ഇതിനായി കാത്തിരിക്കേണ്ടി വരുന്നതാണ്.

Best Mobiles in India

English Summary

WhatsApp now lets you add description to your groups. The feature seems to be available to Android and windows.