ഇനി വാട്ട്‌സാപ്പ് ഉപയോഗിക്കേണ്ട പ്രായം ഇതാണ്..!


വാട്ട്‌സാപ്പ് ഉപയോഗിക്കാനും അങ്ങനെ പ്രായപരിധി വന്നിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (GDPR) പോളിസി, 2018 മേയ് 25 മുതല്‍ പ്രാഭല്യത്തില്‍ വരുന്നതോടെ സ്വകാര്യ നയത്തിന് അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതിനാല്‍ പുതിയ ഡാറ്റ പ്രൈവസി റെഗുലേഷന്‍ അനുസരിക്കുന്നതിന് ഫേസ്ബുക്ക് ഉടമസ്ഥതയിലുളള സോഷ്യല്‍ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പ് ഇനി ഇവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.

Advertisement

അതായത് യൂറോപ്പില്‍ താമസിക്കുന്നവര്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കണമെങ്കില്‍ 16 വയസ്സ് പ്രായമുണ്ടായിരിക്കണം. അടുത്ത ഏതാനു ആഴ്ചകള്‍ക്കുളളില്‍ പുതിയ ഉപയോക്താക്കളുടെ സേവനത്തെ അംഗീകരിക്കണമെങ്കില്‍ അവര്‍ക്ക് 16 വയസ്സ് പൂര്‍ത്തിയായി എന്ന് സ്ഥിരികരിക്കേണ്ടി വരും. ഉപയോക്താക്കളുടെ പ്രായപരിധി എങ്ങനെയാണ് പരിശോധിക്കുന്നതെന്ന് കമ്പനി ഇതു വരെ വ്യക്തമാക്കിയിട്ടില്ല.

Advertisement

വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ഉപയോക്തൃത ഡാറ്റയുടെ ഒരു പകര്‍പ്പ് ആപ്പില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കും. ഇതില്‍ നിങ്ങള്‍ ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റുകളും ഉള്‍പ്പെടുന്നു.

ഉപയോക്തൃത ഡാറ്റയുടെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അക്കൗണ്ട് വിവരങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കേണ്ടതുണ്ട്. അതിനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. ആദ്യം സെറ്റിംഗ്‌സില്‍ പോയി 'അക്കൗണ്ടില്‍' ക്ലിക്ക് ചെയ്യുക.

2. അതിനു ശേഷം 'Request Account Info' എന്ന ഓപ്ഷനിലേക്ക് പോവുക തുടര്‍ന്ന് 'Request report option'ല്‍ ക്ലിക്ക് ചെയ്യുക.

3. അഭ്യര്‍ത്ഥന അയച്ച സന്ദേശം നിങ്ങളുടെ ആപ്പ് സ്‌ക്രീനില്‍ കാണിക്കും.

Advertisement

അഭ്യര്‍ത്ഥിച്ചു കഴിഞ്ഞാല്‍ മൂന്നു ദിവസിത്തിനകം റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ തയ്യാറായി എന്ന് നിങ്ങള്‍ക്കു മെസേജു ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്യാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. സെറ്റിംഗ്‌സില്‍ പോയി Account report option ല്‍ ക്ലിക്ക് ചെയ്യുക.

2. അതിനു ശേഷം Request account info ഓപ്ഷനിലേക്കു പോയി Download Report ല്‍ ക്ലിക്ക് ചെയ്യുക.

3. നിങ്ങളുടെ ഡാറ്റയുടെ ഒരു ZIP ഫയല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും.

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടോ? എങ്കില്‍ വേഗം ഈ കാര്യങ്ങള്‍ ചെയ്‌തോളൂ..!

Best Mobiles in India

Advertisement

English Summary

Whatsapp Now Banned For Children Under 16