ഇനി പണമിടപ്പാടുകൾക്ക് വാട്ട്സ് ആപ്പ് മതി ,എങ്ങനെ ?


പുതിയ തന്ത്രങ്ങളുമായി നമ്മുടെ സ്വന്തം വാട്ട്സ് ആപ്പ് എത്തിക്കഴിഞ്ഞു .ഈ വർഷം തുടക്കത്തിൽ തന്നെ വാട്ട്സ് ആപ്പ് രണ്ട് പുതിയ അപ്പ്ഡേഷനുകളാണ് അവതരിപ്പിച്ചത് .വാട്ട്സ് ആപ്പിലൂടെ ഇനി പണമിടപാടുകൾ നടത്താം അതുപോലെതന്നെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളി വീഡിയോ കോളിങ് എത്തുന്നു .എന്നാൽ ഇപ്പോൾ ഇവിടെ നമ്മൾ വാട്ട്സ് ആപ്പിലൂടെയും കൂടാതെ വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളിലും എങ്ങനെ പണമിടപാടുകൾ സാധ്യമാക്കാം .

Advertisement

മൾട്ടിമീഡിയ മെസ്സഞ്ചർ പ്ലാറ്റ്‌ഫോമായ വാട്സാപ്പിലൂടെ ചിത്രങ്ങളും, വീഡിയോകളും ഒക്കെ അയക്കുന്നത് പോലെ ഇനി മുതൽ പണവും അയക്കാം. ഇത്തരത്തിൽ പണം ചാറ്റ് രൂപത്തിൽ കൈമാറുന്ന സേവനം ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങി.

Advertisement

നിലവിൽ ഇൻവൈറ്റ് ചെയ്യുന്നവർക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട് അതോടൊപ്പം വാട്സാപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ആയിരിക്കണം നിങ്ങളുടെയും പണം സ്വീകരിക്കുന്ന ആളുടെയും ഗാഡ്ജറ്റിൽ ഉണ്ടായിരിക്കേണ്ടത്.

രാജ്യത്ത് ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേർന്നാണ് ഈ സേവനം വാട്സ്ആപ് അവതരിപ്പിച്ചിരിക്കുന്നത്. ഒരിക്കൽ അക്കൗണ്ട് വാട്സാപ്പുമായി ബന്ധപ്പെടുത്തിയാൽ ചാറ്റിലൂടെ പണം അയക്കുന്നത് വളരെയെളുപ്പമാണ്. യു. പി.ഐ എന്ന സേവനമുപയോഗിച്ചാണ് വാട്സാപ്പ് വഴിയുള്ള പണമിടപാട് എന്നതിനാൽ ഓരോ തവണ പണമയക്കുമ്പോഴും എം.പിൻ നൽകേണ്ടതാണ്.

നേരത്തെ യു. പി.ഐ സേവനം ആക്ടിവേറ്റ് ചെയ്തവർക്ക് നിങ്ങളുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് എം.പിൻ ഉപയോഗിച്ച് ഇടപാട് നടത്താനാകും.

വാട്ട്സ് ആപ്പിലൂടെ എങ്ങനെ പണമയക്കാം

സാധാരണ ഒരാളുമായി നാം ചാറ്റ് ചെയ്യുന്നതിനായി നാം ചാറ്റ് വിൻഡോ തുറക്കുമ്പോൾ അയാൾക്ക് ചിത്രങ്ങളോ , വീഡിയോകളോ പോലുള്ള മറ്റേതെകിലും ഉള്ളടക്കങ്ങൾ അയക്കാൻ വേണ്ടി അമർത്തുന്ന ക്ലിപ് അടയാളത്തിലുള്ള അറ്റാച്ച് ബട്ടൺ ടാപ്പ് ചെയ്യുമ്പോൾ ഈ സേവനം എനേബിൾ ചെയ്തിട്ടുള്ള വാട്സാപ്പ് അക്കൗണ്ടുകളിൽ പുതുതായി 'പേയ്‌മെന്റ്' എന്നൊരു ഐക്കൺ കൂടി കാണാനാകും. ഈ ഐക്കൺ അമർത്തി അയക്കേണ്ട തുക രേഖപ്പെടുത്തിയ ശേഷം എം.പിൻ കൂടി നൽകിയാൽ ഇടപാട് പൂർണ്ണമായി.

വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ എങ്ങനെ അയക്കാം ?

വാട്സാപ്പ് എന്നത് ഗ്രൂപ്പുകളുടെ കൂടി ലോകമാണല്ലോ അതുകൊണ്ട് ചിലപ്പോൾ ഒരു സംശയമുണ്ടായേക്കാം. ഏതെങ്കിലും വാട്സാപ്പ് ഗ്രൂപ്പിലേക്ക് പണം അയക്കാമോ? അയച്ചാൽ ആർക്കു പണം കിട്ടും?.

ഗ്രൂപ്പിലേക്ക് ചാറ്റ് വിൻഡോയിലൂടെ പണമയക്കാം പക്ഷേ ഏതെങ്കിലും ഗ്രൂപ്പ് അംഗത്തെ തിരഞ്ഞെടുക്കണം എന്ന് മാത്രം. അതായത് നിലവിൽ ഒരാൾക്ക് ഒരു സമയം ചാറ്റിലൂടെ മറുവശത്തുള്ള ഒരാൾക്ക് മാത്രമേ വാട്സാപ്പിലൂടെ പണം അയക്കാൻ സാധിക്കൂ എന്നർത്ഥം.

വാലന്റയിന്‍സ് ഡേയില്‍ ഈ ബജറ്റ് ഫോണുകള്‍ സമ്മാനമായി നല്‍കാം

പിന്നെ എന്തുണ്ട്

അതായത് ഒരു കൂട്ടം ആളുകൾക്ക് ഒറ്റയടിക്ക് ഗ്രൂപ്പിലൂടെ പണം അയക്കാൻ സംവിധാനം നിലവിലില്ല. എന്തായാലും ഗൂഗിൾ അവതരിപ്പിച്ച തേസിൽ നിന്നും വ്യത്യസ്തമായി കൈകാര്യം ചെയ്യാനുള്ള എളുപ്പം കൊണ്ട് ഡിജിറ്റൽ പേയ്‌മെന്റ് ലോകത്ത് മറ്റൊരു വിപ്ലവമാകും വാട്സാപ്പ് വഴിയുള്ള ഈ പണമിടപാട് സംവിധാനം.

Best Mobiles in India

English Summary

WhatsApp has rolled two new features for its iOS users. To take full advantage of these features, users need to update the app to the latest version. The new feature will help users switch to video calls while in middle of a voice call.