ബ്ലാക്‌ബെറി10ല്‍ വാട്‌സ്ആപ്പ് രണ്ടാഴ്ച കൂടി കിട്ടും


ബ്ലാക്‌ബെറി 10ന്റെ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് രണ്ടാഴ്ച കൂടി ഉപയോഗിക്കാം. ഡിസംബര്‍ 31 ന് പ്രവര്‍ത്തന രഹിതമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും രണ്ടാഴ്ച കൂടി നീട്ടി നല്‍കാന്‍ വാട്‌സ്ആപ്പ് തീരുമാനിച്ചിരിക്കുകയാണ്.

വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം നിലവില്‍ ചില പ്ലാറ്റ്‌ഫോമുകളില്‍ നിശ്ചലമായിട്ടുണ്ട്.

ബ്ലാക് ബെറി ഒഎസ്, ബ്ലാക്‌ബെറി 10 ഒഎസ് , വിന്‍ഡോസ് ഫോണ്‍ 8.0 മുതലുള്ള പഴയ പ്ലാറ്റ്‌ഫോമുകളിലെ വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം 2017 ഡിസംബര്‍ 31 ഓടെ അവസാനിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതില്‍ ബ്ലാക്‌ബെറി 10ന്റെ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് രണ്ടാഴ്ച കൂടി ലഭ്യമാകും.

ബ്ലാക്‌ബെറി 10 ന്റെ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് രണ്ടാഴ്ച കൂടി നീട്ടി നല്‍കിയതായാണ് ക്രാക്‌ബെറി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ രണ്ടാഴ്ച വാട്‌സ് ആപ്പ് പ്ലാറ്റ്‌ഫോമില്‍ നിന്നും ഒഴുവാക്കുന്നതിന്റെ കാലയളവായിരിക്കും. അതായത് വാട്‌സ് ആപ്പ് ഈ കാലയളവില്‍ പ്രവര്‍ത്തനക്ഷമമായിരിക്കും എന്നാല്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.

ഉപയോക്താക്കള്‍ക്ക് വാട്‌സ് ആപ്പ് അക്കൗണ്ട് വീണ്ടും രജിസ്ട്രര്‍ ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ആപ്പ് ഡിലീറ്റ് ചെയ്ത് റീഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും( അതേ ഫോണില്‍ അല്ലെങ്കില്‍ മറ്റൊരു ഫോണില്‍), ഫോണ്‍ നമ്പര്‍ വെരിഫൈ ചെയ്യാതെ തന്നെ ആപ്പ് ് വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കും.

സാംസങ് ഗാലക്‌സ് A8 (2018) ജനുവരി 5ന് വിപണിയില്‍; പ്രീ- ഓര്‍ഡര്‍ ആരംഭിച്ചു

രണ്ടാഴ്ചകാലയളവ് അവസാനിക്കുന്നതോടെ വാട്‌സ് ആപ്പ് കാലഹരണപ്പെടും. ഈ അവസ്ഥയില്‍ ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. ഉപയോക്താക്കള്‍ക്ക് സെര്‍വറുകളുമായി ബന്ധപ്പെടാന്‍ കഴിയില്ല. ആപ്പ് കാലഹരണപ്പെട്ടതിന് ശേഷവും ബ്ലാക്‌ബെറി10 നിലവിലെ മെസ്സെജുകളും ഡിവൈസിലെ കണ്ടന്റുകളും ആക്‌സസ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കും.

വിന്‍ഡോസ് ഫോണിനും ബ്ലാക്‌ബെറി ഒഎസിനും സമാനമായി സമയം നീട്ടി നല്‍കിയിരുന്നു.

ഉപയോക്താക്കളുടെ എണ്ണം കുറയുന്നവയിില്‍ അല്ല മറിച്ച് ഭൂരിഭാഗം ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വാട്‌സ് ആപ്പ് പറഞ്ഞു . കാലഹരണപ്പെടുന്ന ഓപറേറ്റിങ് സിസ്റ്റങ്ങള്‍ സപ്പോര്‍ട് ചെയ്യുന്നത് അവസാനിപ്പിക്കാനും തീരുമാനിച്ചു.

ആന്‍ഡ്രോയ്ഡ് , ഐഒഎസ് ഉപയോക്താക്കളുടെ എണ്ണം ഉയര്‍ന്ന് വരികയും ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം കുറഞ്ഞ് വരികയും ചെയ്തതോടെയാണ് വാട്‌സ്ആപ്പ് ഇവ സപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 പ്ലാറ്റ്‌ഫോമുകളിലെ വാട്‌സ്ആപ്പിന്റെ പ്രവര്‍ത്തനം 2017 ഡിസംബര്‍ 31 ഓടെ അവസാനിക്കും എന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്.

നോക്കിയ സിംബിയന്‍ എസ്60 യ്ക്കുള്ള സപ്പോര്‍ട്ട് 2017 ജൂണ്‍ 30 ന് അവസാനിച്ചിരുന്നു. നോക്കിയ എസ്40 യ്ക്കുള്ള സപ്പോര്‍ട്ട് 2018 ഡിസംബര്‍ 31 ന് അവസാനിക്കും. ആന്‍ഡ്രോയ്ഡ് 2.3.7 ജിഞ്ചര്‍ബ്രഡ് മുതലുള്ള പഴയ പതിപ്പുകളില്‍ 2020 ഫെബ്രുവരി 1 മുതല്‍ വാട്‌സ് ആപ്പ് ലഭ്യമാകില്ല.

Most Read Articles
Best Mobiles in India
Read More About: whatsapp news blackberry 10 apps

Have a great day!
Read more...

English Summary

WhatsApp is now dead on select platforms such as BlackBerry OS, BlackBerry 10 OS and Windows Phone 8.0 and older. The BlackBerry 10 users will get a grace period of two weeks past the end of life date. For now, it remains to be known if the other platforms have also received a similar grace period.