ഉടൻ വാട്സാപ്പ് പഴയ ചാറ്റും ചിത്രങ്ങളും എല്ലാം തന്നെ ഡിലീറ്റ് ചെയ്യും! എങ്ങനെ ബാക്കപ്പ് ചെയ്യാം?


നമ്മുടെ വാട്സാപ്പിലെ ചാറ്റ്, ചിത്രങ്ങൾ, വിഡിയോകൾ തുടങ്ങിയവയെല്ലാം തന്നെ സേവ് ചെയ്തു വെക്കാൻ നമ്മെ സഹായിക്കുന്നത് ഗൂഗിൾ ഡ്രൈവ് ബാക്കപ്പ് ആണല്ലോ. പുതിയതായി വാട്സാപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു ഓപ്പൺ ചെയ്യുമ്പോൾ ആദ്യം കാണിക്കുന്ന ഓപ്ഷൻ നിങ്ങളുടെ പഴയ ബാക്കപ്പ് ഗൂഗിൾ ഡ്രൈവിൽ നിന്നും റീസ്റ്റോർ ചെയ്യട്ടെ എന്നായിരിക്കും. അതുപോലെ വാട്സാപ്പ് സെറ്റിങ്സിൽ ബാക്കപ്പ് സെറ്റിങ്സിൽ പോയാൽ ഈ ബാക്കപ്പ് എങ്ങനെ ഏതെല്ലാം സമയങ്ങളിൽ ആവണം എന്നതും നമുക്ക് സെറ്റ് ചെയ്യാൻ സാധിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഇതിൽ കാതലായ മാറ്റം വരുകയാണ്.

Advertisement

ഗൂഗിൾ ഡ്രൈവ് ബാക്കപ്പ് സംവിധാനത്തിൽ മാറ്റങ്ങൾ

ഗൂഗിൾ - വാട്സാപ്പ് പുതിയ ധാരണ പ്രകാരം നിങ്ങൾ ആൻഡ്രോയ്ഡ് ഫോണിൽ വാട്സാപ്പിൽ ബാക്കപ്പ് ആയി സേവ് ചെയ്തുവെച്ച ഒരുവർഷത്തോളമായി അപ്‌ഡേറ്റ് ചെയ്യാത്ത വാട്സാപ്പ് ചാറ്റ്, ചിത്രങ്ങൾ, വിഡിയോകൾ എന്നിവയെല്ലാം തന്നെ നഷ്ടമാകും. അതായത് നിങ്ങളുടെ വാട്സാപ്പിൽ ഫോണിലുള്ള ഫയലുകൾ നഷ്ടമാകുകയല്ല ചെയ്യുക, പകരം വാട്സപ്പ് ആപ്പിൽ ഏറെ വ്യത്യസ്തമായ പുതിയൊരു അപ്‌ഡേറ്റ് ബാക്കപ്പ് സംവിധാനത്തിൽ വരികയാണ് ചെയ്യുന്നത്. ഇതുപ്രകാരം നിങ്ങൾ നിലവിൽ വാട്സാപ്പിൽ ബേക്കപ്പ് ചെയ്യുന്ന രീതിയിൽ മാറ്റങ്ങൾ വരും. എന്താണ് സൗകര്യം എന്നത് അറിയുന്നതിന് മുമ്പ് നിലവിലെ സംവിധാനം ആദ്യം മനസ്സിലാക്കുക. എന്നിട്ട് എന്താണ് പുതിയ മാറ്റം എന്ന് എളുപ്പം താഴെ മനസ്സിലാക്കാം.

Advertisement
നിലവിലെ സംവിധാനം

നിലവിലെ സംവിധാനം അറിയാത്തവരുടെ അറിവിലേക്ക് കാര്യങ്ങൾ ചുരുക്കിപ്പറയാം. നിലവിൽ വാട്സാപ്പ് ബാക്കപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നമ്മുടെ ഗൂഗിൾ അക്കൗണ്ടിലെ ഗൂഗിൾ ഡ്രൈവ് സ്റ്റോറേജാണ്. 15 ജിബി ആണ് ഒരാൾക്ക് ഗൂഗിൾ സൗജന്യമായി ഓൺലൈൻ ആയി ക്ലോസ്ഡ് സ്റ്റോറെജ് നൽകുന്നത്. ഈ ഡ്രൈവിലേക്ക് ആണ് നമ്മുടെ വാട്സാപ്പ് ചാറ്റ്, ചിത്രങ്ങൾ, വിഡിയോകൾ എന്നുതുടങ്ങി നമ്മുടെ ഇഷ്ടാനുസാരണം ഓരോന്നും ബാക്കപ്പ് ചെയ്യപ്പെടുന്നത്. നമ്മുടെ ഫോൺ നഷ്ടമാകുകയോ നശിക്കുകയോ വേറെ പുതിയ ഫോൺ വാങ്ങുകയോ എല്ലാം തന്നെ ചെയ്യുമ്പോൾ പഴയ വാട്സാപ്പിൽ ഉണ്ടായിരുന്ന ഡാറ്റ അതേപോലെ ഇവിടെ ലഭ്യമാക്കാൻ ഈ ഗൂഗിൾ ഡ്രൈവ് ബാക്കപ്പ് റീസ്റ്റോർ ചെയ്‌താൽ മതി.

