വാട്ട്‌സാപ്പ് ഐക്കണ്‍ ആകര്‍ഷകമാക്കാം, എന്താണത്?


ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുളള മെസേജിംഗ് ആപ്പാണ് വാട്ട്‌സാപ്പ് എന്ന് എല്ലാവര്‍ക്കും അറിയാം. വാട്ട്‌സാപ്പിലെ ഓരോ സവിശേഷതയും ഉപഭോക്താക്കളെ വിരസിക്കുന്നില്ല എന്നും കമ്പിനി ഉറപ്പു വരുത്തുന്നു.

Advertisement

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കായുളള ഒരു സവിശേഷതയാണ് വാട്ട്‌സാപ്പ് അവതരിപ്പിക്കുന്നത്, അതായത് എങ്ങനെ വാട്ട്‌സാപ്പ് ഐക്കണുകള്‍ ഏറെ ആകര്‍ഷകമാക്കി തീര്‍ക്കം.

Advertisement

വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷന്‍ 2.18.74

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ വാട്ട്‌സാപ്പ് ബീറ്റ പതിപ്പ് 2.18.74 ലാണ് ഈ അപ്‌ഡേറ്റ്. അതായത് വാട്ട്‌സാപ്പിലെ ഐക്കണുകള്‍ നിങ്ങള്‍ക്കു തന്നെ മാറ്റാന്‍ സാധിക്കുന്നു. സാങ്കേതികമായി വാട്ട്‌സാപ്പ് ഐക്കന്റെ ഡിസൈനില്‍ മാറ്റം വരില്ല. ലോഞ്ചര്‍ ഐക്കണിന്റെ രൂപം ഇപ്പോള്‍ നിങ്ങളുടെ ഫോണിലെ മറ്റു ആപ്ലിക്കേഷനുമായി ചേര്‍ന്ന് മാറാന്‍ കഴിയും.

ഐക്കണ്‍ ആകൃതികള്‍ ഇങ്ങനെ

ഏറ്റവും പുതിയ വാട്ട്‌സാപ്പ് ബീറ്റ അപ്‌ഡേറ്റില്‍ ഐക്കണ്‍ ആകൃതി ഒരു സ്‌ക്വയര്‍, വൃത്തം, സര്‍ക്കിള്‍, കണ്ണുനീര്‍ എന്നിവയിലേക്ക് മാറ്റാന്‍ സാധിക്കുന്നു. ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലൂടെയാണ് ആപ്ലിക്കേഷന്‍ ഐക്കണ്‍ ആകൃതി മാറ്റാന്‍ കഴിയുന്നത്. എന്നിരുന്നാലും ഐക്കണ്‍ ആകൃതി മാറ്റാനുളള കഴിവ് എല്ലാ ആന്‍ഡ്രോയിഡ് പതിപ്പിലേക്കും പ്രവര്‍ത്തിക്കും.

സാധാരണയായി, സ്മാര്‍ട്ട്‌ഫോണുകളില്‍ സ്വതവേയുളള ലോഞ്ചര്‍ ഐക്കണുകള്‍ മാറ്റാന്‍ അനുവദിക്കില്ല, അതിനാല്‍ ഈ സവിശേഷത ഉപയോഗിക്കാന്‍ നോവ ലോഞ്ചര്‍, മൈക്രോസോഫ്റ്റ് ലോഞ്ചര്‍ പോലുളള മൂന്നാം കക്ഷി ആപ്ലിക്കേഷനുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടി വരും.

വാട്ട്‌സാപ്പ് സന്ദേശം അയച്ചയാള്‍ അറിയാതെ അത് എങ്ങനെ വായിക്കാം?

ആദ്യം കണ്ടത് ആന്‍ഡ്രോയിഡ് പോലീസില്‍

വാട്ട്‌സാപ്പിന്റെ ഈ ഐക്കണ്‍ ആകൃതി മാറ്റാനുളള സവിശേഷത ആദ്യം കണ്ടത് ആന്‍ഡ്രോയിഡ് പോലീസിലാണ്. ഉപഭോക്താക്കള്‍ക്ക് ഇത് കൂടുതല്‍ ഇഷ്ടാനുസൃതമാക്കാന്‍ കഴിയുന്നു. ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു ഈ സവിശേഷത ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനില്‍ മത്രമേ ലഭ്യമാവുകയുളളൂ എന്ന്.

നിങ്ങള്‍ ബീറ്റ ടെസ്‌റ്റേഴ്‌സ് അല്ലെങ്കില്‍ ബീറ്റ പ്രോഗ്രാമില്‍ ചേരുന്നതിനിനായി ഗൂഗില്‍ പ്ലേ സ്‌റ്റോറിലെ ആപ്പ് ലിസ്റ്റിങ്ങിലേക്ക് പോയി ബീറ്റ പ്രോഗ്രാമില്‍ ചേരുന്നതിനുളള ഓപ്ഷന്‍ കണ്ടെത്താനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. 'Join Beta Programme' എന്ന ബട്ടണിലേക്ക് ടാപ്പ് ചെയ്തു കഴിഞ്ഞാല്‍ ഏതാനും മിനിറ്റുകള്‍ക്കുളളില്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാകും.

നിങ്ങള്‍ വിജയകരമായി എന്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ആപ്പ് മെസഞ്ചര്‍ ആപ്ലിക്കേഷനുമായുളള ഒരു അപ്‌ഡേറ്റ് നിങ്ങള്‍ക്കു കാണാം. ഇത് ഡൗണ്‍ലോഡ് ചെയ്താല്‍ പുതിയ സവിശേഷത ഉപയോഗിക്കാന്‍ കഴിയും.

Best Mobiles in India

English Summary

The Facebook-owned company is now rolling out a new feature for the Android smartphones that will give the users more control over how WhatsApp icon looks.