ഫുൾപേജ് പത്രപ്പരസ്യം കൊടുത്ത് വാട്‌സ്ആപ്പ്.. ഒപ്പം പുതിയ ഫോർവെർഡ് ലേബൽ ഫീച്ചറും!


ഇന്ന് ലോകത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് പ്ലാറ്ഫോമുകളിൽ ഒന്നാമനാണ് വാട്‌സ്ആപ്പ്. അതുകൊണ്ട് തന്നെ എല്ലാവിധത്തിലുള്ള ലിങ്കുകളും വാർത്തകളും ഇതിലൂടെ നിത്യേനയെന്നോണം പ്രചരിക്കുന്നുമുണ്ട്. ഇത് വ്യാപകമായ വ്യാജ വാർത്തകളുടെ പ്രചരണത്തിന് വഴിവെച്ചിട്ടുണ്ട്.

Advertisement

വാട്‌സ്ആപ്പ് നേരിട്ടിറങ്ങുമ്പോൾ

പലപ്പോഴും ഇത് പല രീതിയിലുള്ള ഗുരുതരമായ പ്രശ്നങ്ങളിലേക്കും കോലപാതകങ്ങളിലേക്കും തുടങ്ങി രാഷ്ട്രീയ മത സാംസ്കാരിക മേഖലകളിലെല്ലാം സാരമായ കുഴപ്പങ്ങളുണ്ടാക്കാൻ കാരണമായിട്ടുണ്ട്.. ഇതിന് ഏറ്റവുമധികം പഴി കേട്ട വാട്‌സ്ആപ്പ് തന്നെ ഇതിനായി പല പോംവഴികളും അന്വേഷിച്ചിരുന്നു.

Advertisement
പുതിയ ഫോർവെർഡ് ലേബൽ

ഈ ശ്രമങ്ങൾക്കായി 50000 ഡോളർ പാരിതോഷികം വരെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഇതാ പുതിയൊരു സൗകര്യം വാട്‌സ്ആപ്പിൽ എത്തിയിരിക്കുകയാണ്. ഫോർവെർഡ് ചെയ്തെത്തുന്ന മെസേജുകൾ തിരിച്ചറിയാനായി ഇനി അവയുടെ കൂടെ ഒരു ലേബൽ ഉണ്ടാകും. ഇതാണ് സൗകര്യം.

ലക്ഷ്യം വ്യാജവാർത്തകൾ തടയൽ

ഈ സവിശേഷത വാട്‌സ്ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോഴാണ് പൊതുജനത്തിനായി അവതരിപ്പിക്കുന്നത്. ഈ വിഷയം വാട്‌സ്ആപ്പ് പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും ഫുൾ പേജ് പരസ്യം നൽകിത്തന്നെ ജനങ്ങളെ ബോധവാന്മാരാക്കുന്നുണ്ട്. ഇന്ന് മുതൽ ഫോർവെർഡ് ആയി വരുന്ന മെസ്സേജുകളിൽ താഴെ 'forwarded' എന്നൊരു ലേബൽ കാണും. അതിലൂടെ കാര്യം തിരിച്ചറിയാം. അയച്ചു തന്ന ആൾ എഴുതിയതാണോ അല്ലെങ്കിൽ ഫോർവെർഡ് ചെയ്ത മെസ്സേജ് ആണോ എന്നത്.

വാട്‌സ്ആപ്പിന്റെ പത്രപരസ്യം

ഒരു ഓൺലൈൻ മെസ്സേജിങ് ആപ്പ് പത്രം വഴി പരസ്യമിടുക എന്നത് വളരെ ചുരുക്കം മാത്രം സംഭവിക്കാറുള്ള ഒന്നാണ്. അതാണ് നമ്മൾ ഇന്ത്യയിൽ ഇപ്പോൾ കണ്ടത്. ഒരു മുഴുനീള പേജ് പരസ്യം തന്നെ കമ്പനി പ്രമുഖ പത്രങ്ങളിലെല്ലാം തന്നെ കൊടുത്തിട്ടുണ്ട്. വ്യാജ വാർത്തകൾക്കെതിരെ പ്രതികരിക്കാനും ഒന്നിച്ചു നിൽക്കാനും പറഞ്ഞുകൊണ്ടുള്ള പരസ്യം വാട്‌സ്ആപ്പിൽ എന്തെല്ലാം മുൻകരുതലുകളാണ് ഈ വിഷയത്തിൽ കൈക്കൊള്ളേണ്ടത് എന്നും വിശദീകരിക്കുന്നുണ്ട്.

1500 ജിബി, 5000 ജിബി പ്ലാനുകളുമായി 'വൊഡാഫോൺ യു'


Best Mobiles in India

English Summary

Whatsapp New Forward Label Update to Prevent Fake News