ഗൂഗിൾ ഡ്രൈവ് പരിധി

എന്നാൽ ഇനിമുതൽ ഇതിൽ മാറ്റങ്ങൾ വരികയാണ്. അതായത് നിങ്ങൾ വാട്സാപ്പ് ഡാറ്റ ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുമ്പോളെല്ലാം നിങ്ങളുടെ 15 ജിബി സൗജന്യ ഗൂഗിൾ ഡ്രൈവ് സ്റ്റോറേജിൽ നിന്നും കുറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. ഉദാഹരണത്തിന് നിങ്ങൾക്ക് ഉള്ള 15 ജിബി ഡ്രൈവിൽ ഒരു 10 ജിബി നിലവിൽ ബാക്കിയുണ്ടെന്ന് കരുതുക. ഒരു രണ്ട് ജിബി വാട്സാപ്പ് ബാക്കപ്പ് ആയി ഡ്രൈവിലേക്ക് ചെയ്യുകയാണെങ്കിൽ ആദ്യം 10ൽ നിന്നും 2 കുറഞ്ഞ് നിങ്ങൾക്ക് ഡ്രൈവിൽ ബാക്കിയുമാവുക 8 ജിബി മാത്രമായിരിക്കും.

എന്നാൽ ഇനി മുതൽ പരിധികളില്ലാത്ത സ്റ്റോറേജ് ലഭ്യമാകും

എന്നാൽ ഇപ്പോൾ രണ്ടു കമ്പനികളും തമ്മിലുള്ള കരാറുകൾ പ്രകാരം നിങ്ങളുടെ വാട്സാപ്പ് ഡാറ്റ എത്രതാനെ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്താലും അത് ഗൂഗിൾ ഡ്രൈവ് സ്റ്റോറേജിനെ ബാധിക്കില്ല എന്നതാണ്. അതുപ്രകാരം മുകളിൽ പറഞ്ഞ ഉദാഹരണം തന്നെ എടുക്കുകയാണെങ്കിൽ 10 ജിബി ബാക്കി ഗൂഗിൾ ഡ്രൈവ് സ്റ്റോറേജ് ഉള്ള നിങ്ങൾക്ക് അതിൽ 2 ജിബി വാട്സാപ്പ് ഡാറ്റ ബാക്കപ്പ് ചെയ്യുകയാണെങ്കിൽ ആ 10 ജിബി 8 ആയി മാറില്ല. 10 ജിബി അങ്ങനെത്തന്നെ അവിടെയുണ്ടാകും. പക്ഷെ ഇവിടെ നിങ്ങൾക്ക് ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുമ്പോൾ ഏൻഡ് ടു ഏൻഡ് എൻക്രിപ്ഷൻ ലഭ്യമാകുകയില്ല.

ബാക്കപ്പ് ചെയ്യേണ്ടത് എങ്ങനെ?

ഇനി മുകളിൽ മറ്റൊരു കാര്യം നമ്മൾ പറഞ്ഞത് ഒരു വർഷമായി അപ്‌ഡേറ്റ് ചെയ്യാത്ത ബാക്കപ്പുകൾ എല്ലാം തന്നെ ഡിലീറ്റ് ആക്കപ്പെടും എന്നതാണല്ലോ. എങ്ങനെ ഇതിൽ നിന്നും ഡാറ്റ സംരക്ഷിക്കാം എന്ന് നോക്കാം. ഇതിനായി വാട്സാപ്പിൽ മുകളിലെ മൂന്ന് കുത്തുകൾ ക്ലിക്ക് ചെയ്ത് അതിയിലൂടെ > Settings > Chats > Chat Backup എന്നിങ്ങനെ കയറി നിങ്ങളുടെ ഡാറ്റ മൊത്തം ഗൂഗിൾ ഡ്രൈവിലേക്ക് ഇപ്പോൾ തന്നെ ബാക്കപ്പ് ചെയ്യാം. വൈഫൈ ഉപയോഗിച്ചുകൊണ്ട് ചെയ്യുന്നതായിരിക്കും കൂടുതൽ ഉചിതം. കാരണം വലിയ തോതിലുള്ള ഡാറ്റ തന്നെ ഒരുപാട് മീഡിയ ഫയലുകൾ വാട്സാപ്പിൽ ഉണ്ടെങ്കിൽ ആവശ്യമായി വരും.

ഫോണിലെ ബാറ്ററി പരമാവധി നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

Best Mobiles in India

English Summary

Whatsapp New Agreement with Google Allows You Unlimited Google Drive Storage.