അടിമുടി മാറ്റങ്ങളോടെ വാട്സാപ്പ് എത്തുന്നു.. മൊത്തം 8 പുതിയ സൗകര്യങ്ങൾ!


പുത്തന്‍ സവിശേഷതകള്‍ ഉപയോക്താക്കളിലേക്ക് നിരന്തരമായി എത്തിക്കുകയാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുളള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്ട്‌സാപ്പ്. ഫേസ്ബുക്ക് പല രീതിയിലും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും വാട്ട്‌സാപ്പ് ഇന്നും സുരക്ഷിതമായി മുന്നോട്ടു പോകുന്നു.

Advertisement

വാട്ട്‌സാപ്പ് നിരന്തരം പുതിയ സവിശേഷതകള്‍ കൊണ്ടു വരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നിലവില്‍ ബീറ്റ മോഡില്‍ പല സവിശേഷതകളും ടെസ്റ്റിംഗ് ഘട്ടത്തിലാണ്. ഇവിടെ WABeta ലിസ്റ്റ് ചെയ്യപ്പെട്ട വാട്ട്‌സാപ്പില്‍ എത്താന്‍ പോകുന്ന സവിശേഷതകളുടെ വിശേഷങ്ങള്‍ കൊടുക്കുന്നു.

Advertisement

വെക്കേഷന്‍/ സൈലന്റ് മോഡ് (Vacation or Silent mode)

ഇത് വാട്ട്‌സാപ്പിന്റെ വളരെ രസകരമായ ഒരു സവിശേഷതയാണ്. ഈ സവിശേഷത ഇപ്പോള്‍ പ്രവര്‍ത്തന ഘട്ടത്തിലാണ്. 'Silent Mode' നെ അടിസ്ഥാനമാക്കിയാണ് ഇത്. ഈ സവിശേഷത ചില ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങി. ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നതു വരെ ഈ സവിശേഷത ആര്‍ക്കൈവ് ചെയ്തു വയ്ക്കാം.

ഗ്രൂപ്പ് അംഗങ്ങളുടെ പട്ടിക മറയ്ക്കാം

വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഈ സവിശേഷത ലഭ്യമാകുന്നത്. ഇതില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ മുഴുവന്‍ പട്ടികയും മറയ്ച്ചു വയ്ക്കാം. ശേഷം 'More' text എന്നതില്‍ ടാപ്പു ചെയ്താല്‍ ശേഷിക്കുന്ന ഭാഗം വെളിപ്പെടുത്താന്‍ കഴിയും.

ലിങ്കിഡ് അക്കൗണ്ട്‌സ് (Linked Accounts)

'Linked account' എന്ന സവിശേഷതയില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഈ സവിശേഷതയുടെ ഉദ്ദേശം മറ്റു ലിങ്കുകളുടെ അക്കൗണ്ട് പാസ്വേഡുകള്‍ വീണ്ടെടുക്കുന്നതിന് ഇത് ഉപയോഗിക്കാന്‍ ആകുമെന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും ഈ ഫീച്ചറിന്റെ ഉദ്ദേശം ഇതു വരെ വ്യക്തമാക്കിയിട്ടില്ല.

സ്വയിപ് ടൂ റിപ്ലേ (Swipe To Reply)

ഐഒഎസ് ഉപകരണത്തില്‍ ഈ സവിശേഷത നേരത്തെ തന്നെ ഉണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് ബീറ്റ പതിപ്പിലാണ്. നിങ്ങള്‍ സന്ദേശത്തില്‍ വലതു സ്വയിപ്പ് ചെയ്ത് മറുപടി ടൈപ്പ് ചെയ്യാന്‍ ആരംഭിക്കാം.

വാട്ട്‌സാപ്പ് സ്‌റ്റേറ്റസില്‍ പരസ്യങ്ങള്‍

ഫേസ്ബുക്ക് വാട്ട്‌സാപ്പില്‍ അപ്‌ഡേറ്റുകളുടെ രൂപത്തില്‍ പരസ്യങ്ങള്‍ കൊണ്ടു വരാന്‍ ലക്ഷ്യമിടുന്നു എന്നു പല ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു.

വീഡിയോയില്‍ PiP Mode

വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡില്‍ ഇപ്പോള്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് കാണാം. ഐഒഎസ് പതിപ്പില്‍ നേരത്തെ തന്നെ ഈ സവിശേഷത എത്തി ക്കഴിഞ്ഞു. ചാറ്റ് ത്രെഡ് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ കൂടിയും ഉപയോക്താക്കള്‍ക്ക് വീഡിയോ തുര്‍ന്നു കൊണ്ട് പോകാന്‍ കഴിയും.

ഡാര്‍ക്ക് മോഡ്

വാട്ട്‌സാപ്പ് ഡാര്‍ക്ക് മോഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം WA Beta ഒരു ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഈ സവിശേഷത ബീറ്റ പതിപ്പില്‍ എത്തിയിട്ടില്ല. പിന്നീട് ഇതിനെ കുറിച്ച് മറ്റൊരു സ്ഥിരീകരണവും ഇല്ല.

മെസേജ് Recall Mode

ഒരു മണിക്കൂറിനുളളില്‍ തന്നെ അയച്ച സന്ദേശങ്ങള്‍ നിങ്ങല്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍ ഈ പുതിയ അപ്‌ഡേറ്റില്‍ 13 മണിക്കൂറിനുളളില്‍ സന്ദേശങ്ങള്‍ ഇല്ലാതാക്കിയാല്‍ മതിയാകും. ഈ സവിശേഷത ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തിലാണ്.

ഇന്ത്യ മൊത്തം കാത്തിരിക്കുന്ന ഷവോമിയുടെ ബ്രഹ്മാണ്ഡ ഓഫർ ഫെസ്റ്റിവൽ നാളെ മുതൽ..!!

Best Mobiles in India

English Summary

WhatsApp is All Set to Change with New Features.