വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ ചാറ്റു ചെയ്യാം?


കഴിഞ്ഞ എട്ടു വര്‍ഷത്തെ ലിസ്റ്റു പരിശോധിച്ചു നോക്കിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് വാട്ട്‌സാപ്പ്. കാരണം അതില്‍ അടിക്കടി എത്തുന്ന സവിശേഷതകള്‍ തന്നെ.

Advertisement

നിലവില്‍ വാട്ട്‌സാപ്പിന്റെ പുതിയ സവിശേഷതകള്‍ ഉപയോഗിക്കുന്നത് 1.5 ബില്ല്യന്‍ ഉപയോക്താക്കളാണ്. ഏറ്റവും അവസാനമായി പ്രഖ്യാപിച്ച വാട്ട്‌സപ്പ് സവിശേഷതയാണ് ഗ്രൂപ്പ് വീഡിയോ കോളിംഗ്. എന്നാല്‍ സന്ദേശങ്ങളിലോ ചാറ്റിംഗ് സംവിധാനത്തിലോ വരുന്ന മാറ്റങ്ങളെ അവര്‍ ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.

Advertisement

എന്നാല്‍ ഇപ്പോള്‍ വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.18.138 ല്‍ പുതിയൊരു അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. അതായത് ഇനി ഉപയോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് തുറക്കാതെ തന്ന നേരിട്ട് ചാറ്റ് വിന്‍ഡോ തുറക്കാം.

അതിനായി വാട്ട്‌സാപ്പ് പുതിയൊരു ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്തു, അതാണ് 'wa.me'. ഇത് api.whatsapp.com എന്നതിനുളള ചെറിയ ലിങ്കായി പ്രവര്‍ത്തിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് പെട്ടന്നു ചാറ്റ് തുറക്കാനും അനുവദിക്കുന്നു. ഇതു വഴി നിങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ വഴി ചാറ്റ് തുറക്കേണ്ട ആവശ്യമില്ല. ഈ സവിശേഷത നിങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ നിങ്ങളുടെ ആപ്പ് 2.18.138 എന്നതിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. നിലവില്‍ ഇത് ആന്‍ഡ്രോയിഡില്‍ മാത്രമേയുളളൂ.

Advertisement

വാട്ട്‌സാപ്പിന്റെ പുതിയ സവിശേഷത എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഈ സവിശേഷത ഉപയോഗിക്കാനായി ആദ്യം നിങ്ങള്‍ https://wa.me എന്ന് ടൈപ്പ് ചെയ്യുക, തുടര്‍ന്ന് നിങ്ങള്‍ ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പരും. ഇങ്ങനെ ചെയ്തു കഴിയുമ്പോള്‍ ഇത് തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് വെബ് പേജ് ചോദിക്കും. മുന്നോട്ടു പോകാന്‍ മെസേജ് ബട്ടണില്‍ അമര്‍ത്തുക. അപ്പോള്‍ QR കോഡ് സ്‌കാന്‍ ചെയ്യാനും ലോഗിന്‍ ചെയ്യാനുമുളള വാട്ട്‌സാപ്പ് പേജില്‍ നിങ്ങളെ എത്തിക്കും.

മെസേജ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത നമ്പര്‍ നിങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ വെബ് പേജ് ഇങ്ങനെ ഒരു മെസേജ് പ്രദര്‍ശിപ്പിക്കും, 'Phone number shared via URL is valied' എന്ന്. വാട്ട്‌സാപ്പ് വെബ് പേജ് വിപുലീകരണം ഉപയോക്താക്കള്‍ക്ക് എളുപ്പമാകാന്‍ വേണ്ടിയാണ്.

Advertisement

സ്റ്റിക്കര്‍ ആല്‍ബം

മേല്‍ പറഞ്ഞ സവിശേഷത കൂടാതെ ബീറ്റ ഉപയോക്താക്കള്‍ക്ക് ഒരു സ്റ്റിക്കര്‍ ആല്‍ബം പ്ലാറ്റ്‌ഫോമും വാട്ട്‌സാപ്പ് അവതരിപ്പിച്ചു. WABetaInfo ന്റെ റിപ്പോര്‍ട്ടു പ്രകാരം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ ഈ സവിശേഷ ഉപയോക്താള്‍ക്ക് എത്തും. ഉപയോക്താക്കള്‍ക്ക് ഈ സവിശേഷത എത്തുന്നതിനു മുന്‍പു തന്നെ അതു മെച്ചപ്പെടുത്താനും അവര്‍ ശ്രമിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു വരിയില്‍ രണ്ടു സ്റ്റിക്കറുകള്‍ കൂട്ടിച്ചേര്‍ത്ത് ചാറ്റില്‍ സ്ഥലം ലാഭിക്കാനും സഹായിക്കുന്നു.

GDPR നടപ്പാക്കല്‍

GDPR (ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍) അനുസൃതമായി വാട്ട്‌സാപ്പ് സ്വകാര്യതാക്രമീകരണങ്ങളും നിബദ്ധനകളും അപ്‌ഡേറ്റ് ചെയ്തു. മേയ് 25ന് യൂറോപ്യന്‍ യൂണിയനില്‍ ഇത് നടപ്പിലാക്കുകയും ചെയ്യും.

Advertisement

ഗൂഗിൾ മാപ്‌സിൽ ഇനി നാവിഗേഷൻ ഐക്കൺ മാറ്റാം.. അതും വാഹനങ്ങളുടെ രൂപത്തിലേക്ക്

Best Mobiles in India

English Summary

WhatsApp for Android with the version number 2.18.138 has received a new feature, which will let you open a chat window directly without visiting the app. WhatsApp has registered a new domain, 'wa.me'. This is said to act as a short link for api.whatsapp.com and let you open a quick chat. Take a look at how this feature works from here.