വാട്ട്‌സാപ്പില്‍ ഡിലീറ്റ് ചെയ്ത മീഡിയ ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?


ഫേസ്ബുക്ക് അക്കൗണ്ടില്ലെങ്കിലും സ്വന്തമായി വാട്ട്‌സാപ്പ് ഇല്ലാത്തവര്‍ ഇന്നു വളരെ ചുരുക്കമാണ്. ഈയിടെ വാട്ട്‌സാപ്പില്‍ അനേകം സവിശേഷതകള്‍ അവതരിപ്പിച്ചു.

Advertisement

എന്നാല്‍ ഏറ്റവും ഒടുവില്‍ വാട്ട്‌സാപ്പ് ബീറ്റ പതിപ്പികള്‍ക്കായി കൊണ്ടു വന്ന സവിശേഷത ഇതാണ്, വാട്ട്‌സാപ്പിലൂടെ ഡിലീറ്റ് ചെയ്ത മീഡിയ ഫയലുകള്‍ നിങ്ങള്‍ക്കു വീണ്ടെടുക്കാം. WABetaInfo റിപ്പോര്‍ട്ടു പ്രകാരം വാട്ട്‌സപ്പ് ബീറ്റ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മൂന്നു മാസത്തിനുളളില്‍ അവര്‍ ഡിലീറ്റ് ചെയ്ത ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ 'റീഡൗണ്‍ലോഡ്' ചെയ്യാം. അതായത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം വാട്ട്‌സാപ്പ് സെര്‍വറുകളിലും ഈ മീഡിയ സ്‌റ്റോര്‍ ചെയ്തിട്ടുണ്ടാകും.

Advertisement

മൂന്നു മാസം മുമ്പുളള ഫയലുകള്‍ ഡിലീറ്റ ചെയ്യാന്‍ സാധിക്കില്ല. ഈ സവിശേഷത ഇപ്പോള്‍ ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനായ 2.18.113-യിലും കൂടാതെ പഴയ ബീറ്റ വേര്‍ഷനിലും ലഭ്യമാണ്. ഐഒഎസ് ഉപയോക്താക്കള്‍ക്ക് താമസിക്കാതെ തന്നെ ഈ സവിശേഷത എത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഒരു കാര്യം നിങ്ങള്‍ ഓര്‍മ്മിക്കേണ്ടത്, നിങ്ങള്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ ഗ്യാലറിയില്‍ നിന്നോ അല്ലെങ്കില്‍ ഫയല്‍ സ്റ്റോറേജില്‍ നിന്നുമാണെങ്കില്‍ മാത്രമേ ഇത് വീണ്ടെടുക്കാന്‍ സാധിക്കൂ. ചാറ്റില്‍ നിന്നും ഡിലീറ്റ് ചെയ്തതാണെങ്കില്‍ സാധിക്കില്ല.

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനായതിനാല്‍ നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന വീഡിയോകള്‍ സുരക്ഷിതവുമായിരിക്കും.

ഇത് നിങ്ങൾ വിചാരിച്ചപോലെയുള്ള ടിവിയല്ല; അതും 13499 രൂപ മുതൽ..!!

ഇതു കൂടാതെ വാട്ട്‌സാപ്പിന്റെ 'Under-testing Payments feature' എന്ന സവിശേഷതയിലൂടെ വാട്ട്‌സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് UPI വഴി പണം കൈമാറാനും സാധിക്കും.

Best Mobiles in India

Advertisement

English Summary

Whatsapp Now Lets Users Redownloaded Deleted Media